പാരിസ്: ഈ വര്‍ഷത്തെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരപ്പട്ടിക പുറത്തുവന്നപ്പോള്‍ രണ്ട് പേരുകളാണ് ശ്രദ്ധേയമായത്. ആദ്യത്തേയാള്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ?ഗോളടിയന്ത്രവും നോര്‍വെ താരവുമായ എര്‍ലിങ് ഹാളണ്ടാണ് രണ്ടാമന്‍. ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടന്നതും ഇരുവരുടെയും പേരുകള്‍ക്കാണ്. ലോകകപ്പ്, ഫ്രഞ്ച് ലീഗ് തുടങ്ങിയ വിജയങ്ങള്‍ മെസ്സിക്ക് സാധ്യത നല്‍കുന്നു. എന്നാല്‍ ഇത്തവണത്തെ ബലോന്‍ ദ് ഓര്‍ നേടാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് എര്‍ലങ് ഹാളണ്ട്. താന്‍ ചെറുപ്പം ആണെന്നും […]
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ബ്രസീല്‍ ഇതിഹാസതാരം പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറിക്കടന്ന് നെയ്മര്‍.മത്സരത്തിന് മുന്‍പ് 77 ഗോളുമായി പെലെയ്ക്ക് ഒപ്പമായിരുന്നു നെയ്മര്‍. ഒരു ഗോള്‍ നേട്ടത്തോടെ ബസീലിയന്‍ സൂപ്പര്‍ താരത്തിന് പിന്നിലായി പെലെ. 124-ാം മത്സരത്തിലാണ് നെയ്മര്‍ ഫുട്‌ബോള്‍ ഇതിഹാസത്തെ മറികടന്നത്. 98 കളിയില്‍ 62 ഗോള്‍ നേടിയ റൊണാള്‍ഡോ നസാരിയോയാണ് ബ്രസീലിയന്‍ ഗോള്‍വേട്ടക്കാരിലെ മൂന്നാമന്‍. 55 ഗോളുള്ള റൊമാരിയോ നാലും 48 ഗോളുള്ള സീക്കോ അഞ്ചും സ്ഥാനങ്ങളിലുണ്ട്. പരക്കില്‍ നിന്ന് മുക്തനായ നെയ്മര്‍ ബ്രസീലിന്റെ ആദ്യ ഇലവനില്‍ […]
സ്പോർട്സ് ഡസ്ക്ക്: യുവേഫ യൂറോകപ്പ് യോഗ്യത മത്സരത്തിലായിരുന്നു ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരാക്രമം. സ്ലൊവാക്യയ്ക്കെതിരെയായിരുന്നു പോര്‍ച്ചുഗലിന്റെ മത്സരം. മത്സരത്തിനിടെ പോർച്ചുഗലിന്റെ അഭിമാന താരം കൂടിയായ ക്രിസ്റ്റ്യാനോ നടത്തിയ ചില നീക്കങ്ങൾ ആരാധകർക്ക് ഇഷ്ട്ടപ്പെട്ടില്ല.മത്സരത്തിന്റെ 43ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിനായി വിജയഗോള്‍ നേടി. തുടർന്ന് മത്സരത്തിന്റെ 62ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വയില്‍ നിന്നും പന്ത് സ്വീകരിച്ച റൊണാള്‍ഡോ ഗോളടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി.രണ്ടാം വട്ടവും ബോളുമായി നീങ്ങിയ ക്രിസ്റ്റ്യാനയുടെ നീക്കം തടയാന്‍ ശ്രമിച്ച […]
ചരിത്രം കുറിച്ച് ഇന്ത്യയുടെ വനിതാ ഫുട്ബോള്‍ താരം മനീഷ കല്യാണ്‍. യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ അസിസ്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് സൈപ്രസ് ക്ലബ്ബായ അപ്പോളോണ്‍ ലേഡീസ് എഫ്സിയുടെ താരമായ മനീഷ സ്വന്തമാക്കിയത്. വനിതാ ലീഗിന്റെ യോഗ്യതാ ഘട്ടത്തിലെ റൗണ്ട് ഒന്നില്‍ അപ്പോളോണ്‍ ക്ലബ്ബ് ലുബോട്ടനെ നേരിട്ട മത്സരത്തില്‍ മികച്ച പ്രകടനമാണ് പഞ്ചാബ് സ്വദേശിനിയായ മനീഷ പുറത്തെടുത്തത്. മത്സരത്തില്‍ ലുബോട്ടനെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്കാണ് അപ്പോളോണ്‍ പരാജയപ്പെടുത്തിയത്. സൈപ്രസ് ക്ലബ്ബിന് വേണ്ടി മൂന്ന് […]
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ടിന് പ്രഫഷനല്‍ ഫുട്ബാളേഴ്സ് അസോസിയേഷന്റെ (പി എഫ് എ) പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് ഹാളണ്ടിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് മാത്രമായി 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ ഹാളണ്ട് നേടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു സീസണിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍ നേട്ടമാണിത്. സീസണിലാകെ 53 മത്സരങ്ങള്‍ സിറ്റിക്കായി കളിച്ച […]
