പഫ്സും പൊറോട്ടയും നൂഡിൽസുമൊക്കെയായിരുന്നു ഒരുകാലത്തു നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. പക്ഷേ ലോക്ഡൗണിനു തൊട്ടുമുൻപുമുതലും പിന്നീടിങ്ങോട്ടും കുറേ പുതിയ താരങ്ങൾ രുചിലിസ്റ്റിലെത്തിയിട്ടുണ്ട്. ഷവർമയും ഷവായും അൽഫാംചിക്കനും മന്തിയുമൊക്കെ ഇതിൽപെടും . അതിൽ അൽഫാമിന് ആരാധകർ ഏറെയാണ് . ഹോട്ടലിൽ കിട്ടുന്ന അതെ രുചിയിൽ ഒന്ന് അൽഫാം ഉണ്ടാക്കി നോക്കിയാലോ
ആവശ്യമായ സാധനങ്ങൾ
ചിക്കൻ – 500 ഗ്രാം
മല്ലി – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – നാല്
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട – ഒരു ചെറിയ കഷണം
. വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
മല്ലിയില – ഒരു പിടി
പുതിനയില – 10 ഇല
തൈര് – രണ്ടു വലിയ സ്പൂൺ
കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ
ചിക്കൻ ക്യൂബ് – ഒന്ന്
ഉപ്പ് – പാകത്തിന്
കശ്മീരി മുളകുപൊടി – അര–ഒരു ചെറിയ സ്പൂൺ
പെരി–പെരി സോസിന്
എണ്ണ – ഒരു ചെറിയ സ്പൂൺ
. ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
സോയാസോസ് – ഒരു ചെറിയ സ്പൂൺ
തേൻ – ഒരു ചെറിയ സ്പൂൺ
വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ വലിയ കഷണങ്ങളാക്കി വൃത്തിയാക്കുക.
∙ രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിക്കണം.
∙ മൂന്നാമത്തെ ചേരുവ മയത്തിൽ അരയ്ക്കണം.
∙ പൊടിച്ചതും അരച്ചതും യോജിപ്പിച്ചു ചിക്കനിൽ പുരട്ടി ഒരു രാത്രി മുഴുവൻ ഫ്രിജിൽ വയ്ക്കുക.
∙ പെരി–പെരി സോസ് തയാറാക്കാൻ എണ്ണ ചൂടാക്കി അ ഞ്ചാമത്തെ ചേരുവ ചേർത്ത് ഏതാനും മിനിറ്റ് വേവിച്ചു വയ്ക്കുക.
∙ ചിക്കൻ ഫ്രിജിൽ നിന്നു പുറത്തെടുത്തു ഗ്രിൽ ചെയ്യുക. പിന്നീട് ഇതിൽ പെരി–പെരി സോസ് പുരട്ടി തവയിൽ ഫ്രൈ ചെയ്തെടുക്കണം.
∙ റസ്റ്ററന്റിലെ അതേ ലുക്ക് ലഭിക്കാൻ മസാലയിൽ അ ൽപം ഫൂഡ് കളർ ചേർക്കാം.
∙ ബ്രെഡ്/ ഹമ്മൂസ്/ മയണീസിന് ഒപ്പം വിളമ്പാം.
Read Also :കക്ക പക്കാ സൂപ്പര്‍