web analytics

പണം വാങ്ങും ടിക്കറ്റ് കൊടുക്കില്ല; റിസർവേഷൻ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം കീശയിലാക്കാൻ ശ്രമം, കെഎസ്ആർടിസി കണ്ടക്ടറെ കയ്യോടെ പൊക്കി വിജിലൻസ്

വയനാട്: റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ട്ടർ വിജിലൻസ് പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മൾട്ടി ആക്സിൽ ബസിലാണ് സംഭവം. കെഎസ്ആര്‍ടിസി വിജിലൻസ് വയനാട് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. ബംഗളൂരു- തിരുവനന്തപുരം ബസിൽ 5 പേരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്.

കെഎസ്ആര്‍ടിസി വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം നഞ്ചൻഗോഡ് വെച്ച് പരിശോധന നടത്തുകയായിരുന്നു. മൂന്ന് യാത്രക്കാർ കൽപ്പറ്റയ്ക്കും രണ്ട് പേർ കോഴിക്കോട്ടേക്കുമാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. 3733 രൂപയായിരുന്നു ആകെ ടിക്കറ്റ് തുക. പണം ഇറങ്ങുമ്പോൾ നൽകിയാല്‍ മതിയെന്ന് കണ്ടക്ടർ പറഞ്ഞതായി യാത്രക്കാർ അറിയിച്ചു.

യാത്രക്കാര്‍ ഇറങ്ങുന്ന സമയത്ത് ടിക്കറ്റ് നല്‍കാതെ പണം വാങ്ങി കീശയിലാക്കാനായിരുന്നു കണ്ടക്ടറുടെ ശ്രമം എന്ന് വിജിലൻസ് പറഞ്ഞു. ഡ്രൈവർ കം കണ്ടക്ടറെ ഉടൻ തന്നെ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി. വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.

 

Read Also: തലകുത്തി നിന്നിട്ട് കാര്യമില്ല, തലതിരിഞ്ഞ പരസ്യങ്ങൾക്ക് നൽകിയ മാപ്പ് അത്ര പോരാ; പതഞ്ജലിയുടെ മാപ്പ് കാണാൻ മൈക്രോസ്കോപ്പ് വെച്ച് നോക്കണോ എന്ന് സുപ്രീം കോടതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img