ഓക്ലാന്‍ഡ്: വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ആദ്യ മത്സരം അവിസ്മരണീയമാക്കി ആതിഥേയരായ ന്യൂസിലാന്‍ഡ്. മുന്‍ ചാമ്പ്യന്മാരായ നോര്‍വേയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ലോകകപ്പ് യാത്രയ്ക്ക് തുടക്കമിട്ടു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ന്യൂസിലാന്‍ഡ് ജയം. ഫിഫ ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ 16 മത്സരങ്ങളില്‍ ആദ്യമായാണ് ന്യൂസിലാന്‍ഡ് വിജയം ആഘോഷിക്കുന്നത്. കഴിഞ്ഞ 12 മത്സരങ്ങളിലെ തോല്‍വിയും മൂന്ന് സമനിലയുമായിരുന്നു ന്യൂസിലാന്‍ഡ് ഉദ്ഘാടന മത്സരത്തോടെ മറന്നത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ ന്യൂസിലാന്‍ഡിന് മറ്റൊരു പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ റിയ പെര്‍സിവലിന്റ […]
ഓക്ലാന്‍ഡ്: ഫിഫാ വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ ഒന്‍പതാം പതിപ്പിന് ഇന്ന് കിക്കോഫ്. കൃത്യം ഒരു മാസം നീളുന്ന ലോകകപ്പിന്റെ കലാശപ്പോരാട്ടം ഓഗസ്റ്റ് 20 നാണ്. മുന്‍ പതിപ്പുകളില്‍ 24 ടീമുകള്‍ പങ്കെടുത്തിരുന്ന ലോകകപ്പില്‍ ഇത്തവണ 32 ടീമുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 നാണ് ഉദ്ഘാടന മത്സരം. ആതിഥേയരായ ന്യൂസിലാന്‍ഡിന് മുന്‍ ചാമ്പ്യന്മാരായ നോര്വയാണ് എതിരാളികള്‍. മറ്റൊരു ആതിഥേയ ടീമായ ഓസ്ട്രേലിയയ്ക്കും ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകിട്ട് 5.30 ന് നടക്കുന്ന മത്സരത്തില്‍ അയര്‍ലാന്‍ഡാണ് […]
കൊച്ചി: മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിലേക്കാണ് സഹലിന്റെ കൂടുമാറ്റമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏത് ക്ലബ്ബിലേക്കാണ് താരം പോകുന്നതെന്ന് ഔദ്യോഗിക പ്രഖ്യാപനമെത്തിയിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്‌സും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും പ്രീതം കോട്ടാലിനെയും സഹല്‍ അബ്ദുള്‍ സമദിനെയും പരസ്പരം കൈമാറാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഏകദേശം രണ്ട് കോടി രൂപയ്ക്കാണ് പ്രതിരോധ താരം പ്രീതം കോട്ടാല്‍ ബ്ലാസ്റ്റേഴ്‌സിലെത്തുക. കരാറിലെത്തിയാല്‍ ബ്ലാസ്റ്റേഴ്സ് […]
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി ഇനി ആന്റണി ആന്‍ഡ്രൂസ് എത്തും. കഴിഞ്ഞ രണ്ടു സീസണുകളിലും ഗോകുലം കേരള എഫ്സി തുടര്‍ച്ചയായി ഇന്ത്യന്‍ വനിതാ ലീഗ് (ഐഡബ്ല്യുഎല്‍) കിരീടങ്ങള്‍ നേടിയത് ആന്റണി ആന്‍ഡ്രൂസിന്റെ കീഴിലായിരുന്നു. ഗോകുലം കേരള എഫ്സിയുടെ മുന്‍ ഹെഡ് കോച്ചാണ്. വ്യാഴാഴ്ചയാണ് ദേശീയ വനിതാ ടീമിന്റെ പരിശീലകനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഈ മഹാരാഷ്ട്ര സ്വദേശിയെ ശുപാര്‍ശ ചെയ്തത്. 2021-22, 2022-23 സീസണുകളില്‍ ഗോകുലം കേരള എഫ്സിയെ തുടര്‍ച്ചയായി ഇന്ത്യന്‍ […]
ബെര്‍ലിന്‍: ആഴ്സണല്‍ വിട്ട് ജര്‍മ്മന്‍ ക്ലബായ ബയെര്‍ ലെവര്ക്യുസനോടൊപ്പം ചേര്‍ന്ന് സ്വിറ്റ്സര്‍ലാന്‍ഡ് താരം ഗ്രനിറ്റ് ജാക്ക. 25 മില്യണ്‍ യൂറോയ്ക്ക് ആണ് (225 കോടി രൂപ) കരാര്‍. 30 കാരനായ സ്വിസ് മധ്യനിര താരം അഞ്ച് വര്‍ഷത്തേയ്ക്കാണ് ബുന്ദസ് ലീഗില്‍ കളിക്കുക. ഏഴ് വര്‍ഷത്തിന് ശേഷമാണ് ജാക്ക ആഴ്സണല്‍ വിടുന്നത്. ജാക്കയ്ക്ക് പകരക്കാരനായി ഇംഗ്ലീഷ് മധ്യനിര താരം ഡെക്ലാന് റൈസിനെ എത്തിക്കാനാണ് ആഴ്സണല്‍ നീക്കം. വെസ്റ്റ് ഹാമില്‍ നിന്നാണ് റൈസിന്റെ കൂടുമാറ്റം. നിലവിലെ കരാര്‍ അവസാനിക്കാന്‍ ഒരു […]
