web analytics

ആടിനെ മോഷ്ടിച്ചെന്ന് ആരോപണം; പത്തനംതിട്ടയിൽ വയോധികരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചയാളെ വെറുതെ വിട്ട് ഹൈക്കോടതി

കൊച്ചി: ആടിനെ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് വയോധികരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചയാളെ ഹൈക്കോടതി വെറുതെ വിട്ടു. 2007 ഒക്ടോബര്‍ മൂന്നിനു നടന്ന സംഭവത്തിലാണ് കോടതിയുടെ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനു സമീപം മുനിസിപ്പാലിറ്റിയുടെ സ്ഥലത്തു താമസിച്ചിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വാഴമുട്ടം സ്വദേശി ആനന്ദകുമാറിന്റെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.(High Court acquitted the man who sentenced him to life imprisonment)

പത്തനംതിട്ട അഡി. സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിക്കുള്ള പങ്ക് തെളിയിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മറ്റു കേസുകളില്‍ പ്രതിയല്ലെങ്കില്‍ ആനന്ദകുമാറിനെ വിട്ടയയ്ക്കാനും കോടതി നിർദേശം നൽകി.

ആടിനെ വളര്‍ത്തി ജീവിച്ചിരുന്ന ഏലിക്കുട്ടിയോടും പ്രഭാകരനോടും പ്രതിക്ക് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. സംഭവ ദിവസം രാവിലെ 10 മണിയോടെ ശ്മശാന പരിസരത്ത് ആടുമേയ്ക്കുകയായിരുന്ന ഏലിക്കുട്ടിയെ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം പ്രതി ചതുപ്പില്‍ ചവിട്ടിതാഴ്ത്തിയെന്നാണ് കേസ്. ഏലിക്കുട്ടിയെ അന്വേഷിച്ചുവന്ന പ്രഭാകരനെ പ്രതി ടൈല്‍ കഷണംകൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയശേഷം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ പറയുന്നു. പ്രഭാകരന്റെ മൃതശരീരം ഒക്ടോബര്‍ ആറിനും ഏലിക്കുട്ടിയുടേത് ഒമ്പതിനുമാണ് കണ്ടെത്തിയത്. 15ന് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

Related Articles

Popular Categories

spot_imgspot_img