ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ നല്ല ക്രീം മാത്രം ഉപയോഗിച്ചാൽ പോര, നല്ലപോലെ വെള്ളം കുടിക്കുന്നതിന്റെ കൂടെ ചർമ്മത്തിന് ആരോഗ്യവും യുവത്വവും നൽകുന്ന നല്ല പഴങ്ങൾ ഡയറ്റിൽ ചേർക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിൽ നമ്മൾക്ക് ഡയറ്റിൽ ചേർക്കാവുന്നതും പതിവായി കഴിക്കാവുന്നതുമായ ഒരു പഴമാണ് കിവി. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഈ പഴം. ഈ വേനൽക്കാല പഴത്തിന് സ്ട്രോബെറി, തണ്ണിമത്തൻ, വാഴപ്പഴം എന്നിവയുടെ ഒരു രുചിയുണ്ട്, കൂടാതെ വിറ്റാമിൻ സി, ഇ, കെ, പൊട്ടാസ്യം എന്നിവയുടെ ഗുണങ്ങളാൽ നിറഞ്ഞതുമാണ്. ചർമ്മ സംരക്ഷണവും സൗന്ദര്യവും നൽകുന്ന നിരവധി ഘടകങ്ങളും കിവിയിലുണ്ട്. ഇത് സൂര്യാഘാതത്തെ നേരിടാൻ സഹായിക്കുന്നു, ചർമ്മത്തെ ഉറപ്പുള്ളതാക്കുന്നു, ആന്റി ഏജിംഗ് ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ബ്ലീച്ചിംഗ് ഏജന്റായും പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തെ വേഗത്തിൽ വൃത്തിയാക്കുകയും നന്നാക്കുകയും ചെയ്യുന്നു, കൂടാതെ ഒരു സ്‌ക്രബ്ബായും ഉപയോഗിക്കാം.
വൈറ്റമിൻ സിയുടെ ഉറവിടം
വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ, ഫിനോലിക്സ് എന്നിവയ്ക്കൊപ്പം വിറ്റാമിൻ സി, ഫൈറ്റോകെമിക്കലുകൾ എന്നിവയാൽ നിറഞ്ഞതാണ് കിവി. നിങ്ങളുടെ കോശങ്ങളെ ഓക്‌സിഡേറ്റീവ് എക്‌സ്‌പോഷറിൽ നിന്ന് സംരക്ഷിക്കുകയും അവയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് കിവി.
കൊളാജൻ വികസനം വർദ്ധിപ്പിക്കുന്നു
ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്ന സംയുക്തമാണ് കൊളാജൻ. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുവായി നിലനിർത്തുകയും വരൾച്ച തടയുകയും ചെയ്യുന്നു. കിവിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി നിങ്ങളുടെ ചർമ്മത്തിലെ കൊളാജൻ സാന്ദ്രതയെ പിന്തുണയ്ക്കുന്നു.
മുഖക്കുരു നീക്കുന്നു
കിവിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് ഇത് മുഖക്കുരു, തിണർപ്പ്, മറ്റ് വീക്കം എന്നിവ തടയുന്നത്. ഇത് പോഷകങ്ങൾ അടങ്ങിയ സൂപ്പർ പഴമാണ്.
മോയ്‌സ്ച്വർ ചെയ്യുന്നു
കിവിയിൽ ധാരാളം വെള്ളത്തിന്റെ അംശം അടങ്ങിയിരിക്കുന്നതിനാൽ തന്നെ ചർമ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ ഇത് സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ഘടനയിൽ വ്യത്യാസം വരുത്താനും അതുപോലെ, ചർമ്മം നല്ലപോലെ മോയ്‌സ്ച്വറൈസ് ചെയ്ത് നിനിർത്താനും സഹായിക്കുന്നു. ഇത്തരത്തിൽ ചർമ്മത്തിൽ മോയ്‌സ്ച്വർ കണ്ടന്റ് നിലനിൽക്കുന്നത് ചർമ്മത്തിൽ ചുളിവുകൾ വീഴാതെ, നല്ല യുവത്വം നിലനിർത്താൻ സഹായിക്കുന്നുണ്ട്.
കരുവാളിപ്പ്
നമ്മൾ അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് സത്യത്തിൽ ചർമ്മത്തിൽ കരുവാളിപ്പ് വീഴുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ ചർമ്മത്തിൽ വേഗത്തിൽ ചുളിവുകൾ വീഴാനും, സ്‌കിൻ കാൻസർ പോലെയുള്ള അസുഖങ്ങൾ വരുന്നതിലേയ്ക്കും ചിലപ്പോൾ ഇത് നയിച്ചെന്ന് വരാം. അതിനാൽ, സൂര്യപ്രകാശത്തിൽ നിന്നും നമ്മളുടെ ചർമ്മത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി സൺസ്‌ക്രീൻ മാത്രം പുരട്ടിയാൽ പോര, നല്ല ആഹാരവും കഴിക്കണം. ഇതിന് കിവി ബെസ്റ്റാണ്. കിവി ചർമ്മത്തെ യുവി രശ്മികളിൽ നിന്നും സംരക്ഷിച്ച് നിർത്തുന്നുണ്ട്.
മാത്രമല്ല കിവി കഴിച്ചാൽ ചർമ്മത്തിന് മാത്രമല്ല, നമ്മളുടെ മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കാരണം, കിവിയിൽ വിറ്റമിൻ ഇ അടങ്ങിയിരിക്കുന്നു. ഇത് മുടി നല്ലപോലെ ഉള്ളോട് കൂടി തന്നെ വളരാൻ സഹായിക്കുന്നുണ്ട്. അതുപോലെ, മുടിയ്ക്ക് നല്ലനീട്ടം വെക്കാനും തലയിൽ നിന്നും താരൻ കുറച്ച് മുടി കൊഴിച്ചിൽ അകറ്റാനും ഇത് സഹായിക്കുന്നു. അതുപോലെ, നല്ല ഉറപ്പുള്ള നഖങ്ങൾ ലഭിക്കാൻ കിവി നല്ലതാണ്. കിവിയിൽ വിറ്റമിൻ സി, വിറ്റമിൻ കെ, ബയോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ നഖങ്ങളുടെ ആരോഗ്യം കാക്കാൻ നല്ലതാണ്
Read Also : ഇങ്ങനെ ഇരിക്കല്ലേ.. പണി കിട്ടും