News4media TOP NEWS
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

News

News4media

ഈ ആവശ്യങ്ങൾക്ക് വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി

തിരുവന്തപുരം: ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമാണെന്ന് കെഎസ്ഇബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് സൗജന്യമായി നല്‍കുകയെന്ന് കെഎസ്ഇബി വ്യക്തമാക്കി. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുക. അതിനു ശേഷം, ജീവന്‍രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവണ്മെന്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍ മേല്‍ ഇളവ് വീണ്ടും […]

May 16, 2024
News4media

വൈദ്യുതി ലൈന്‍ മാറ്റുന്നതിനുവേണ്ടി പോസ്റ്റിനു മുകളില്‍ കയറി; പെട്ടെന്ന് ബോധരഹിതനായി ലൈനിന് മുകളിലേക്ക്; ജീവനക്കാരന് ദാരുണാന്ത്യം; ഷോക്കേറ്റതെന്ന് നാട്ടുകാർ; അല്ലെന്ന് കെ.എസ്.ഇ.ബി

കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ ഉപകരാര്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. മലപ്പുറം മൂലോട്ടില്‍ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ(40) ആണ് മരിച്ചത്. പന്തീരങ്കാവിനു സമീപം ഒളവണ്ണ വേട്ടുവേടന്‍ കുന്നില്‍ വെച്ച് രാവിലെയാണ് അപകടമുണ്ടായത്. മുഹമ്മദ് മുസ്തഫ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പന്തിരങ്കാവ് കെ.എസ്.ഇ.ബി സെക്ഷനു കീഴില്‍ കരാര്‍ ജോലിക്ക് എത്തിയത്. രാവിലെ വൈദ്യുതി ലൈന്‍ മാറ്റുന്നതിനുവേണ്ടി പോസ്റ്റിനു മുകളില്‍ കയറി ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ബോധരഹിതനായി ലൈനിന് മുകളില്‍ തങ്ങി നില്‍ക്കുകയായിരുന്നു. മറ്റു ജോലിക്കാര ഉടന്‍തന്നെ പോസ്റ്റില്‍ കയറി മുസ്തഫയെ […]

May 14, 2024
News4media

ഉപഭോഗം കൂടിയാൽ ഉടനടി അറിയാം; നിർമ്മിത ബുദ്ധിയിലൂടെ വൈദ്യുതി പാഴാക്കൽ തടയാൻ കെ.എസ്.ഇ.ബി

വീട്ടിലെ വൈദ്യുതി ഉപയോഗം കൂടുതലാണോ കുറവാണോ എന്നറിയാൻ ബില്ല് വരണം. ബില്ല് വരുമ്പോഴാണ് പലരും കഴിഞ്ഞ മാസത്തെ വൈദ്യുത ഉപയോ​ഗം സംബന്ധിച്ച് താരതമ്യം ചെയ്യുന്നത്. എന്നാൽ വീട്ടിലെ വൈദ്യുതി ഉപയോ​ഗം കൂടിയോ എന്നറിയാൻ പുതിയ സംവിധാനം വരുന്നു. വീട്ടിലെ വൈദ്യുതി ഉപയോഗം കൂടുമ്പോൾ സന്ദേശമയക്കാൻ നിർമ്മിതബുദ്ധിയെ (എഐ) ആശ്രയിക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. ഉപയോ​ഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അതാതുസമയത്ത് എഐ സംവിധാനത്തിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശമായി അറിയിക്കുന്നതാണ് പദ്ധതി. കേരളത്തിൽ വൈദ്യുതി ഉപയോഗിക്കുന്ന 1.385 കോടി ഉപഭോക്താക്കളുണ്ട്. ഇവരുടെ […]

May 12, 2024
News4media

പുരപ്പുറ സോളാർ പദ്ധതി കട്ടപ്പുറത്ത്; പാരയായത് ട്രാൻസ്ഫോർമർ നയം; മുട്ടായുക്തി ന്യായം പറഞ്ഞ് സൂര്യഘർ മുഫ്ത് ബിജ്ലി യോജന കേരളത്തിൽ നടപ്പിലാക്കില്ലേ

തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതിക്ക് കെ.എസ്.ഇ.ബി.യുടെ ട്രാൻസ്പോർമർ പാര. ട്രാൻസ്ഫോർമർ ശേഷിയുടെ 75% ത്തിൽ കൂടുതൽ വൈദ്യുതി ഉൽപാദനം അനുവദിക്കേണ്ടെന്നാണ് തീരുമാനമാണ് കീറാമുട്ടിയാക്കുന്നത്. 90%വരെ റെഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്നുണ്ട്.സൂര്യഘർ മുഫ്ത് ബിജ്ലി യോജനയിൽ രാജ്യത്തെ ഒരു കോടി വീടുകളിൽ 78,000രൂപവരെ സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്. പുരപ്പുറ സോളാർ അപേക്ഷകളിൽ പകുതിയിലേറെയും അനുമതി കിട്ടാതെ കെ.എസ്.ഇ.ബി. ഒാഫീസുകളിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ മാസം മാത്രം 75000ത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. മൊത്തം സോളാർ വൈദ്യുതിയും ഗ്രിഡിലേക്ക് നൽകണമെന്നും അതിനുള്ള […]

May 10, 2024
News4media

കാട്ടുകള്ളന്മാരായ KSEB; സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലെ, കെഎസ്ഇബി കട്ടോണ്ട് പോകും; കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ

തിരുവനന്തപുരം:  കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.  സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കരുതെന്നും കെഎസ്ഇബി കട്ടോണ്ട് പോകുമെന്നുമാണ് ആക്ഷേപം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. കറന്റ് ബില്ലിന്റെ ചിത്രമടക്കമിട്ടാണ് കുറിപ്പ്.വീട്ടിൽ നിലവിൽ സോളാർ ഉപയോ​ഗിക്കുന്നുണ്ടെന്നും ഓൺ ​ഗ്രിഡാക്കി ഉപയോ​ഗിച്ചതോടെ സോളാർ വെയ്ക്കും മുൻപുള്ള ബില്ലാണ് വന്നതെന്നും അവർ പറയുന്നു. കുറിപ്പ് വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും! രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് […]

May 9, 2024
News4media

അലക്കുകല്ലില്ലേ, രാത്രി അതിൽ അലക്കിയാൽ മതി;വൈകുന്നേരം ആറ് മണിക്കും 12 മണിക്കും ഇടയിൽ വാഷിം​ഗ് മെഷീന്റെ ഉപയോ​ഗം കുറയ്‌ക്കണമെന്ന് കെ.എസ്.ഇ ബി

തിരുവനന്തപുരം: അമിത വൈദ്യുതി ഉപഭോ​ഗം കുറക്കാൻ പുതിയ നിർദേശവുമായി കെഎസ്ഇബി. വൈകുന്നേരം ആറ് മണിക്കും 12 മണിക്കും ഇടയിൽ വൈദ്യുതി അമിതമായി ഉപയോ​ഗിക്കുന്ന വാഷിം​ഗ് മെഷീന്റെ ഉപയോ​ഗം കുറയ്‌ക്കാനാണ് പുതിയ നിർദേശം. വൈദ്യുതി തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ രാത്രി വൈകി വാഷിം​ഗ് മെഷിൻ ഉപയോ​ഗിക്കുന്ന ശീലം മാറ്റേണ്ടതുണ്ടെന്നും ഇവ പകൽ സമയത്ത് പ്രവർത്തിപ്പിക്കണമെന്നും കെഎസ്ഇബി പറയുന്നു.രണ്ട് ദിവസത്തെ വൈദ്യുത ഉപഭോ​ഗ കണക്കുകൾ പരിശോധിച്ചതിന് ശേഷം നിയന്ത്രണങ്ങൾ തുടരണോ വേണ്ടയോ എന്നതിൽ നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.സംസ്ഥാനത്ത് പ്രതിദിന […]

May 7, 2024
News4media

കൊടുംചൂടില്‍ കറന്റ് ബില്ലും പൊള്ളും; ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് ഈടാക്കുന്നത് ഇത്ര!

