web analytics

ചരിത്രനേട്ടം; ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിച്ച് ഇന്ത്യ; വിജയത്തേരിൽ ഐഎസ്ആർഒ

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണത്തിൽ വിജയം കണ്ട് ഇന്ത്യ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്.പുതുവർഷ ദിനത്തിൽ പിഎസ്എൽവി സി 58 എക്സ്പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്‍റെ അവസാന ഭാഗത്ത് പിഒഇഎം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡൂളിലാണ് 10 ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം വിഎസ്‌എസ്‌സി ആണ് നിർമിച്ചത്. അതിൽ ഒന്നാണ് എഫ്സിപിഎസ്. ഇതാണ് വിജയകരമായതായി ഐഎസ്ആർഒ അറിയിച്ചത്. ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിക്കുന്നതെന്നും ഇതിൽ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായും ഇത് ഉപയോഗിക്കാൻ കഴിയും. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ (വിഎസ്‌എസ്‌സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്.

Also read: മലയാളികളുടെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട്: ജഗതി ശ്രീകുമാറിന് ഇന്ന് 73-ാം പിറന്നാൾ: അഭിനയ കുലപതിയുടെ സിനിമാ ജീവിതത്തിലൂടെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img