എംബാപ്പെ പിഎസ്ജി വിട്ടുപോവില്ല

പാരിസ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫറിനെ സംബന്ധിച്ചുള്ള ട്വിസ്റ്റുകള്‍ ഒഴിയുന്നില്ല. സൗദി ക്ലബ്ബായ അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ എംബാപ്പെ തള്ളിയെന്നും തന്റെ സ്വപ്ന ക്ലബ്ബായ റയല്‍ മാഡ്രിഡുമായി രഹസ്യ കരാറില്‍ ഏര്‍പ്പെട്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ എന്ത് വന്നാലും എംബാപ്പെ പിഎസ്ജി വിട്ടുപോവില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

എന്ത് സാഹചര്യം വന്നാലും പാരിസ് വിടില്ലെന്ന് എംബാപ്പെ പിഎസ്ജിയെ അറിയിച്ചെന്നാണ് സ്പോര്‍ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിഎസ്ജിയില്‍ തുടരാന്‍ തീരുമാനിച്ചതോടെ ഈ സമ്മറില്‍ താരം റയല്‍ മാഡ്രിഡില്‍ എത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ക്ലബ്ബ് പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫിയോട് ഇക്കാര്യം എംബാപ്പെ ഇക്കാര്യം അറിയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം എംബാപ്പെയുടെ ഈ തീരുമാനത്തില്‍ പിഎസ്ജി സന്തുഷ്ടരാവില്ലെന്ന് ഉറപ്പാണ്. ഒരു വര്‍ഷം കൂടി പാരിസ് ക്ലബ്ബില്‍ തുടരാനുള്ള എംബാപ്പെയുടെ തീരുമാനം അര്‍ത്ഥമാക്കുന്നത് 2024ലെ സമ്മര്‍ ട്രാന്‍സ്ഫറില്‍ റയല്‍ മാഡ്രിഡിനായി ഒരു ഫ്രീ ഏജന്റായി സൈന്‍ ചെയ്യാം എന്നാണ്. 2017-ല്‍ മൊണാക്കോയില്‍ നിന്ന് 180 മില്യണ്‍ യൂറോ നല്‍കിയാണ് എംബാപ്പയെ പിഎസ്ജി സ്വന്തമാക്കിയത്. ഫ്രീ ഏജന്റ് ആയി പോയാല്‍ ക്ലബിന് അത് തിരിച്ചു പിടിക്കാന്‍ സാധിക്കില്ല. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ വെറുതെ വിടാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു കഴിഞ്ഞ മാസം പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി പറഞ്ഞത്.

 

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

Other news

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നൃത്ത പരിപാടിക്കായി പോകവേ അപകടം; റിയാലിറ്റിഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം.മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന...

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

പാതിവില തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണനുമായി തെളിവെടുപ്പ് ഇന്ന്

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന്...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

Related Articles

Popular Categories

spot_imgspot_img