ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിന് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ഏകദേശം 10.3 ദശലക്ഷം അഞ്ചാംപനി കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ല്‍ ഉണ്ടായ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ 20 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. Measles cases are increasing in children under five worldwide
ഈ കുതിച്ചുചാട്ടത്തിന് കാരണം, അടുത്ത കാലത്തായി ആവശ്യമായ പ്രതിരോധ കുത്തിവയ്പ് ലഭിക്കാത്തതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അഞ്ചാംപനി, പനി, ചുമ, മൂക്കൊലിപ്പ്, ചര്‍മത്തില്‍ ചുണുങ്ങ് എന്നിവയ്ക്ക് കാരണമാകുന്ന ഒരു വൈറല്‍ പകര്‍ച്ചവ്യാധിയാണ്.
ഇത് കൃത്യസമയത്ത് ചികിത്സിക്കാത്ത പക്ഷം, ന്യുമോണിയ, തലച്ചോറിന് തകരാറ് തുടങ്ങിയ ഗുരുതരാവസ്ഥകളിലേക്ക്, കുട്ടികളില്‍ മരണത്തിന് കാരണമാകാവുന്ന സാഹചര്യം സൃഷ്ടിക്കാം. പ്രതിരോധ വ്യവസ്ഥ ദുർബലമായ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
അഞ്ചാംപനി ഒരു പ്രതിരോധ കുത്തിവയ്പ്പിലൂടെ പൂര്‍ണമായും തടയാവുന്ന രോഗമാണ്. കുട്ടികള്‍ക്ക് രണ്ട് ഡോസ് പ്രതിരോധ വാക്‌സിനുകള്‍ നല്‍കപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, കഴിഞ്ഞ വര്‍ഷം 22 ദശലക്ഷം കുട്ടികള്‍ അവരുടെ ആദ്യ ഡോസ് വാക്‌സിന് നഷ്ടപ്പെട്ടു.
ലോകമെമ്പാടും ഏകദേശം 83 ശതമാനം കുട്ടികള്‍ കഴിഞ്ഞ വര്‍ഷം അഞ്ചാംപനിയുടെ ആദ്യ ഡോസ് വാക്‌സിന് സ്വീകരിച്ചിരുന്നു, എന്നാല്‍ 74 ശതമാനം കുട്ടികള്‍ക്കാണ് ശുപാര്‍ശ ചെയ്ത രണ്ടാമത്തെ കുത്തിവയ്പ്പ് ലഭിച്ചത്. അഞ്ചാംപനി തടയുന്നതിന്, എല്ലാ രാജ്യങ്ങളിലും 95 ശതമാനമോ അതിലധികമോ വാക്‌സിന്‍ കവറേജ് ആവശ്യമാണ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.