web analytics

ജമ്മുവിന്റെ ഹൃദയമിടിപ്പ് നിലച്ചു; സിമ്രാൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുടെ ആകസ്മിക മരണത്തിൽ ​ദുരൂ​ഹതയെന്ന് ബന്ധുക്കൾ. ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിം​ഗിന്റെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തിയത്.

ജമ്മുകശ്മീർ സ്വദേശിനിയായ യുവതി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതിനുള്ള സാധ്യതകളൊന്നുമില്ലെന്നാണ് കുടുംബം പറയുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ ഏഴ് ലക്ഷത്തിലേറെ ആരാധകരുണ്ടായിരുന്ന താരമാണ് ഇരുപത്തഞ്ചുകാരിയായ സിമ്രാൻ.

​ഗുരു​ഗ്രാമിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന സെക്ടർ 47 അപ്പാർട്ട്മെന്റിൽ സിമ്രാനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പം താമസിച്ച സുഹൃത്താണ് വിവരം പൊലീസിൽ അറിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സിമ്രാൻ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ, പൊലീസിന്റെ ഈ വാദം തള്ളുകയാണ് ബന്ധുക്കൾ. ആത്മഹത്യ കുറിപ്പൊന്നും സ്ഥലത്ത് നിന്ന് കിട്ടിയിട്ടില്ലെന്ന് കുടുംബം പറയന്നു. സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. ജമ്മുവിന്റെ ഹൃദയമിടിപ്പെന്നാണ് ഇവരെ ആരാധകർ സോഷ്യൽ മീഡിയയിൽ വിളിച്ചിരുന്നത്. ഡിസംബർ 13-നായിരുന്നു സിമ്രാന്റെ അവസാന ഇൻസ്റ്റ​ഗ്രാം പോസ്റ്റ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img