മാഡ്രിഡ്: അര്‍ജന്റീനന്‍ മധ്യനിര താരം റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാനുള്ള സൗദി ക്ലബിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. 32 മില്യണ്‍ യൂറോയ്ക്കാണ് (290 കോടി രൂപ) താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. സൗദി പ്രോ ലീഗ് ക്ലബായ അല്‍ അഹ്ലി ആയിരുന്നു റോഡ്രിഗോയ്ക്ക് വേണ്ടി ശ്രമങ്ങള്‍ നടത്തിയത്. കരാര്‍ ശ്രമങ്ങള്‍ വിഫലമായതോടെ അര്‍ജന്റീനന്‍ താരം സ്പാനിഷ് ക്ലബായ അത്ലറ്റികോ ഡി മാഡ്രിഡില്‍ തുടരും. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അംഗരക്ഷകന്‍ എന്നറിയപ്പെടുന്ന താരമാണ് റോഡ്രിഗോ ഡി പോള്‍. അര്‍ജന്റീനയുടെ […]
നാഷ് വില്ലെ: അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി എത്തിയ ശേഷം തോല്‍വി അറിയാതെ ഇന്റര്‍ മയാമി. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം തകര്‍പ്പന്‍ മുന്നേറ്റവുമായി നാഷ് വില്ലെ. ലീഗ്സ് കപ്പിന്റെ ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നു. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 6.30 നാണ് മത്സരം. ഇന്ന് നടന്ന രണ്ടാം സെമിയില്‍ മോണ്ടെറി ഫുട്ബോള്‍ ക്ലബിനെ പരാജയപ്പെടുത്തിയാണ് നാഷ് വില്ലെ ഫൈനല്‍ യോഗ്യത നേടിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നാഷ് വില്ലെയുടെ വിജയം. ഇതുവരെ എട്ട് മത്സരങ്ങളിലാണ് […]
പാരിസ്: പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തേക്കാണ് കരാറെന്നാണ് വിവരം. 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ്ബ് ഇന്ന് വൈദ്യപരിശോധന നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിഎസ്ജിമായുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിച്ചാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം പാരിസിനോട് വിടപറയാനൊരുങ്ങുന്നത്. 2017ല്‍ ലോക ഫുട്ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് ബാഴ്സലോണ സൂപ്പര്‍ താരം പിഎസ്ജിയിലേക്ക് എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. മികച്ച പ്രകടനമാണ് […]
സിഡ്നി: കരിയറില്‍ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ഇന്ത്യന്‍ പേസറുടെ പേര് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്. കഴിഞ്ഞ 15 വര്‍ഷവും താന്‍ നേരിടാന്‍ ബുദ്ധിമുട്ടിയത് ഭുവനേശ്വര്‍ കുമാറിന്റെ കഴിവിനെയാണെന്ന് ഫിഞ്ച് പറഞ്ഞു. ഭുവി എങ്ങനെ താങ്കളെ പ്രതിസന്ധിയിലാക്കിയെന്ന ആരാധകന്റെ ചോദ്യത്തിനാണ് ഫിഞ്ചിന്റെ മറുപടി. കഴിഞ്ഞ 15 വര്‍ഷമായി താന്‍ ഭുവിയെ തടയാന്‍ ശ്രമിക്കുകയാണെന്ന് ഫിഞ്ച് പറഞ്ഞു. 2019 ല്‍ ഫിഞ്ച് നാല് തവണ ഭുവനേശ്വര്‍ കുമാറിന്റെ തന്ത്രപരമായ പന്തുകള്‍ക്ക് ഇരയായി. 6, 6, 14, […]
പാരിസ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫറിനെ സംബന്ധിച്ചുള്ള ട്വിസ്റ്റുകള്‍ ഒഴിയുന്നില്ല. സൗദി ക്ലബ്ബായ അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ എംബാപ്പെ തള്ളിയെന്നും തന്റെ സ്വപ്ന ക്ലബ്ബായ റയല്‍ മാഡ്രിഡുമായി രഹസ്യ കരാറില്‍ ഏര്‍പ്പെട്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ എന്ത് വന്നാലും എംബാപ്പെ പിഎസ്ജി വിട്ടുപോവില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. എന്ത് സാഹചര്യം വന്നാലും പാരിസ് വിടില്ലെന്ന് എംബാപ്പെ പിഎസ്ജിയെ അറിയിച്ചെന്നാണ് സ്പോര്‍ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിഎസ്ജിയില്‍ തുടരാന്‍ തീരുമാനിച്ചതോടെ ഈ സമ്മറില്‍ താരം […]
© Copyright News4media 2024. Designed and Developed by Horizon Digital