നാഷ് വില്ലെ: അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി എത്തിയ ശേഷം തോല്‍വി അറിയാതെ ഇന്റര്‍ മയാമി. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം തകര്‍പ്പന്‍ മുന്നേറ്റവുമായി നാഷ് വില്ലെ. ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നു. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 6.30 നാണ് മത്സരം. ഇന്ന് നടന്ന രണ്ടാം സെമിയില്‍ മോണ്‍ടെറി ഫുട്‌ബോള്‍ ക്ലബിനെ പരാജയപ്പെടുത്തിയാണ് നാഷ് വില്ലെ ഫൈനല്‍ യോഗ്യത നേടിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നാഷ് വില്ലെയുടെ വിജയം.
ഇതുവരെ എട്ട് മത്സരങ്ങളിലാണ് നാഷ് വില്ലെയും ഇന്റര്‍ മയാമിയും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ നാല് മത്സരങ്ങളില്‍ ജയിച്ച നാഷ് വില്ലെയ്ക്കാണ് മുന്‍തൂക്കം. മയാമി രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മറ്റ് രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഇതാദ്യമായാണ് ലീഗ്‌സ് കപ്പിന്റെ ഫൈനലിലേക്ക് എത്തുന്നത്.
മേജര്‍ ലീഗ് സോക്കറില്‍ നാലാം സ്ഥാനത്തുള്ള ടീമാണ് നാഷ് വില്ലെ. 24 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 11 ജയവും അഞ്ച് സമനിലയും എട്ട് തോല്‍വിയുമാണ് ഫലങ്ങള്‍. എന്നാല്‍ മേജര്‍ ലീ?ഗില്‍ 15-ാം സ്ഥാനത്താണ് ഇന്റര്‍ മയാമി. അഞ്ച് ജയവും മൂന്ന് സമനിലയും നേടിയ മയാമി 14 മത്സരങ്ങളില്‍ തോറ്റു. ലീ?ഗ്‌സ് കപ്പിലെ ആദ്യ മത്സരത്തില്‍ മെസ്സി അരങ്ങേറിയതോടെയാണ് 12 മത്സരങ്ങള്‍ക്ക് ശേഷം ഇന്റര്‍ മയാമി വിജയവഴിയില്‍ തിരിച്ചെത്തിയത്.