ചിക്കനും മട്ടനുമൊക്കെ വേറിട്ട രുചികളില്‍ തീര്‍മേശകളിലെത്തി അത് വയറുനിറയെ ശാപ്പിടുമ്പോള്‍ ഇതൊന്നും കഴിക്കാത്തവരെ കുറിച്ച് ആരും ഓര്‍ക്കാറില്ല. എന്നാല്‍ ഇത്തരം ഡിഷുകളൊക്കെ മാറിനില്‍ക്കുന്ന അത്ര്യുഗ്രന്‍ ഐറ്റമുണ്ട്. നവാവില്‍ കൊതിയൂറുന്ന ഇടിച്ചക്ക 65.
ആവശ്യമുള്ള സാധനങ്ങള്‍
ഇടിച്ചക്ക- മൂന്നുകപ്പ് (പകുതി വേവിച്ച് ചതച്ചത്)
കാശ്മീരി ചില്ലി- രണ്ട് സ്പൂണ്‍
ഇഞ്ചി-ഒരിഞ്ച് വലിപ്പത്തില്‍
വെളുത്തുള്ളി-പത്ത് അല്ലി
പെരുംജീരകം-ഒരു സ്പൂണ്‍
ചിക്കന്‍മസാല-ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാല-ഒരു സ്പൂണ്‍
കോണ്‍ഫ്‌ളവര്‍ പൗഡര്‍-ഒരുകപ്പ്
ചെറുനാരങ്ങാനീര്-ഒരുസ്പൂണ്‍
കറിവേപ്പില, ഇപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇടിച്ചക്ക പകുതി വേവിക്കുക. തണുത്തശേഷം ഉപ്പിട്ട് ഉടച്ചെടുക്കുക. കാശ്മീരി ചില്ലി, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, ചിക്കന്‍ മസാല, ഗരംമസാല, കോണ്‍ഫ്‌ളവര്‍ പൗഡര്‍ എന്നിവ കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക. പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇടിച്ചക്ക കട്‌ലറ്റ് രൂപത്തില്‍ പരത്തി നേരത്തെ തയ്യാറാക്കി വച്ച മസാലയില്‍ മുക്കി പൊരിച്ചെടുക്കുക. ഇടയ്ക്കിടെ കറിവേപ്പില ഇട്ടുകൊടുക്കുന്നത് നന്നായിരിക്കും.
Read Also: ഇപ്പോൾ ട്രെൻഡ് അൽഫാം അല്ലെ