കൊച്ചി: അപവാദപ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. നാല് വര്‍ഷത്തോളം മഞ്ജു വാര്യര്‍ നിലപാട് അറിയിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു നടി പരാതി നൽകിയത്.(Manju Warrier’s complaint: Case against Sreekumar Menon quashed) സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ് എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ആണ് പരാതി നൽകിയിരുന്നത്. പരാതി […]
പൊതുസ്ഥലത്തുവച്ച് സ്ത്രീകളുടെ ചിത്രമെടുക്കുന്നത് തെറ്റാണോ? പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യ സ്ഥലത്തോ വെച്ച് സ്വകാര്യതയെ ബാധിക്കാത്തവിധം ചിത്രമെടുക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്നാണ്ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആൾ സാന്നിധ്യമുള്ള പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പകർത്തുന്നത് കുറ്റകരമല്ലെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാൽ ഇതേ സ്ഥലത്ത് സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളുടെയോ സ്വകാര്യ പ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നത് ഐപിസി 354 വകുപ്പ് പ്രകാരം കുറ്റകരമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. വീടിന് മുന്നിൽ നിൽക്കുന്നയാളുടെ ഫോട്ടോയെടുത്തത് ഈ നിർവചനത്തിൽ വരില്ലെന്നും വിധിന്യായത്തിൽ കോടതി പറഞ്ഞു. […]
കൊച്ചി: മന്ത്രി സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.(Saji Cherian’s Mallapally speech; Petition seeking CBI probe in High Court) സംഭവത്തിൽ പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അതേസമയം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണ് താനെന്നും […]
കാമുകനില്‍ നിന്നും ഗർഭിണിയായ പതിനാറുകാരിക്ക് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നിഷേധിച്ചു High Court denied permission. ഗര്‍ഭം 26 ആഴ്ച കടന്നതിനാലാണ് അനുമതി നിഷേധിച്ചത്. കുട്ടിയെ ദത്തുനല്‍കാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽപര്യമാണെങ്കിൽ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കാമുകന്‍ ബലാത്സംഗം ചെയ്തതോടെയാണ് കുട്ടി ഗര്‍ഭിണിയായത്. ഈ കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല. ഡോക്ടറുടെ പരിശോധനയിലാണു വിവരം അറിഞ്ഞത്. ഗർഭഛിദ്രത്തിന് അനുമതി തേടിയാണ് അതിജീവിതയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. നിയമം അനുസരിച്ച് 20 ആഴ്ച വരെയാണു ഗർഭഛിദ്രം […]
കൊച്ചി: നടിയുടെ പീഡന പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അടുത്ത മാസം 21 വരെയാണ് ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയാണ് പീഡന പരാതി നൽകിയത്.(Actress harassment complaint; High Court granted interim anticipatory bail to Balachandra Menon) പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി ബാലചന്ദ്രമനോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ജാമ്യഹർജിയിൽ ബാലചന്ദ്രമേനോൻ ആരോപിച്ചത്. പരാതിക്കാരിയായ നടിക്കെതിരെ […]
വായ്പാ സഹകരണ സംഘം ഭരണസമിതിയിലേക്ക് തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർക്ക് വീണ്ടും മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരാൻ നിയമസഭക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സർക്കാരിന് തിരിച്ചടിയായി. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ ഏർപ്പെടുത്തിയതും ക്രമക്കേടുകൾ കണ്ടെത്തിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്നുമുള്ള വ്യവസ്ഥകൾ കോടതി ശരിവച്ചു. 30 ഹർജികൾ കോടതി തീർപ്പാക്കി. English summary : The […]
കൊച്ചി: ആടിനെ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് വയോധികരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചയാളെ ഹൈക്കോടതി വെറുതെ വിട്ടു. 2007 ഒക്ടോബര്‍ മൂന്നിനു നടന്ന സംഭവത്തിലാണ് കോടതിയുടെ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനു സമീപം മുനിസിപ്പാലിറ്റിയുടെ സ്ഥലത്തു താമസിച്ചിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വാഴമുട്ടം സ്വദേശി ആനന്ദകുമാറിന്റെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.(High Court acquitted the man who sentenced him to life imprisonment) പത്തനംതിട്ട അഡി. സെഷന്‍സ് […]
കൊച്ചി: ചികിത്സാ പിഴവ് സംബന്ധിച്ച് നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുൻപായി നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണമെന്നും കോടതി നിർദേശം നൽകി. ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് എടുത്തിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.(Nurses should not be arrested for malpractice; High Court) ചികിത്സാപ്പിഴവിന്റെ പേരിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യരുതെന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് മൂന്നുമാസത്തിനുള്ളിൽ […]
എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ലെന്ന് മുംബെെ ഹൈക്കോടതി. പ്രശസ്ത കലാകാരന്മാരായ എഫ്എൻ സൂസയുടെയും അക്ബർ പദംസിയുടെയും കലാസൃഷ്ടികൾ ‘അശ്ലീലം’ എന്നാരോപിച്ച് കസ്റ്റംസ് തടഞ്ഞതിനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഇവ കസ്റ്റംസ് വകുപ്പിനോട് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എംഎസ് സോനക്, ജിതേന്ദ്ര ജെയിൻ എന്നിവർ മുംബൈ കസ്റ്റംസിൽ നിന്നുള്ള 2024 ലെ ഉത്തരവ് ‘വികൃതിയും യുക്തിരഹിതവും’ എന്നാണ് ചൂണ്ടിക്കാട്ടി റദ്ദാക്കി. തടഞ്ഞ ചിത്രങ്ങൾ രണ്ടാഴ്ചയ്ക്കകം ഉടമസ്ഥന് തിരിച്ചുനൽകണമെന്നും നിർദേശിച്ചു. ലൈംഗികതയും അശ്ലീലവും എപ്പോഴും പര്യായമല്ലെന്ന് മനസ്സിലാക്കുന്നതിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ […]
കൊച്ചി: സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും കോടതി പറഞ്ഞു.(The High Court criticized the elephant procession) തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെ. കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. […]
© Copyright News4media 2024. Designed and Developed by Horizon Digital