web analytics

വ്യാജരേഖ കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് പൊലീസിന്റെ ക്ലീൻ ചിറ്റ്

വ്യാജരേഖ കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീൽ നിരപരാധിയാണ് എന്ന് പൊലീസ് റിപ്പോർട്ട്. അന്വേഷണം അവസാനിപ്പിക്കുന്നതിന് അനുമതി തേടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റഫർ റിപ്പോർട്ട് സമർപ്പിച്ചു. ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചു എന്നായിരുന്നു പോലീസ് എഫ്ഐആർ. എന്നാൽ അൻസിൽ ജലീലിന് വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിപിഐഎം മുഖപത്രത്തിലെ വാർത്തയിൽ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു .

ദേശാഭിമാനിയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ എസ്.എഫ്.ഐ പ്രതിക്കൂട്ടിലായതിനു പിന്നാലെയായിരുന്നു പാർട്ടി മുഖപത്രത്തിൽ കെ.എസ്.യു നേതാവിനെതിരായ റിപ്പോർട്ട് വന്നത്. കേരള സർവകലാശാലയുടെ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചെന്നായിരുന്നു അൻസിലിനെതിരായ കേസ്.വ്യാജരേഖ ചമക്കലും വഞ്ചന കുറ്റവുമടക്കം അഞ്ചു വകുപ്പുകൾ ചേർത്താണ് അൻസിലിനെതിരെ കേസ് എടുത്തിരുന്നത്.ഏഴുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. അൻസിലിൻ്റെ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിൽ കെഎസ്‌യുവിലെ ഗ്രൂപ്പ് പോരാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് അൻസിൽ ജലീൽ നൽകിയ മൊഴി.. ആലപ്പുഴ എസ്ഡി കോളേജിൽ 2014-17 കാലത്ത് താൻ ബിഎക്കാണ് പഠിച്ചതെന്നാണ് അൻസിൽ ജലീലിന്റെ വാദം. ദേശാഭിമാനി വാർത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അൻസിൽ ജലീൽ പൊലീസിൽ പരാതി നൽകിയിരുന്നു. ദേശാഭിമാനിക്കെതിരെ വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ഏഴു ദിവസത്തിനകം നൽകണം. വ്യാജ വാർത്തയിൽ ദേശാഭിമാനി ഉപാധിരഹിത മാപ്പ് പറയണം എന്നും വക്കിൽ നോട്ടീസിലുണ്ട്.

Read Also : ഇനി പൈസ തരാതെ ഡീസലടിക്കില്ലെന്ന് പമ്പുടമകള്‍ : ഇന്ധനത്തിന് കാശില്ലാതെ പൊലീസ് വാഹനങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിലൊരിക്കൽ...

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി’യെ തേടി നെറ്റിസൺസ്

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി'യെ തേടി...

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം കോയമ്പത്തൂർ: നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസിൽ...

Other news

വിനോദ സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം; സന്ദര്‍ശനാനുമതി

വിനോദ സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം സഞ്ചാരികള്‍ക്ക് ഇടുക്കി...

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു: വീഡിയോ

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്...

പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, ലൈംഗികമായി പീഡിപ്പിച്ചു; അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവുശിക്ഷ

പത്താം ക്ലാസ് വിദ്യാർഥിക്ക് പീഡനം; വീട്ടമ്മയ്ക്ക് 54 വർഷം തടവ് ചെന്നൈയിൽ പത്താംക്ലാസിൽ...

ട്രെയിൻ യാത്രയിലെ പ്രശ്‌നങ്ങൾ ഇനി വാട്സ്ആപ്പിൽ തന്നെ പൊലീസിനെ അറിയിക്കാം

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന അനിഷ്ട സംഭവങ്ങൾ ഇനി ഫോൺ കോൾ...

ചാറ്റ് ജിപിടി ആളുകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു; ഓപ്പൺ എഐക്കെതിരെ 7 കേസുകൾ

ഓപ്പൺ എഐക്കെതിരെ 7 കേസുകൾ പ്രമുഖ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ...

യുഎസ് സൈനിക താവളത്തിൽ സംശയാസ്പദ പാക്കറ്റ്; വെളുത്ത പൊടിയിൽ നിന്ന് പലർക്കും അസ്വസ്ഥത; അന്വേഷണം

യുഎസ് സൈനിക താവളത്തിൽ സംശയാസ്പദ പാക്കറ്റ്; അന്വേഷണം വാഷിങ്‌ടൻ ∙ അമേരിക്കയിലെ പ്രമുഖ...

Related Articles

Popular Categories

spot_imgspot_img