മേയ് മാസത്തിലെ കറന്റ് ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്. ഇ​തി​നു​ പു​റ​മേ, ഈ ​വേ​ന​ൽ​ക്കാ​ല​ത്ത്​ പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങി​യ​തി​ൻറെ ന​ഷ്ടം നി​ക​ത്താ​നു​ള്ള സ​ർ​ചാ​ർ​ജും വൈ​കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കേ​ണ്ടി​വ​രും. ഈ​യി​ന​ത്തി​ൽ കൂ​ടു​ത​ൽ തു​ക സ​ർ​ചാ​ർ​ജാ​യി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെ​ഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം കൊടുംചൂടില്‍ അണക്കെട്ടുകളിലെ വെള്ളം കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം […]

May 5, 2024
News4media

വീണ്ടും ഇരുട്ടടി ! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജ് വർധനയും; ഈ മാസത്തെ ബില്ലിൽ യുണിറ്റിന് 19 പൈസയുടെ സർചാർജ്ജ് കൂടി

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. വൈദ്യുതി ബില്ലിൽ സർചാർജ് ഈടാക്കാൻ പുതിയ തീരുമാനം. യൂണിറ്റിന് 19 പൈസ നിരക്കിൽ സർചാർജ് ഈടാക്കാൻ ആണ് തീരുമാനം. നിലവിലുള്ള 9 പൈസയോടു കൂടി 10 പൈസ കൂടി സർ ചാർജ് ചേർത്താണ് മൊത്തത്തിൽ 19 പൈസ ഈടാക്കുക. മാർച്ച് മാസത്തിലെ ഇന്ധന സർചാർജ് ആയി 10 പൈസ കൂടി ഈടാക്കുമെന്നാണ് അറിയുന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും നിയന്ത്രണം ഗുണകരമെന്നും വൈദ്യുതി മന്ത്രി […]

May 4, 2024
News4media

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഇങ്ങനെ

കടുത്ത വേനലിൽ വലിയ വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ ലോഡ്ഷെഡ്ഡിം​ഗ് ഒഴിവാക്കി പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വർധിക്കുന്ന സാഹചര്യത്തിൽ, ലോഡ് കൂടുന്ന മേഖലകളിലാണ് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയത്. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം നിയന്ത്രിക്കാന്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം ബോർഡ് വീണ്ടും സർ‍ക്കാരിനു റിപ്പോർ‍ട്ട് നൽകുന്നതാണ്. നിയന്ത്രണം ഇങ്ങനെ: രാത്രി […]

News4media

എല്ലാ വഴികളും അടഞ്ഞു; ഇനി ലോഡ് ഷെഡിങ് ; ഉപഭോഗം കുറയ്ക്കാൻ ലോഡ് ഷെഡിങ് വേണമെന്ന് KSEB

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണമെന്ന ആവശ്യവുമായി വീണ്ടും കെഎസ്ഇബി. കനത്ത വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനായി മറ്റു മാർഗങ്ങൾ ഇല്ലെന്നും ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്നും കെഎസ്ഇബി അറിയിച്ചു. രണ്ടുദിവസത്തെ ഉപഭോഗം വിലയിരുത്തിയശേഷം ഇത് സംബന്ധിച്ച് സർക്കാരിന് വീണ്ടും ശുപാർശ നൽകും. വൈദ്യുതി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ ഇന്നലെ മുതൽ കെഎസ്ഇബി മേഖല തിരിച്ചുള്ള നിയന്ത്രണം ആരംഭിച്ചിരുന്നു. വൈകിട്ട് ഏഴു മുതൽ പുലർച്ചെ ഒന്നു വരെയുള്ള സമയത്താണ് ഇടവിട്ട് വൈദ്യുതിക്ക് നിയന്ത്രണം ഏർപ്പെടുത്തുക. ചീഫ് എൻജിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി […]

© Copyright News4media 2024. Designed and Developed by Horizon Digital