തിരുവനന്തപുരം: യാത്രക്കാർക്ക് ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതിയ്ക്ക് പിന്നാലെ യാത്രകളിൽ ലഘുഭക്ഷണം നൽകാനുള്ള സംരംഭവുമായി കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങള്‍ നൽകണം. ലഘുഭക്ഷണങ്ങൾ പാക്ക് ചെയ്തതും ബസ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകും. പദ്ധതി നടത്തിപ്പിനെ […]
തിരുവനന്തപുരം: യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്നാണ് യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതി ആരംഭിക്കുന്നത്. ഒരു ലിറ്റർ വെള്ളത്തിന് 15 രൂപ നിരക്കിലാണ് പദ്ധതി. ഇത്തരമൊരു സംരംഭം കെഎസ്ആർടിസി ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടിയാണെന്ന് അധികൃതര്‍ പ്രതികരിച്ചു. ഒരു […]
തൃശ്ശൂർ : കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ മലക്കപ്പാറയിലെ വനത്തിനുള്ളിൽ കുടുങ്ങി യാത്രക്കാർ. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന കെഎസ്ആർടിസി ബസാണ് വനത്തിനുള്ളിൽ ബ്രേക്ക് ഡൌൺ ആയത്. പത്തടിപ്പാലം കഴിഞ്ഞ ഉടനെയാണ് വാഹനം തകരാറിലായത്. യാത്രക്കാരെ കൊണ്ടുവരാൻ മറ്റൊരു ബസ് അയച്ചെന്ന് ചാലക്കുടി ഡിപ്പോ അധികൃതർ അറിയിച്ചു. Read Also:ആത്മഹത്യക്ക് ശ്രമിച്ചയാളെ ആശുപത്രിയിൽ കൊണ്ടുപോയ വാഹനം അപകടത്തിൽ പെട്ടു; ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു: സംഭവം കട്ടപ്പനയിൽ
അതിർത്തി കടക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം. വൻ വിജയമായി മാറിയതോടെ അയൽസംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താനുള്ള സാധ്യതകൾ തേടുകയാണ് കെ.എസ്.ആർ.ടി.സി. ആദ്യ ഘട്ടത്തിൽ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും സർവീസ് നടത്താനാണ് നീക്കം. ഇത്തരം സർവീസുകൾ രണ്ട് രീതിയിൽ നടപ്പിലാക്കാനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്. ഒന്നാമത്തേത് താൽക്കാലിക പെർമിറ്റ് എടുത്ത ശേഷം അന്യസംസ്ഥാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നേരിട്ട് സർവീസാണ്. രണ്ടാമത്തേത് സംസ്ഥാന അതിർത്തി വരെ കെ.എസ്.ആർ.ടി.സിയിൽ സർവീസ് നടത്തി അവിടെ നിന്ന് അതാതു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഗതാഗത സംവിധാനവുമായി യോജിച്ച് […]
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ അവധിയെടുത്ത 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കെഎസ്ആർടിസി. പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30 തീയതികളിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിരവിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റിനിർത്തുകയും ആണ് ചെയ്തത്. ജീവനക്കാർ കൂട്ടമായി അവധിയെടുത്തതിനാൽ പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കെഎസ്ആർടിസി സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടും കെഎസ്ആർടിസിയ്ക്ക് 1,88,665 രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും […]
കൊല്ലം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി എടുത്ത് ജീവനക്കാർ. മദ്യപിച്ച് ജോലിക്ക് എത്തുന്നവരെ കണ്ടെത്താൻ ഡിപ്പോയിൽ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് 12 ജീവനക്കാർ അവധിയെടുത്തത്. ഇതേ തുടർന്ന് ഡിപ്പോയിൽ 15 സർവീസുകൾ മുടങ്ങി. വിജിലൻസ് പരിശോധനയിൽ മദ്യപിച്ച് ജോലിക്ക് എത്തിയ മൂന്നു പേരെ പിടികൂടിയിട്ടുണ്ട്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. Read Also: കൊടും ക്രൂരതയ്ക്കു കൊലക്കയര്‍; നെല്ലിയമ്പം […]
തിരുവനന്തപുരം: മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ കയറ്റാതെ കെ.എസ്.ആർ.ടി.സി എസി ബസ്. ബസ്. പൊള്ളുന്നചൂടിൽ കാത്തുനിന്നു മടുത്ത യാത്രക്കാരൻ ഒടുവിൽ കണ്ടക്ടറെ ഫോണിൽ വിളിച്ചപ്പോൾ തങ്ങൾ പുതിയ ആളുകളാണെന്നും റൂട്ട് അറിയാത്തതിനാൽ വഴിമാറിപ്പോയെന്നും ടിക്കറ്റ് ചാർജ് മടക്കിനൽകാമെന്നും മറുപടി. എടപ്പാളിൽനിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. കോഴിക്കോട്-തിരുവനന്തപുരം ജെന്റം 360 നമ്പർ എ.സി. ബസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പൊരിവെയിലിൽ കാത്തുനിന്നു മടുത്തതോടെ യാത്രക്കാരൻ മൊബൈൽ ഫോണിൽ കണ്ടക്ടറെ ബന്ധപ്പെടുകയായിരുന്നു. വേറേവഴി പോയെന്നും […]
തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് നടുറോഡിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്ക് തർക്കം.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് , ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു ഇരുവരും തമ്മിൽ തര്‍ക്കം ഉണ്ടായത്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്വകാര്യ വാഹനത്തിലായിരുന്നു ആര്യ രാജേന്ദ്രനും സംഘവും യാത്ര ചെയ്തിരുന്നത്. അതേ സമയം കാർ ബസിന് കുറുകെ ഇട്ട് […]
വയനാട്: റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ട്ടർ വിജിലൻസ് പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മൾട്ടി ആക്സിൽ ബസിലാണ് സംഭവം. കെഎസ്ആര്‍ടിസി വിജിലൻസ് വയനാട് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. ബംഗളൂരു- തിരുവനന്തപുരം ബസിൽ 5 പേരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. കെഎസ്ആര്‍ടിസി വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം നഞ്ചൻഗോഡ് വെച്ച് പരിശോധന നടത്തുകയായിരുന്നു. മൂന്ന് യാത്രക്കാർ കൽപ്പറ്റയ്ക്കും രണ്ട് പേർ കോഴിക്കോട്ടേക്കുമാണ് ടിക്കറ്റില്ലാതെ […]
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീണ്ടും കർശന നടപടിയുമായി ഗതാഗത വകുപ്പ്. മദ്യപിച്ച് ജോലിക്കെത്തിയ 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയ 100 ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ നടപടി സ്വീകരിച്ചിരുന്നു. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കുകയും ചെയ്തു. […]
© Copyright News4media 2024. Designed and Developed by Horizon Digital