നിലവിൽ ഇതുവരെ 30,000 ഇന്റർനെറ്റ് കണക്ഷൻ മാത്രമാണ് കെ-ഫോൺ വഴി ലഭ്യമാക്കിയത് 5,000 കണക്ഷൻ ബിപിഎൽ കുടുംബങ്ങൾക്കാണ് നൽകിയിട്ടുള്ളത്. ബാക്കി സർക്കാർ ഓഫീസുകളിലും വാണിജ്യ കേന്ദ്രങ്ങളിലുമാണ്. പ്രതിമാസം ശരാശരി 600 രൂപ വീതം ലഭിക്കുന്ന ഒന്നര ലക്ഷം കണക്ഷനെങ്കിലും ഉണ്ടെങ്കിൽ മാത്രമേ തിരിച്ചടവിനായി 100 കോടി ലഭിക്കൂ.
സംസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് സേവനത്തിനായി ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കാനുള്ള സംരംഭമാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) ലിമിറ്റഡ്. സംസ്ഥാനത്ത് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പിന്നീട് ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് എന്നായി.
ഉദ്ഘാടന ദിവസം 2,105 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ കിട്ടിയെന്ന് അവകാശപ്പെട്ട കെ ഫോൺ ഇത് വരെ അധികം നൽകിയത് വെറും 3,199 കണക്ഷൻ മാത്രമാണ്. 30,438 സർക്കാർ ഓഫീസുകളിൽ ഇപ്പോഴും 21,072 ഓഫീസുകളിൽ മാത്രമാണ് കെ-ഫോൺ കണക്ഷൻ ഉള്ളത്. നിലവിൽ കണക്ഷൻ ഉപയോഗിക്കുന്നവരും കെ-ഫോൺ ഉപേക്ഷിക്കാനുള്ള പദ്ധതിയിലാണ്. വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാകാത്തതാണ് പ്രധാന കാരണം.
പദ്ധതിയിലെ പോരായ്മകൾ കാരണം കരാർ ഏറ്റെടുത്ത കമ്പനികൾ പിന്മാറുകയും ചെയ്തു. തദ്ദേശവകുപ്പ് നൽകിയ ഗുണഭോക്തൃ പട്ടിക കൃത്യമല്ലാത്തതിനാൽ പിൻമാറുകയാണ് എന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്”