web analytics

ഹോണ്ട കാർ ഉള്ളവർക്ക് മുട്ടൻ പണി; സിറ്റിയും അമേസുമടക്കം 92,672 കാറുകൾ തിരിച്ചുവിളിച്ചു

പഴയതും പുതിയതുമായ മോഡലുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളുടെ കാറുകൾ തിരിച്ചുവിളിക്കാൻ ഹോണ്ട. ഹോണ്ട കാർസ് Honda car ഇന്ത്യ നിരവധി മോഡലുകളിലായി 92,672 കാറുകൾ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിൽ തുടക്കത്തിൽ ഫ്ലാഗ് ചെയ്‌ത 90,468 യൂണിറ്റുകളും മുമ്പ് മാറ്റി നൽകി.

2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബ്രിയോ, ബിആർ-വി, ജാസ്, ഡബ്ല്യുആർ-വി എന്നീ വാഹനങ്ങളുടെ 92,672 യൂണിറ്റുകളാണ് ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് ഹോണ്ട തിരിച്ചുവിളിക്കുകയാണ്. 2019-നും 2020-നും ഇടയിൽ നിർമിച്ച 78,000 കാറുകളും ഹോണ്ട ഇതിന് മുൻപ് തിരികെ വിളിച്ചിരുന്നു. വാഹനങ്ങൾ പെട്ടെന്ന് ഓഫ് ആയി പോകുന്നു എന്നതാണ് തകരാർ. അടുത്ത മാസം അതായത് നവംബർ 5 മുതലായിരിക്കും വാഹനങ്ങൾ തിരികെ വിളിക്കാൻ ആരംഭിക്കുന്നതെന്ന് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

വാഹന ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടുകയും എന്താണ് ചെയ്യേണ്ടതെന്ന് വിശദമായി തന്നെ വിവരിക്കുകയും ചെയ്യും. അമേസിന്റെ 18,851 യൂണിറ്റുകൾ, ബ്രിയോയുടെ 3,317 യൂണിറ്റുകൾ, ബിആർ-വിയുടെ 4,386 യൂണിറ്റുകൾ, സിറ്റിയുടെ 32,872 യൂണിറ്റുകൾ, ജാസിന്റെ 16,744 യൂണിറ്റുകൾ, ഡബ്ല്യുആർ-വിയുടെ 14,298 യൂണിറ്റുകൾ എന്നീ മോഡലുകളെയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. മൂന്നാം തലമുറ ഹോണ്ട അമേസ് 2024 ഡിസംബറിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

Related Articles

Popular Categories

spot_imgspot_img