തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് പിൻവലിക്കാൻ നിർദേശം. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രിയാണ് അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദ്ദേശിച്ചു.(No salary will be collected from KSRTC employees towards relief fund; The decision was withdrawn) കെഎസ്ആർടിസി സിഎംഡിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ […]
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിപ്പിക്കരുത് എന്ന് നിർദേശം നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.(No Posters Allowed at KSRTC Depots or Bus) കെഎസ്ആർടിസിയുടെ യൂട്യൂബ് പേജിൽ പങ്കുവച്ച വിഡിയോയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബസ് സ്‌റ്റേഷനിലോ ബസ്സിന്റെ പുറത്തോ പോസ്റ്റര്‍ ഒട്ടിച്ചാല്‍ അക്കാര്യം പൊലീസില്‍ അറിയിക്കണം. അത്തരം സംഘടനകള്‍ക്കെതിരെ […]
കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റുകളുടെ സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചു. സമയനഷ്ടം ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം. ദേശീയപാതവഴിയും എം.സി റോഡ് വഴിയും പോകുന്ന ബസുകളിലാണ് ആദ്യപടിയായി മാറ്റംവരുത്തുക. എൽ.എസ് 1, എൽ.എസ് 2 എന്നിങ്ങനെ മഞ്ഞ, പച്ച നിറത്തിലെ ബോർഡുകൾ ബസുകളിൽ പതിക്കും. ഇവ ഏതൊക്കെ ഡിപ്പോയിൽ കയറുമെന്നുള്ള സൂചനാ ബോർഡുകളും ഈ ബസ്സുകളിൽ പ്രദർശിപ്പിക്കും.(KSRTC to reschedule Superfast bus stops) ഡിപ്പോയിൽ കയറാത്ത ബസുകൾക്ക് സമീപത്തെ പ്രധാന റോഡിൽ സ്റ്റോപ്പുണ്ടാകും. പിന്നാലെ വരുന്ന രണ്ടാം ബാച്ചിലെ ബസ് ഡിപ്പോയിൽ […]
ആറുമാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ടിക്കറ്റ് സംവിധാനം പൂർണമായും സ്മാർട്ട് കാർഡിലേക്ക് മാറുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി കൺസഷൻ സംവിധാനം സ്മാർട്ട് കാർഡിലേക്ക് മാറും. അദ്ധ്യയന ദിവസങ്ങൾ അനുസരിച്ചാകും കൺസഷൻ അനുവദിക്കുക.(KSRTC will soon replace tickets with smart cards) ഡിപ്പോകളിൽ കാഴ്ചപരിമിതർക്ക് നടപ്പാതകളൊരുക്കും. ഇതിനായി പ്രത്യേക ടൈലുകൾ പാകുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളുകൾ ഉടൻ തുറക്കും. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സൗകര്യം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആറുമാസത്തിനുള്ളിൽ പരിഷ്കരണം നിലവിൽ വരും. Read […]
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ ഇനി മുതൽ സ്റ്റോപ്പുകള്‍ എഴുതി കാണിക്കും. ആപ്പിലൂടെ ബസ് വരുന്ന സമയവും അറിയാം. ബസിലെ സീറ്റും വരുന്ന സമയവും മുന്‍കൂട്ടി അറിയാം, യാത്ര എളുപ്പമാക്കാന്‍ പുതിയ പരിഷ്‌കാരം വരുന്നു. ഇനി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അനൗണ്‍സ്‌മെന്റും ഉണ്ടാകും. പ്രധാന സ്‌റ്റോപ്പുകളില്‍ അൗണ്‍സ്‌മെന്റ് സംവിധാനവും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബസ് ട്രാക്കിംഗും ഉള്‍പ്പെടെ അടിമുടി മാറാനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി. ആറുമാസത്തിനകം പുതിയ പരിഷ്‌കരണങ്ങള്‍ നിലവില്‍ വരുത്താനാണ് മന്ത്രി ഗണേഷ്‌കുമാറിന്റെ നിര്‍ദേശം. ഇന്ത്യന്‍ റെയില്‍വേയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ മാതൃകയിലാണ് […]
വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കെഎസ്ആർടിസി പ്രസിദ്ധീകരിച്ചു. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റിൽ കയറിയാൽ പട്ടിക കാണാം. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ സ്കൂള്‍ / കോളജ് ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള ലോഗിൻ ഐഡി (ലിസ്റ്റിൽ ഉള്ള സ്‌കൂളിന്റെ ഇ-മെയിൽ വിലാസം ) ഉപയോഗിക്കണം. ഫോർഗോട്ട് പാസ്‍വേഡ് മുഖേന പാസ്‍വേർഡ് റീസെറ്റ് ചെയ്ത് സ്‌കൂളിന്റെ ഇ […]
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ദീര്‍ഘദൂര യാത്രകളില്‍ മത്സരയോട്ടം പാടില്ല, ബസുകള്‍ നിര്‍ത്തുമ്പോള്‍ ഇടതുവശം ചേര്‍ത്ത് ഒതുക്കി നിര്‍ത്തണം. രണ്ട് വശത്ത് നിന്നും സമാന്തരമായി നിര്‍ത്തരുത്. ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുതെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി ഡീസല്‍ പാഴാക്കരുതെന്നും നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നൽകി. സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുക്കുക. സമയത്തിന് വണ്ടി സ്റ്റേഷനില്‍ എത്തിക്കുക. സമയത്തിന് […]
കൊച്ചി: സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവർമാർക്ക് ഡ്യൂട്ടി കെ.എസ്.ആർ.ടി.സി. ബസുകളിൽ. കൊട്ടാരക്കര, അടൂർ ഡിപ്പോകളിൽ തുടങ്ങിയ ഈ സംവിധാനം മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. വിരമിക്കൽ, അച്ചടക്ക നടപടി, സ്ഥലംമാറ്റം തുടങ്ങി പലവഴികളിലൂടെ ഡ്രൈവർമാരുടെ എണ്ണം കുറഞ്ഞതോടെയാണ് ഡ്രൈവർമാരുടെ എണ്ണത്തിൽ പ്രതിസന്ധി ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ഉത്തരവിറക്കാതെ സ്വിഫ്റ്റ് ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സി. ബസുകളിലേക്ക് നിയോഗിച്ചത്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ നിരക്കിൽ താത്കാലികാടിസ്ഥാനത്തിലുള്ള ഡ്രൈവർ കം കണ്ടക്ടർമാരെയാണ് സ്വിഫ്റ്റ് ബസുകളിലേക്ക് ജോലിക്കെടുത്തത്. മൂവായിരത്തിലേറെ വരുന്ന ഇവരിൽനിന്ന് […]
കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി നൽകി കേരളത്തിലെ യാത്രക്കാർക്ക് വേണ്ടി അത്യാഡംബര ബസ്സുകൾ ഇറക്കാൻ കർണാടക ആർടിസി. കെഎസ്ആർടിസിയെ സംബന്ധിച്ച് ഏറ്റവും ലാഭത്തിൽ ഓടുന്ന കൊച്ചി കോഴിക്കോട് ബംഗളൂരു റൂട്ടിലാണ് പുതിയ സർവീസ് തുടങ്ങുക. കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും നിരവധി ആളുകളാണ് ദിനംപ്രതി ബംഗ്ലൂരിലേക്ക് പോകുന്നത്. ഇവിടങ്ങളിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസിയോട് ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ നാളിതുവരെ കണ്ട ഭാവം നടിക്കാത്ത കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയാണ് കർണാടകയുടെ മൾട്ടി ആക്സിൽ സർവീസ്. […]
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ്റ്റാന്റുകളിലെ ശൗചാലയം നടത്തിപ്പുകാര്‍ക്കെതിരെ നടപടിക്കു നിര്‍ദേശം. വൃത്തിഹീനമായ സാഹചര്യവും ശരിയായ പരിപാലനം ഇല്ലായ്മയും ചൂണ്ടിക്കാണിച്ചാണ് നടപടിക്കൊരുങ്ങുന്നത്. വിവിധ കെഎസ്ആര്‍ടിസി യൂണിറ്റുകളിലെ ബസ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളുടെ പരിപാലനം പരിശോധിക്കാന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് ശൗചാലയം നടത്തിപ്പിന് കരാര്‍ എടുത്തിരുന്നവര്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം നല്‍കിയത്. ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കെഎസ്ആര്‍ടിസിയുടെ ചില ഡിപ്പോകള്‍ സന്ദര്‍ശിക്കുകയും ശൗചാലയങ്ങളില്‍ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ […]
© Copyright News4media 2024. Designed and Developed by Horizon Digital