ബ്രസീലിയ: ബ്രസീലിയന്‍ സൂപ്പര്‍താരം റോബര്‍ട്ടോ ഫിര്‍മിനോ സൗദിയിലേക്ക്. അല്‍ അഹ്ലിക്ക് വേണ്ടിയാണ് സൗദി പ്രോ ലീഗില്‍ റോബര്‍ട്ടോ കളിക്കുക. മൂന്ന് വര്‍ഷത്തേയ്ക്കാണ് കരാര്‍. 31 കാരനായ റോബര്‍ട്ടോയുടെ ലിവര്‍പൂളുമായുള്ള കരാര്‍ കഴിഞ്ഞ സീസണില്‍ അവസാനിച്ചിരുന്നു. ലിവര്‍പൂളിനായി 362 മത്സരങ്ങള്‍ കളിച്ച റോബര്‍ട്ടോ 111 ഗോളുകള്‍ നേടിയിട്ടുണ്ട്. മുന്നേറ്റനിരയിലും മധ്യനിരയിലും തിളങ്ങുന്ന താരമാണ് ഫിര്‍മിനോ. ഫിര്‍മിനോ അംഗമായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ് തുടങ്ങിയ പ്രധാന കിരീടങ്ങള്‍ നേടിയിരുന്നു. താന്‍ എപ്പോഴും വലിയ ടീമുകള്‍ക്ക് വേണ്ടിയാണ് കളിച്ചിട്ടുള്ളതെന്ന് […]
ബ്രസീലിയ: ഈ മാസം നടക്കുന്ന ലോകകപ്പിന് ശേഷം വിരമിക്കുകയാണെന്ന് അറിയിച്ച് ബ്രസീലിയന്‍ സുപ്പര്‍ താരം മാര്‍ത്ത സില്‍വ. ആസ്‌ട്രേലിയയിലും ന്യൂസിലന്റിലുമായി ഈ മാസം 20 ന് തുടങ്ങുന്ന ലോകകപ്പിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു മാര്‍ത്തയുടെ പ്രഖ്യാപനം. 37 കാരിയായ മാര്‍ത്തയുടെ ആറാം ലോകകപ്പ് ആണിത്. ലോക ഫുട്‌ബോളിലെ മികച്ച വനിതാ താരങ്ങളിലൊരാളായാണ് മാര്‍ത്ത വിലയിരുത്തപ്പെടുന്നത്. എല്ലാ കാര്യങ്ങള്‍ക്കും പരിഗണന നല്‍കേണ്ട സമയമായെന്നും ഇത്രയും കാലം ടീമില്‍ കളിക്കാനായതില്‍ നന്ദിയുണ്ടെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ മാര്‍ത്ത പറഞ്ഞു. 2002 ലാണ് മാര്‍ത്ത […]
ബ്രസീലിയ: പരിസ്ഥിതി നിയമലംഘനത്തിന് ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിന് പിഴ 3.3 മില്യണ്‍ ഡോളര്‍ (ഏകദേശം 27 കോടി രൂപ) ആണ് പിഴത്തുകയായി നെയ്മര്‍ അടയ്‌ക്കേണ്ടത്. ബ്രസീലിയന്‍ ഫുട്‌ബോള്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. തെക്ക് കിഴക്കന്‍ ബ്രസീലിന്റെ തീരദേശത്തെ ആഡംബര വീടിന്റെ നിര്‍മ്മാണത്തിനാണ് നെയ്മര്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചത്. ശുദ്ധജലത്തിന്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞതും അനുമതിയില്ലാതെ മണ്ണ് നീക്കം ചെയ്തതും അടക്കമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയാതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസമാണ് നെയ്മറിനെതിരെ ആരോപണങ്ങള്‍ […]
പാരീസ്: ഫ്രാന്‍സിലെ സംഘര്‍ഷം തുടര്‍ച്ചയായ നാലാം ദിനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഫ്രഞ്ച് ഫുട്ബോള്‍ ടീം. അക്രമം ഉപേക്ഷിച്ച് കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കണമെന്ന് ലെസ് ബ്ലൂസ് പറഞ്ഞു. സമാധാനം ആഹ്വാനം ചെയ്ത് കിലിയന്‍ എംബാപ്പെ അടക്കമുള്ള താരങ്ങളാണ് രംഗത്തെത്തിയത്. പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം ആളിക്കത്തിയത്. ‘അക്രമം ഒന്നിനും ഒരു പരിഹാരമല്ല. സമാധാനപരമായി പ്രതിഷേധിക്കണം. ദുരന്തപൂര്‍ണമായ സംഭവത്തിന് ശേഷം മനുഷ്യരുടെ രോഷത്തിനും പ്രതിഷേധത്തിനും നമ്മള്‍ സാക്ഷ്യം വഹിച്ചു. പക്ഷേ അത് പ്രകടിപ്പിക്കപ്പെട്ടത് ഒരിക്കലും […]
ബെംഗളൂരു: 2023 സാഫ് ഫുട്ബോള്‍ കപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ വിവാദത്തിന് തിരികൊളുത്തിയ ഇഗോര്‍ സ്റ്റിമാച്ചിന് പിഴ. മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ സ്റ്റിമാച്ചിന് ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അന്‍വറുള്‍ ഹഖാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യന്‍ ടീമിന് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. മത്സരത്തില്‍ ചുവപ്പുകാര്‍ഡ് ലഭിച്ച സ്റ്റിമാച്ചിനെ ടൂര്‍ണമെന്റില്‍ നിന്നുതന്നെ വിലക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സാഫിന്റെ തീരുമാനം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് വലിയ […]
© Copyright News4media 2024. Designed and Developed by Horizon Digital