ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് കൂന്തല്‍. വ്യത്യസ്തവും പുതുമയേറിയതുമായ രുചിയില്‍ കൂന്തല്‍ പകം ചെയ്യാറുണ്ട്. അത്തരത്തില്‍ രുചി നല്‍കുന്ന ഒന്നാണ് കൂന്തല്‍ പൊടി മസാല. ചോറിനും ചപ്പാത്തിക്കുമൊപ്പം ഇത് സൂപ്പര്‍ കോമ്പിനേഷനാണ്
ആവശ്യമുള്ള സാധനങ്ങള്‍
കൂന്തല്‍:-300 ഗ്രം
വെളിച്ചെണ്ണ- 100 മില്ലി
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 20 ഗ്രാം
കാശ്മീരി മുളകുപൊടി- 15 ഗ്രാം
മഞ്ഞള്‍പ്പൊടി-5 ഗ്രാം
ക്രഷ് കുരുമുളക്- 10 ഗ്രാം
ഉപ്പ്- പാകത്തിന്
വിനാഗിരി- 25 മില്ലി
പെരുംജീരകംപൊടി- 10 ഗ്രാം
കറിവേപ്പില- 3 ഗ്രാം
തേങ്ങ ചിരകിയത്- 1 മുറി
മല്ലി- 15 ഗ്രാം
ചെറിയുള്ളി- 30 ഗ്രാം
തയാറാക്കുന്ന വിധം
1) കൂന്തല്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പൊടി, പെരുംജീരകപ്പൊടി , ക്രഷ് കുരുമുളക് , കാശ്മീരി മുളക് പൊടി, വിനാഗിരി എന്നിവ ഉപയോഗിച്ച് മാരിനെറ്റ് ചെയ്ത് 30 മിനിറ്റ് വെയ്ക്കുക.
2) പാനില്‍ വെളിച്ചെണ്ണ ചൂടാക്കി മല്ലി, ചെറിയുള്ളി, ചിരകിയ തേങ്ങ എന്നിവയിട്ട് നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാക്കി മിക്സിയില്‍ പൊടിക്കുക.
3) മാരിനെറ്റ് ചെയ്ത കൂന്തല്‍ തവയില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മൂന്നു മിനിറ്റ് ഫ്രൈ ചെയ്ത് പൊടിച്ച മസാലയും കറിവേപ്പിലയും ഇട്ട് മിക്സ് ചെയ്ത് എടുക്കുക.
Read Also: കക്ക കുരുമുളകു റോസ്‌റ്റ്, ഇത് പൊളിക്കും