web analytics

വ്യക്തിവൈരാഗ്യം: പത്തനാപുരത്ത് ഓട്ടോഡ്രൈവറെ പൂക്കടക്കാരൻ കുത്തികൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

പത്തനാപുരത്ത് ഓട്ടോഡ്രൈവറെ പൂക്കടക്കാരൻ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കുത്തികൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി ലക്ഷ്മണൻ, ഓട്ടോഡ്രൈവറായ മൈലം സ്വദേശി രഞ്ജിത്തിനെ ഓട്ടോ തടഞ്ഞുനിർത്തി കുത്തിക്കൊന്നു.
ആക്രമണത്തിൽ രഞ്ജിത്തിന് തലയിലും കഴുത്തിലും ആഴത്തിൽ കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ രഞ്ജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

തമിഴ്നാട് സ്വദേശിയായ ലക്ഷ്മണൻ വർഷങ്ങളായി തലവൂർ രണ്ടാലുംമൂട്ടിൽ പൂക്കട നടത്തുകയാണ് . പ്രദേശവാസിയായ പെൺകുട്ടിയെ വിവാഹം കഴിച്ച് തലവൂരിലാണ് താമസിച്ചിരുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകി. കുന്നിക്കോട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കി ഇയാളെ റിമൻഡ് ചെയ്തു.

English summary : Personal feud: Auto driver stabbed to death by flower seller in Pathanapuram; The accused was arrested

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img