ചിറയിൻകീഴിൽ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശിഖാ ഭവനിൽ നിർമല(75)യെ ആണ് ഒരാഴ്ച മുൻപ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകളും ചെറുമകളും അറസ്റ്റിലായി. നിർമലയുടെ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരെ ആണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നിർമ്മലയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 17-നാണ് നിർമലയെ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ അയൽവാസിയായ സ്ത്രീ കണ്ടെത്തിയത്. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതിൽ സംശയം തോന്നിയ ഇവർ വാർഡംഗത്തെയും […]
പത്തനാപുരത്ത് ഓട്ടോഡ്രൈവറെ പൂക്കടക്കാരൻ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കുത്തികൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി ലക്ഷ്മണൻ, ഓട്ടോഡ്രൈവറായ മൈലം സ്വദേശി രഞ്ജിത്തിനെ ഓട്ടോ തടഞ്ഞുനിർത്തി കുത്തിക്കൊന്നു.ആക്രമണത്തിൽ രഞ്ജിത്തിന് തലയിലും കഴുത്തിലും ആഴത്തിൽ കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ രഞ്ജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. തമിഴ്നാട് സ്വദേശിയായ ലക്ഷ്മണൻ വർഷങ്ങളായി തലവൂർ രണ്ടാലുംമൂട്ടിൽ പൂക്കട നടത്തുകയാണ് . പ്രദേശവാസിയായ പെൺകുട്ടിയെ വിവാഹം കഴിച്ച് തലവൂരിലാണ് താമസിച്ചിരുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് […]
വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് മേൽ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കിയിരുന്നു. 2022 ജനുവരി 14 നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊലചെയ്യപ്പെട്ടത്. വിഴിഞ്ഞം സ്വദേശിയായ 74 വയസ്സുകാരി ശാന്തകുമാരിയുടെ […]
കേരളത്തെ ആകെ സങ്കടകടലിലാക്കിയ വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ വി മൃദുലാണ് വിധി പറയുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിൻ്റെയും വാദം പൂർത്തിയായതോടെയാണ് വിധി പറയാൻ തീയതി നിശ്ചിച്ചത്. 2022 ഒക്ടോബർ 22-ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ വീട്ടിൽ വിഷ്ണുപ്രിയ (23) യാണ് ശ്യാംജിത്തി(25)ൻ്റെ പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി […]
പത്തനംതിട്ട: ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അട്ടത്തോട്പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ രത്നാകരന് ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിലുണ്ടായ വഴക്കിനിടെ ശാന്ത കമ്പി വടി കൊണ്ട് രത്നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതക കേസിൽ ശാന്തയെ പമ്പ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.
© Copyright News4media 2024. Designed and Developed by Horizon Digital