News4media TOP NEWS
തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമർശം, നടി കസ്തൂരിയ്ക്ക് തിരിച്ചടി; മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ആലപ്പുഴയിൽ ഭീതി പടർത്തി കുറുവാസംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു യു.കെ മലയാളികൾക്ക് അഭിമാനനിമിഷം ! ചരിത്രത്തിലാദ്യമായി റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി ഒരു മലയാളി: പുന്നപ്ര സ്വദേശി ബിജോയ് സെബാസ്റ്റ്യന്റേത് സമാനതകളില്ലാത്ത വിജയം വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാരടക്കം 26 പേർക്ക് ദാരുണാന്ത്യം

ഈ വർഷം വിറ്റത് 2.5 ലക്ഷത്തിലധികം വണ്ടികൾ, എന്നിട്ടും ഓല നഷ്ടത്തിൽ; കാരണം വെളിപ്പെടുത്തി കമ്പനി

ഈ വർഷം വിറ്റത് 2.5 ലക്ഷത്തിലധികം വണ്ടികൾ, എന്നിട്ടും ഓല നഷ്ടത്തിൽ; കാരണം വെളിപ്പെടുത്തി കമ്പനി
December 27, 2023

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഈ വർഷം മാത്രമായി 2.5 ലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിറ്റത്. ഷോറൂമുകളിൽ നിന്നും ഓൺലൈനുകളിലുമായി കച്ചവടം തകൃതി ആയി നടക്കുമ്പോഴും കമ്പനി നഷ്ടത്തിൽ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓല തന്നെയാണ് നഷ്ടകണക്കുകൾ പറയുന്നത്.

ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 1,472.08 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവിനൊപ്പം മോഡല്‍ നിര വിപുലീകരിക്കുകയും വില്‍പ്പന ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 784.15 കോടി രൂപയുടെ നഷ്ടം നേരിട്ട കമ്പനിയുടെ 2023 സാമ്പത്തിക വര്‍ഷത്തിലെ അറ്റനഷ്ടം 1,472.08 കോടി രൂപയാണെന്നാണ് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസിന്റെ ലാഭ-നഷ്ട സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നത്. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 373.42 കോടി രൂപ മാത്രമായിരുന്ന പ്രവര്‍ത്തന വരുമാനം 2023 സാമ്പത്തിക വര്‍ഷത്തില്‍ 2630.93 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1,56,251 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി വിറ്റത്. അതില്‍ 98,199 എണ്ണം മുന്‍നിര മോഡലായ ഓല S1 പ്രോയാണ്. ബാക്കി മോഡലുകളെല്ലാം ചേര്‍ത്ത് 58,052 യൂണിറ്റാണ് വില്‍പ്പന. കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം II സബ്‌സിഡി കാരണം കൂടുതല്‍ കസ്റ്റമേഴ്‌സിനെ നേടാന്‍ സാധിച്ചതായി കമ്പനി വ്യക്തമാക്കി. നിക്ഷേപം വര്‍ധിപ്പിക്കുകയും പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുകയും ചെയ്യുന്നതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന നഷ്ടം തുടരുമെന്ന് കമ്പനി ഡിആര്‍എച്ച്പിയില്‍ അറിയിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൂലധന ചെലവ് 842.61 കോടി രൂപയായിരുന്നു. ഓലയുടെ വില്‍പ്പനയിലേക്ക് മടങ്ങി വന്നാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2.5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് മറികടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായി കമ്പനി മാറിയിരുന്നു.

2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ 2,52,647 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല വിറ്റഴിച്ചത്. ഈ വര്‍ഷം ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ 30.50 ശതമാനം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ഓല ഇലക്ട്രിക്കാണ്. രണ്ടാം സ്ഥാനത്ത് ടിവിഎസും മൂന്നാമത് ഏഥര്‍ എനര്‍ജിയുമാണ്. 2023 അവസാനവാരം വരെ ഇന്ത്യയില്‍ വിറ്റ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എണ്ണം 8,28,537 ആണ്. നിലവില്‍ നഷ്ടം നേരിടുന്നുവെങ്കിലും വരും വര്‍ഷങ്ങളില്‍ മികച്ച ലാഭം നേടുമെന്ന പ്രതീക്ഷയിലാണ് ഓല.

 

Read Also: ദേ എത്തി കിടിലൻ ഹൈഡ്രജൻ ബൈക്ക്

Related Articles
News4media
  • Automobile
  • Top News

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ആദ്യമായി ഫൈവ് സ്റ്റാർ രക്ഷാ റേറ്റിംഗ് നേടി ഒരു മാരുതി സുസുക്കി കാർ !

News4media
  • Automobile
  • India
  • News

എൽഎംവി ലൈസൻസുള്ളവർക്ക് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള 7500 കിലോഗ്രാമിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ...

News4media
  • Automobile
  • News

ഹോണ്ട കാർ ഉള്ളവർക്ക് മുട്ടൻ പണി; സിറ്റിയും അമേസുമടക്കം 92,672 കാറുകൾ തിരിച്ചുവിളിച്ചു

News4media
  • Automobile

മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരേ കുതിപ്പ് ; ഇലക്ട്രിക് റേഞ്ച് റോവറിനായി കാത്തിരിപ്പ്

News4media
  • Automobile

വാഹനവിപണിയിൽ അടിമുടി മാറ്റങ്ങളുമായി ഇ-ലൂണ എത്തുന്നു

News4media
  • Automobile

വിപണി വാഴാൻ പുത്തൻ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ; സവിശേഷതകളറിയാം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]