web analytics

പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളിയായ ശത്രുവിനെ വകവരുത്താൻ ആടുസജിക്ക് ക്വട്ടേഷൻ നൽകിയത് പോലീസുകാരൻ; മു​ൻകൂ​റാ​യി നൽകിയത് 25,000 രൂ​പ; സ​ഹാ​യ​വു​മാ​യി അ​ഭി​ഭാ​ഷ​ക​നും

പാ​റ​ശ്ശാ​ല: വർഷ​ങ്ങ​ളാ​യി മനസിൽ കൊണ്ടു നടക്കുന്ന പക വീട്ടാൻ പൊ​ലീ​സു​കാ​ര​ൻ ആ​ശ്ര​യി​ച്ച​ത് ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഗു​ണ്ട​യെ. ​പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​ക്കെതിരെ ക്വ​ട്ടേ​ഷ​ന്​ സ​ഹാ​യ​വു​മാ​യി അ​ഭി​ഭാ​ഷ​ക​നും. ചെ​ങ്ക​ലി​ൽ മൂ​ന്നാ​ഴ്ച മു​മ്പ്​ യു​വാ​വി​നെ ഗു​ണ്ടാ​സം​ഘം ആ​ക്ര​മി​ച്ച​ കേസിലെ അ​ന്വേ​ഷ​ണ​മാ​ണ് പൊ​ലീ​സും അ​ഭി​ഭാ​ഷ​ക​നും ചേ​ർന്നു​ന​ൽകി​യ ക്വ​ട്ടേ​ഷ​നാണെന്ന് തെളിഞ്ഞത്.

കഴിഞ്ഞമാസം 19ന് ​പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​യാ​യ സ​ജു ജോ​ലി​ക​ഴി​ഞ്ഞു​മ​ട​ങ്ങ​വെ ഗു​ണ്ടാ​ത്ത​ല​വ​നാ​യ ആ​ട് സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ട​ഞ്ഞു​നി​ർത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ ന​ൽകി​യ​താ​യി ക​ണ്ടെ​ത്തി​യ എ.​ആ​ർ ക്യാ​മ്പി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി. ​ബൈ​ജു​വി​നെ ഒ​ന്നാം​പ്ര​തി​യാക്കുകയായിരുന്നു. ഇ​യാ​ളു​ടെ സു​ഹൃ​ത്തും വ്ലാ​ത്താ​ങ്ക​ര സ്വ​ദേ​ശി​യു​മാ​യ അ​ഭി​ഭാ​ഷ​ക​ൻ അ​ഖി​ലി​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​രു​വ​രും ഒ​ളി​വി​ലാ​ണ്.

സ​ജി​യു​ടെ ചെ​ങ്ക​ലി​ലെ സാ​ന്നി​ധ്യം കേ​ന്ദ്രീ​ക​രി​ച്ചു​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്. അ​ഖി​ൽ ആ​ട് സ​ജി​യെ സ​ജു ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ബൈ​ക്കി​ലെ​ത്തി​ച്ച്​ കാ​ണി​ച്ചു​കൊ​ടു​ത്ത​ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം. ഇ​രു​വ​രും ബൈ​ക്കി​ൽ പോ​കു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​ൻകൂ​റാ​യി 25,000 രൂ​പ ബൈ​ജു കൈ​മാ​റി​യ​തി​ന്റെ രേ​ഖ​ക​ളും പൊ​ലീ​സി​നു​ല​ഭി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ നാ​ലു​പേ​രെ പാ​റ​ശ്ശാ​ല പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി. തി​രു​വ​ല്ലം പാ​ല​റ​കു​ന്നു​വീ​ട്ടി​ൽ ആ​ട് സ​ജി എ​ന്ന സ​ജി(42), ചെ​ങ്ക​ൽ ക​ടു​ക്ക​റ​വീ​ട്ടി​ൽ അ​ജി(37), മാ​രാ​യ​മു​ട്ടം ക​ട​വ​ൻകോ​ട് കോ​ള​നി​യി​ൽ സു​ജി​ത്ത്(36), പെ​രു​മ്പ​ഴു​തൂ​ർ ക​ട​വ​ൻകോ​ട് കോ​ള​നി​യി​ൽ ര​വി(45) എ​ന്നി​വ​രെ​യാ​ണ് പാ​റ​ശ്ശാ​ല പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചെ​ങ്ക​ൽ സ്വ​ദേ​ശി​യും പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​യു​മാ​യ സ​ജു​വും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു​വും ത​മ്മി​ൽ ശ​ത്രു​ത​യി​ലാ​ണ്. പ​ല​ത​വ​ണ ഇ​രു​വ​രും ത​മ്മി​ൽ സം​ഘ​ർഷ​മു​ണ്ടാ​യി​ട്ടു​ണ്ട്. സ​ജു​വി​ന്റെ പ​രാ​തി​യി​ൽ അ​ക്ര​മി​ക​ളെ​ത്തി​യ വാ​ഹ​ന ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ട് സ​ജി പി​ടി​യി​ലാ​യ​ത്.

പാ​റ​ശ്ശാ​ല എ​സ്.​എ​ച്ച്.​ഒ സ​ജി എ​സ്.​എ​സ്, എ​സ്.​ഐ​മാ​രാ​യ ഹ​ർഷ​കു​മാ​ർ, വേ​ല​പ്പ​ൻനാ​യ​ർ, അ​ന​ന്ത​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സാ​ജ​ൻ, ഷാ​ജ​ൻ, ജോ​യി, ര​ഞ്ജി​ത്ത്, അ​ജു, വി​പി​ൻ, അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img