News4media TOP NEWS
സ്കൂൾ വിട്ട് കുരുന്നുകൾ വരുന്ന വഴി കാട്ടാന മുന്നിൽ വന്നാൽ പിന്നെ എന്ത് കാട്ടാനാ…..? ഇടുക്കിയിൽ തലനാരിഴയ്ക്ക് വിദ്യാർഥികൾ രക്ഷപെടുന്നതിൻ്റെ വീഡിയോ: ആലപ്പുഴയിൽ ക്ഷേത്രത്തിൽ കയറിയ മോഷ്ടാക്കൾ കാണിക്കവഞ്ചി മോഷ്ടിച്ചു: വീഡിയോ 15 വേദികളിലായി 180 സിനിമകൾ; രജിസ്‌ട്രേഷൻ 20 മുതൽ, 29 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബർ 13 നു തുടക്കമാകും പാടത്ത് വെച്ച് ഷോക്കേറ്റു; വാളയാറിൽ അച്ഛനും മകനും ദാരുണാന്ത്യം, അപകടം പന്നിക്ക് വച്ച കെണിയില്‍ നിന്നെന്ന് സംശയം

സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
July 14, 2023

കൊച്ചി: മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിലേക്കാണ് സഹലിന്റെ കൂടുമാറ്റമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏത് ക്ലബ്ബിലേക്കാണ് താരം പോകുന്നതെന്ന് ഔദ്യോഗിക പ്രഖ്യാപനമെത്തിയിട്ടില്ല.

കേരളാ ബ്ലാസ്റ്റേഴ്‌സും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും പ്രീതം കോട്ടാലിനെയും സഹല്‍ അബ്ദുള്‍ സമദിനെയും പരസ്പരം കൈമാറാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഏകദേശം രണ്ട് കോടി രൂപയ്ക്കാണ് പ്രതിരോധ താരം പ്രീതം കോട്ടാല്‍ ബ്ലാസ്റ്റേഴ്‌സിലെത്തുക. കരാറിലെത്തിയാല്‍ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന താരമാകും കോട്ടാല്‍. കഴിഞ്ഞ സീസണില്‍ ബ?ഗാന് കിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയാണ് പ്രീതം കോട്ടല്‍.

അതേസമയം സഹലും ബഗാനും തമ്മിലുള്ള ചര്‍ച്ചകള്‍ ആഴ്ചകളോളമായി നടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഹലിന് വേണ്ടി 2.5 കോടി രൂപയുടെ ട്രാന്‍സ്ഫര്‍ തുകയും കൂടെ ഒരു താരത്തെയും ബ്ലാസ്റ്റേഴ്‌സിന് നല്‍കാമെന്നാണ് ബഗാന്റെ വാഗ്ദാനം. ഈ ഓഫര്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വീകരിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പല ഐഎസ്എല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡീല്‍ നടക്കുകയാണെങ്കില്‍ ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കായിരിക്കും സഹലിന്റെ ട്രാന്‍സ്ഫര്‍. നിലവില്‍ 2025 വരെയാണ് ബ്ലാസ്റ്റേഴ്‌സില്‍ താരത്തിന്റെ കരാര്‍.

 

Related Articles
News4media
  • Cricket
  • News
  • Sports

വരുൺ ചക്രവർത്തി തീർത്ത ചക്രവ്യൂഹം ഭേദിച്ച് പ്രോട്ടീസ്; രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ വിജയം പിട...

News4media
  • Cricket
  • News
  • Sports

സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു…സിലക്ടർമാർ കാണുന്നില്ലേ? എല...

News4media
  • Cricket
  • News
  • Sports

ഇനി വരാനിരിക്കുന്നത് അയാളുടെ കാലമായിരിക്കും; ഒറ്റക്കളിയിൽ പണികിട്ടിയത് അഞ്ച് താരങ്ങൾക്ക്; ലിമിറ്റഡ് ...

News4media
  • Football
  • Sports
  • Top News

തുടരെ പിഴവുകൾ, തട്ടകത്തിൽ കണ്ണീർ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്; ബെംഗളുരുവിന്റെ വിജയം ഒന്നിനെതിരെ...

News4media
  • Football
  • Kerala
  • News
  • Sports

അമേസിംഗ് ബ്ലാസ്റ്റേഴ്സ് ; രണ്ടാംപകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് വമ്പൻ തിരിച്ചുവരവ്; കൊമ്പൻമാർക്ക് വ...

News4media
  • Football
  • Kerala
  • News
  • Sports

കളിയിൽ തോറ്റതിന് ആരാധകരുടെ നെഞ്ചത്ത്; കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]