വരുന്നൂ പുത്തൻ കിയ സോണറ്റ് വിപണിയിൽ എന്നതാണ് ഇപ്പോൾ വണ്ടി പ്രേമികൾ ഏറ്റെടുത്തിരിക്കുന്ന വാർത്ത . 2024-ൽ സോണറ്റിന്റെ വരവ് ഔദ്യോഗികമായി ഉറപ്പിച്ച് ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ കിയ മോട്ടോഴ്‌സ്. ടീസറിൽ തന്നെ ആരാധകർ ഏറെ ആവേശത്തിലാണ് . പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഡിസംബർ 14-ാം തിയതിയായിരിക്കും പുതിയ സെൽറ്റോസ് അവതരിപ്പിക്കുകയെന്നാണ് സൂചന. വിതരണം 2024-ഓടെ ആയിരിക്കും ആരംഭിക്കുക.2020-ൽ കിയ മോട്ടോഴ്‌സിന്റെ രണ്ടാം മോഡലായാണ് സോണറ്റ് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്. മൂന്ന് വർഷത്തിന് ശേഷം ആദ്യമായി നടത്തുന്ന മുഖമിനുക്കലെന്ന സവിശേഷത കൂടി ഈ വരവിനുണ്ടെന്നതും ശ്രദ്ധേയമാണ്.വാഹനത്തിൻറെ വിലയെ സംബന്ധിച്ച വിവരങ്ങൾ നിലവിൽ വ്യക്തമല്ല.
സോണറ്റിന്റെ ജി.ടി.ലൈൻ, എച്ച്.ടി. ലൈൻ എന്നീ രണ്ട് വേരിയന്റുകൾക്കും വ്യത്യസ്തമായ ഗ്രില്ലായിരിക്കും നൽകുക. ഡ്രോപ്പ്-ഡൗൺ എലമെന്റുകളുടെ അകമ്പടിയിൽ നൽകിയിട്ടുള്ള പുതിയ ലുക്കിലെ ഹെഡ്ലാമ്പും മുഖഭാവത്തിന് മാറ്റമൊരുക്കും. ഡി.ആർ.എല്ലിന്റെ ഡിസൈനിൽ മാറ്റം നൽകുന്നതിനൊപ്പം ഫോഗ്ലാമ്പ് ഹൗസിങ്ങിനും പുതുമകൾ നൽകുന്നുണ്ടെന്നാണ് ടീസർ വീഡിയോ നൽകുന്ന സൂചന. പുതിയ ഭാവത്തിലുള്ള അലോയി വീലുകൾ ഇതിൽ സ്ഥാനം പിടിച്ചേക്കും.റാപ്പ്എറൗണ്ട് എൽ.ഇ.ഡി. ടെയ്ൽലാമ്പ്, രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എൽ.ഇ.ഡി. ലൈറ്റ് സ്ട്രിപ്പ്, ബ്ലാക്ക്-സിൽവർ ഫിനീഷിങ്ങിൽ ഒരുങ്ങിയിട്ടുള്ള ബമ്പർ എന്നിവ പിൻഭാഗത്തിന് പുതുമയേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താരതമ്യേന വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകുന്നതിനൊപ്പം ഡാഷ്‌ബോർഡിന്റെ ഡിസൈനിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ ഏറെ പുതുമകളുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററായിരിക്കും നൽകുക.സുരക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ലെവൽ വൺ അഡാസ് സംവിധാനം സോണറ്റിൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റൻസ് ആൻഡ് വാണിങ്ങ്, ലെയ്ൻ കീപ്പിങ്ങ് അസിസ്റ്റൻസ്, ലെയ്ൽ ഡിപ്പാർച്ചർ വാണിങ്ങ്, ഹൈ ബീ അസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകളായിരിക്കും അഡാസ് അധിഷ്ഠിതമായി ഒരുങ്ങുന്നത്. ആറ് എയർ ബാഗ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, കോർണറിങ്ങ് ലാമ്പ്, റിയർ ക്യാമറ, ടയർ പ്രഷർ മോണിറ്റർ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ എന്നിവയും ഇതിൽ ഒരുങ്ങും.
Read Also : ഓൺലൈൻ പേയ്‌മെന്റ് വഴി അയക്കുന്നത് 2000 രൂപയ്ക്ക് മുകളിലാണോ? കുറച്ചു നേരം കാത്തിരിക്കേണ്ടി വരും