ലോഹ നിർമിതമായ വയറുകളും പല്ലിനോട് ചേർന്ന് നിൽക്കുന്ന മുത്തുകളും കൊണ്ട് ചെറിയ ബലം ഉപയോഗിച്ച് നിരതെറ്റിയും ഉന്തിയും നിൽക്കുന്ന പല്ലുകളെ ക്രമീകരിച്ചെടുക്കുന്ന രീതിയാണ് പല്ലിന് കമ്പിയിടൽ. Dental care without money
പല്ലു തേക്കാനും വൃത്തിയായി സൂക്ഷിക്കാനും കമ്പിയിടൽകൊണ്ട് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇനി വൃത്തിയാക്കേണ്ടി വന്നാൽ അധികം സമയവും ആവശ്യമാണ്. കമ്പി മുറുക്കുന്നതിനും മറ്റും വീണ്ടും ദന്തിസ്റ്റിനെ സമീപിക്കേണ്ടി വരും.
ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് ബുദ്ധിമുട്ടുകൾ മാറ്റാനുള്ള പ്രതിവിധിയാണ് പല്ലിൽ ക്ലിയർ അലൈനറുകൾ ഘടിപ്പിക്കൽ. പോളിയുറത്തെയിൻ റെസിൻ പ്ലാസ്റ്റിക് എന്ന വസ്തു കൊണ്ട് നിർമിച്ച സുതാര്യമായ േ്രട ആണിത്.
സുതാര്യമായതിനാൽ ഉപയോഗിക്കുമ്പോൾ മറ്റുള്ളവർ പെട്ടെന്ന് തിരിച്ചറിയില്ല. ഉപയോഗത്തിന് മുൻപ് പല്ലിന്റെയും മോണയുടേയും ആരോഗ്യം പൂർണമായും ദന്തിസ്റ്റ് മനസിലാക്കും ഇതിനായി വിവിധ ടെസ്റ്റുകൾ നടത്തും.
പ്രത്യേകം നിർമിച്ചെടുക്കുന്ന ട്രേകൾ 12-20 ദിവസം വരെ ഉപയോഗിക്കേണ്ടി വരും . ശേഷം മറ്റു ട്രേകൾ നിർമിച്ച് രോഗിക്ക് ഉപയോഗിക്കാൻ നൽകും.
രോഗിക്ക് േ്രട അഴിച്ചെടുത്ത് വളരെ സൗകര്യപ്രധമായി പല്ലു വൃത്തിയാക്കാം. കമ്പിയിടുമ്പോൾ ഉണ്ടാകുന്ന വേദനയും മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ല. ചികിത്സ പെട്ടെന്ന് തന്നെ പൂർത്തിയാക്കാം എന്നതും സവിശേഷതയാണ്.
എന്നാൽ കമ്പിയിടുന്നതിനേക്കാൾ ചെലവ് ക്ലിയർ അലൈനറുകൾക്ക് കൂടുതലാണ്. നിർമിക്കുന്ന അലൈനറുകളുടെ ബ്രാൻഡ് അനുസരിച്ച് അലൈനറുകളുടെ വിലയിലും വ്യസ്ത്യാസം വരാം.