web analytics

അലക്കുകല്ലില്ലേ, രാത്രി അതിൽ അലക്കിയാൽ മതി;വൈകുന്നേരം ആറ് മണിക്കും 12 മണിക്കും ഇടയിൽ വാഷിം​ഗ് മെഷീന്റെ ഉപയോ​ഗം കുറയ്‌ക്കണമെന്ന് കെ.എസ്.ഇ ബി

തിരുവനന്തപുരം: അമിത വൈദ്യുതി ഉപഭോ​ഗം കുറക്കാൻ പുതിയ നിർദേശവുമായി കെഎസ്ഇബി. വൈകുന്നേരം ആറ് മണിക്കും 12 മണിക്കും ഇടയിൽ വൈദ്യുതി അമിതമായി ഉപയോ​ഗിക്കുന്ന വാഷിം​ഗ് മെഷീന്റെ ഉപയോ​ഗം കുറയ്‌ക്കാനാണ് പുതിയ നിർദേശം. വൈദ്യുതി തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ രാത്രി വൈകി വാഷിം​ഗ് മെഷിൻ ഉപയോ​ഗിക്കുന്ന ശീലം മാറ്റേണ്ടതുണ്ടെന്നും ഇവ പകൽ സമയത്ത് പ്രവർത്തിപ്പിക്കണമെന്നും കെഎസ്ഇബി പറയുന്നു.രണ്ട് ദിവസത്തെ വൈദ്യുത ഉപഭോ​ഗ കണക്കുകൾ പരിശോധിച്ചതിന് ശേഷം നിയന്ത്രണങ്ങൾ തുടരണോ വേണ്ടയോ എന്നതിൽ നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോ​ഗത്തിൽ നേരിയ കുറവാണ് ഇപ്പോഴുള്ളത്.

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജ്ജും ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരുന്നു. നിലവിലെ ഒമ്പത് പൈസ സർചാർജ്ജ് കൂടാതെ 10 പൈസ അധികം ഈടാക്കും. ആകെ 19 പൈസയാണ് ഇപ്പോഴത്തെ സർചാർജ്ജ്.
കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപഭോ​ഗം 103. 28 ദശലക്ഷം യൂണിറ്റായിരുന്നു. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഉപയോ​ഗം കുറക്കാൻ കാരണമായെന്ന് കെഎസ്ഇബി അറിയിച്ചു.

Read Also: ഒടുവിൽ നിർബന്ധിതരായി; മേയർക്കും കൂട്ടർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി; പുതിയ കേസ് എടുത്തത് ഇന്നലെ രാത്രി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img