ബാക്ടീരിയകളെ നിയന്ത്രിച്ച് രോഗ പ്രതിരോധം സാധ്യമാക്കുന്നവയാണ് ആന്റിബയോട്ടിക്കുകൾ. എന്നാൽ രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം നമ്മുടെ കുടലിൽ പ്രവർത്തിക്കുന്ന നല്ല ബാക്ടീരിയകളേയും നശിപ്പിക്കും. നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തടസപ്പെടുന്നതോടെ വിശപ്പില്ലായ്മ, വയറുവേദന, ദഹനക്കേട്, തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. Antibiotics and food habits
ആന്റിബയോടിട്ടിക്‌സ് കഴിക്കുന്ന സമയത്തും ശേഷവും പ്രോബയോട്ടിക്‌സും , പ്രീബയോട്ടിക്‌സും കഴിക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാൻ സഹായിക്കും.
എന്താണ് പ്രോബയോട്ടിക്‌സ് .
ആരോഗ്യപരമായ ബാക്ടീരിയകൾ എന്നു വിളിക്കുന്ന ജീവനുള്ള സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്‌സ്, എല്ലാ പുളിപ്പിച്ച ഭക്ഷണങ്ങളിലും പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. അച്ചാറുകൽ, തൈര്, ചീസുകൾ, എന്നിവയിലെല്ലാം ഇവ അടങ്ങിയിരിക്കുന്നു.
എന്താണ് പ്രീബയോട്ടിക്‌സ്.
കുടലിലെ മൈക്രോബയോമിലുള്ള ഗുണം ചെയ്യുന്ന ബാക്ടീരിയകൾക്കുള്ള ഭക്ഷണമാണ് പ്രീബയോട്ടിക്‌സ്. ഭക്ഷണ നാരുകളാണ് പ്രധാനമായും പ്രീബയോട്ടിക്‌സ്. പയറുവർഗങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ , ഉണങ്ങിയ പഴങ്ങൾ, നട്ട്‌സ് , വിത്തുകൾ എന്നിവയെല്ലാം ഈ ഗണത്തിൽ പെടും. ആന്റിബയോട്ടിക്‌സുകൾ കഴിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപോ ശേഷമോ ഇവ കഴിക്കാം.
ഒഴിവാക്കണം ഇവ.
ആന്റിബയോട്ടിക്‌സ് ചികിത്സയ്ക്കിടെ ചില ഭക്ഷണങ്ങൾ ഒഴിവാക്കണം. ഉയർന്ന അളവിൽ ആസിഡ് അടങ്ങിയവ, നാരങ്ങ ഇനങ്ങൾ, സോഡ , ചോക്കളേറ്റ്, തക്കാളി ഉത്പന്നങ്ങൾ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ, ബദാം പാൽ, സോയ പാൽ ന്യൂഡിൽസ് , പാക്കറ്റ് സൂപ്പ് എന്നിവ ഒഴിവാക്കണം