അക്രമം ഒന്നിനും ഒരു പരിഹാരമല്ല: എംബാപ്പെ

പാരീസ്: ഫ്രാന്‍സിലെ സംഘര്‍ഷം തുടര്‍ച്ചയായ നാലാം ദിനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഫ്രഞ്ച് ഫുട്ബോള്‍ ടീം. അക്രമം ഉപേക്ഷിച്ച് കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കണമെന്ന് ലെസ് ബ്ലൂസ് പറഞ്ഞു. സമാധാനം ആഹ്വാനം ചെയ്ത് കിലിയന്‍ എംബാപ്പെ അടക്കമുള്ള താരങ്ങളാണ് രംഗത്തെത്തിയത്. പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം ആളിക്കത്തിയത്.

‘അക്രമം ഒന്നിനും ഒരു പരിഹാരമല്ല. സമാധാനപരമായി പ്രതിഷേധിക്കണം. ദുരന്തപൂര്‍ണമായ സംഭവത്തിന് ശേഷം മനുഷ്യരുടെ രോഷത്തിനും പ്രതിഷേധത്തിനും നമ്മള്‍ സാക്ഷ്യം വഹിച്ചു. പക്ഷേ അത് പ്രകടിപ്പിക്കപ്പെട്ടത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലാണ്’, എംബാപ്പെ ട്വീറ്റ് ചെയ്തു. ഫ്രഞ്ച് ഫുട്ബോള്‍ ടീമും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. ‘ നമ്മുടെ വേദനയും വിഷമവും ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ നിങ്ങളുടെ സ്ഥലവും സ്വത്തുമാണ് നിങ്ങള്‍ നശിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നമുക്ക് നിശബ്ദരായി ഇരിക്കാന്‍ സാധിക്കില്ല. പക്ഷേ നമ്മുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ സമാധാനപരമായ മറ്റ് മാര്‍ഗങ്ങളുണ്ട്. അതിലേക്കാണ് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്’, എംബാപ്പെ വ്യക്തമാക്കി.

നയേല്‍ എം എന്ന 17കാരനെയാണ് ചൊവ്വാഴ്ച പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം ആളിപ്പടര്‍ന്നത്. ഗതാഗതലംഘനക്കുറ്റം ആരോപിച്ചായിരുന്നു പൊലീസിന്റെ ക്രൂരത. വണ്ടി തടഞ്ഞുനിര്‍ത്തി നയേലിന് നേരെ പൊലീസ് നേരിട്ട് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ജീരിയന്‍ വംശജനാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട നയേല്‍.

പാരീസിന്റെ പലയിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പാരീസില്‍ നിന്ന് 150 ഓളം പ്രതിഷേധക്കാരെ വ്യാഴാഴ്ച മാത്രം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടാന്‍ ആയിരക്കണക്കിന് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട നയേലിന്റെ സംസ്‌കാരം ഇന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും വേണ്ട; നിര്‍ദേശവുമായി ഡിജിപി

ഘോഷയാത്രകളും മറ്റും റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവഴി തടസ്സപ്പെടുത്തിയുള്ള...

കൊല്ലം കോർപ്പറേഷൻ ഭരണം; മാറികൊടുക്കാൻ തയ്യാറാവാതെ മേയർ; സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ

കൊല്ലം: കൊല്ലത്ത് സിപിഎം – സിപിഐ തർക്കം. കോർപ്പറേഷനിലെ മേയർ പദവി...

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തി; കർഷകനെ ചവിട്ടിക്കൂട്ടി കാട്ടാന; സംഭവം പാലക്കാട്

പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ കർഷകനെ ആന ചവിട്ടി. വാളയാർ സ്വദേശി...

ചികിത്സ തേടിയത് കടുത്ത തലവേദനയ്ക്ക്; കണ്ടെത്തിയത് ആന്തരിക രക്തസ്രാവം ; ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് എറണാകുളത്തെ...

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img