News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

അത്യുഷ്ണം; തെരഞ്ഞെടുപ്പിനിടെ യുപിയിൽ മരിച്ചത് 33 ഉദ്യോഗസ്ഥർ

ലഖ്‌നൗ: ഉത്തരേന്ത്യയിലെ കനത്ത ചൂടിനെ തുടർന്നുണ്ടാകുന്ന മരണസംഖ്യ ഉയരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടിങ്ങിനിടെ ഉത്തർപ്രദേശിൽ മാത്രം 33 തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരാണ് മരിച്ചത്. യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവയാണ് കണക്കുകൾ പുറത്തുവിട്ടത്. സുരക്ഷാ ജീവനക്കാരും ശുചീകരണ തൊഴിലാളികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സികന്ദർപൂർ ബൂത്തിൽ ഒരു വോട്ടറും കടുത്ത ചൂടിൽ മരിച്ചു. റാം ബദാൻ ചൗഹാൻ എന്നയാൾ വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ലക്‌നൗയിൽ ഇലക്ടറൽ വോട്ടിങ് മെഷീന് […]

June 2, 2024
News4media

അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ; റായ്ബറേലിയും അമേഠിയുമടക്കം 49 മണ്ഡലങ്ങൾ, മത്സരിക്കുന്ന പ്രമുഖർ ഇവർ

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ മത്സരിക്കുന്ന റായ്ബറേലിയടക്കം 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. മണ്ഡലങ്ങളിൽ ഇന്ന് നിശബ്ധ പ്രചാരണമാണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ച് വൈകീട്ട് ആറിന് സമാപിക്കും. അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഗോദയിൽ 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിൽ ബാരാമുള്ള മണ്ഡലത്തിൽ നാളെ വോട്ടെടുപ്പ് നടക്കും. ഇന്നലെ […]

May 19, 2024
News4media

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62.9 % പോളിങ്; ഏറ്റവും കൂടുതൽ ബംഗാളിൽ, കുറവ് ഇവിടെ

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96 മണ്ഡലങ്ങൾ വിധിയെഴുതി. 62.9 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇതുവരെ നടന്ന നാലുഘട്ടങ്ങളില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് ഈ ഘട്ടത്തിലാണ്. പശ്ചിമ ബംഗാളിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 76.02 ശതമാനമാണ് പോളിങ്. ആന്ധ്രാപ്രദേശില്‍ 68.04 ശതമാനവും, മധ്യപ്രദേശില്‍ 68.01 ശതമാനവും കശ്മീരില്‍ 35.75 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് കശ്മിരിലാണ്. ബിഹാറിൽ 54.14, ജാര്‍ഖണ്ഡ് 63.14, മഹാരാഷ്ട്ര 52.49, […]

May 13, 2024
News4media

ആര് വീഴും? ആര് വാഴും? നാലാം ഘട്ട ലോക്സഭ വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്ന പ്രമുഖർ ഇവർ

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടം വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളിലാണ് ഇന്ന് ജനങ്ങൾ ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്കും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിലെ 13, മഹാരാഷ്ട്രയിലെ 11, പശ്ചിമ ബംഗാളിൽ 8, മധ്യപ്രദേശിൽ 8, ബീഹാറിൽ 5, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ 4 വീതവും ജമ്മു കശ്മീരിലെ […]

News4media

കേരളത്തിൽ അക്കൗണ്ട് തുറക്കും; ബംഗാളിൽ 30 സീറ്റ്; എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്ന് അമിത് ഷാ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും ബംഗാളിൽ 30 സീറ്റെങ്കിലും നേടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കും. ബംഗാളിൽ 30 സീറ്റെങ്കിലും നേടും. ബിഹാറിൽ 2019-ലേതിനു സമാനമായിരിക്കും തങ്ങളുടെ സീറ്റ് നില. ഒഡീഷയിൽ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. തെലങ്കാനയിൽ 10-12നും ഇടയിലാകും സീറ്റുനില. ആന്ധ്ര […]

May 12, 2024
News4media

ലോക്‌സഭ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ;  9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പ് നാളെ. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ 13 മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലെത്തും. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും നാളെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര (11 സീറ്റ്) പശ്ചിമ ബംഗാള്‍ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ഝാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു […]

News4media

93 മണ്ഡലങ്ങളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; അമിത് ഷായ്ക്ക് ഒപ്പമെത്തി വോട്ട് ചെയ്ത് മോദി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് തുടങ്ങി. 11 സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. രാവിലെ ഏഴരയോടെ അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്കൂളിലെ ​ബൂത്തിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയെ സ്വീകരിച്ചു. രാജ്യത്തെ കഴിയാവുന്നത്ര ആളുകൾ വോട്ട് ചെയ്യണമെന്നും ഇനിയും നാല് ഘട്ട വോട്ടെടുപ്പ് നമ്മുക്ക് മുന്നിലുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മോദി പ്രതികരിച്ചു. എൻ.സി.പി നേതാവ് അജിത് പവാറും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. […]

May 7, 2024
News4media

മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിൽ ഇന്ന് തെരഞ്ഞെടുപ്പ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടക്കും. 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 94 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുക. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ ഒട്ടേറെ നിര്‍ണായക മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല. ജമ്മു […]

News4media

പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി ചെയ്ത് പ്ലസ് വൺ വിദ്യാർഥിനി; മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരൽ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിൽ; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

ഫറോക്ക്: വോട്ടിങ് യന്ത്രങ്ങളുടെ തകരാർ ഉൾപ്പെടെ ആശങ്കകളും പരാതികളും നിലനിൽക്കേ സംസ്ഥാനത്ത് പുതിയ വിവാദം. പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി പ്ലസ് വൺ വിദ്യാർഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചതാണ് വിവാദമാകുന്നത്. വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരൽ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ വിവാദം കത്തുമെന്നുറപ്പായി. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയായ എൻ.എസ്.എസ് വളന്റിയറായാണ് ഫാറൂഖ് കോളജ് എ.എൽ.പി സ്കൂളിലെ 93ാം നമ്പർ ബൂത്തിലെത്തുന്നത്. പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ […]

April 30, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]