മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. മലപ്പുറം എടവണ്ണ പാലപ്പറ്റയിലാണ് അപകടമുണ്ടായത്.(Ksrtc bus accident at malappuram; 5 injured) ബസ്റ്റോപ്പിലുള്ള ആളുകളെ കയറ്റുന്നതിനായി കെഎസ്ആർടിസി ബസ് നിർത്തുന്നതിനിടയാണ് അപകടമുണ്ടായത്. നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ 6 ടയറുകളും തേഞ്ഞ് പഴകിയ നിലയിലാണ്. ബ്രേക്കിനും തകരാറുണ്ട്. 25 ഓളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ നാട്ടുകാർ ചേര്‍ന്ന് എടവണ്ണയിലെ ഇ എം സി […]
ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ ചെണ്ട കൊട്ടി പിച്ചയെടുത്ത് വ്യത്യസ്തമായ സമരവുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. കെ.എസ്.ടി. എംപ്ലോയീസ് സംഘ്ന്റെ നേതൃത്വത്തിലാണ് കട്ടപ്പന ഡിപ്പോയിലെ ജീവനക്കാർ സമരം നടത്തിയത്.Salary delayed: Chendakotti begs KSRTC in Idukki. Employees കഴിഞ്ഞ മാസം 240 കോടിയിലധികം വരുമാനം ലഭിച്ചു. 85 ശതമാനത്തിൽ കൂടുതൽ ഡിപ്പോകളും ലാഭത്തിലായെന്ന് വകുപ്പു മന്ത്രി അവകാശപ്പെടുന്നു. ഒന്നാം തീയതി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കഴിഞ്ഞ 45 ദിവസമായി ശമ്പളം ലഭിച്ചിട്ടില്ല. ജീവനക്കാരും കുടുംബാംഗങ്ങളും വളരെ […]
കൊച്ചി; ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി വാളറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസ് താഴ്ചയിലേക്ക് മറിഞ്ഞു. 18 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നേര്യമംഗലം വനമേഖലയിൽ ആറാം മൈലിനും വാളറക്കും ഇടയിലാണ് അപകടം നടന്നത്. അടൂരിലേക്ക് പോയ ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയ്ക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ പലർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അഗ്നിരക്ഷാസേനയും നാട്ടുകാരും വടം കെട്ടിയാണ് യാത്രക്കാരെയും പരിക്കേറ്റവരെയും താഴ്ചയിൽ നിന്നും കരയ്ക്ക് കയറ്റിയത്. English Summary KSRTC in Adimali. fell into the pit
കോഴിക്കോട്: തിരുവമ്പാടിയിൽ അപകടത്തിൽ പെട്ട കെഎസ്ആർടിസി ബസിന് ഇൻഷുറൻസ് ഇല്ലെന്നത് ചൂണ്ടിക്കാണിച്ചപ്പോൾ വിചിത്രവാദമുന്നയിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.Transport Minister KB Ganesh Kumar complained that the KSRTC bus involved in an accident in Tiruvambadi did not have insurance എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല എന്നായിരുന്നു മന്ത്രി പറഞ്ഞത്. വാർത്താ സമ്മേളനത്തിൽ മന്ത്രിയുടെ മുന്നിൽ ബസിന് ഇൻഷുറൻസ് ഇല്ല എന്ന വിഷയം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോയായിരുന്നു […]
കോഴിക്കോട്: തിരുവമ്പാടിയിലുണ്ടായ കെഎസ്ആര്‍ടിസി ബസ് അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചു. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.(Preliminary Investigation Report On Kozhikode KSRTC Bus Accident) ബസ്സിന്റെ ടയറുകള്‍ക്ക് കുഴപ്പമില്ല. ബ്രേക്ക് സിസ്റ്റത്തിനും തകരാറുകളില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അപകടസമയം എതിര്‍വശത്തുനിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബസ്സില്‍ മോട്ടോര്‍ വാഹന വകുപ്പ് […]
കൊച്ചി: അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരി മരിച്ചു. പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ വിദ്യാർത്ഥിനി പെരിയപ്പുറം കൊച്ചു മലയിൽ അരുണിന്റെ മകൾ ആരാധ്യയാണ് മരിച്ചത്. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.(KSRTC bus hits while travelling scooter with mother; third class girl died) പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ അധ്യാപികയാണ് ആരാധ്യയുടെ അമ്മ അശ്വതി. സ്കൂളിലെ ഡാൻസ് പ്രോഗ്രാമിന് ഡ്രസ്സ് എടുക്കാൻ […]
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി ഗതാഗതവകുപ്പ്. ഈ മാസം 30ന് 15 വര്‍ഷം പൂര്‍ത്തിയാവുന്ന 1117 ബസുകളുടെ കാലാവധിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയത്.KSRTC buses have been extended by the transport department ഇത്ര അധികം ബസുകള്‍ പൊതുനിരത്തില്‍ നിന്ന് ഒരുമിച്ച് പിന്‍വലിക്കുന്നത് യാത്രാക്ലേശമുണ്ടാക്കുമെന്ന കാരണത്താലാണ് തീരുമാനം. കെഎസ്ആര്‍ടിസിയുടെ മറ്റ് 153 വാഹനങ്ങളുടെ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്. 15 വര്‍ഷത്തിലധികം ഓടിയ കെഎസ്ആര്‍ടിസി വാഹനങ്ങളുടെ കാലാവധി നേരത്തെ സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. […]
തിരുവനന്തപുരം: ഓവർടേക്കിങ് ചെയ്യുന്നതിന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി കെഎസ്ആർടിസി മാനേജ്മെന്റ്. മിന്നൽ, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്നാണ് നിർദേശം. സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ വഴികൊടുക്കണന്നും ഉത്തരവിൽ പറയുന്നു.(Low ticket fare buses should not overtake high ticket fare buses) അതിവേഗം സുരക്ഷിതമായി നിർദിഷ്ട സ്ഥലങ്ങളിൽ എത്തുന്നതിനാണ് കൂടുതൽ ടിക്കറ്റ് നിരക്ക് നൽകി യാത്രക്കാർ ഉയർന്ന ശ്രേണിയിൽപ്പെട്ട […]
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെഎസ്ആർടിസി. ശബരിമല തീര്‍ഥാടകരില്‍നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് ഇതിൽ പറയുന്നു.KSRTC does not charge extra from Sabarimala pilgrims നിലയ്ക്കല്‍- പമ്പ റൂട്ട് ദേശസാല്‍കൃതം ആണെന്നും അവിടെ സര്‍വീസ് നടത്താന്‍ തങ്ങള്‍ക്ക് മാത്രമേ അധികാരം ഉള്ളൂവെന്നും സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് സീസണ്‍ കാലത്ത് നിലയ്ക്കല്‍- പമ്പ റൂട്ടില്‍ സൗജന്യ സര്‍വീസ് നടത്താന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷത്തി(വി.എച്ച്.പി.)ന്റെ ലക്ഷ്യം അനാവശ്യ ധനലാഭം […]
ആലപ്പുഴ: പൂച്ചാക്കലിൽ കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ അതിക്രമിച്ചുകയറി കേടുപാടുകൾ വരുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ.Youth arrested for trespassing inside KSRTC bus and causing damage അരൂക്കുറ്റി തൊട്ടുചിറ വീട്ടിൽ ടി.എം. അക്ഷയ്(24) നെ ആണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന കൊല്ലത്തേക്കുള്ള ടൗൺ ടു ടൗൺ കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ കയറിയ യുവാവ് വയറിങ് […]
© Copyright News4media 2024. Designed and Developed by Horizon Digital