അടിമാലി: നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ട് അപകടം സംഭവിക്കുന്നത് നിത്യ സംഭവമാണ്. ഇത്തരത്തിൽ അപകടം ഉണ്ടാകാതിരിക്കാൻ പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍.Parking Brake was developed by Deepu and his friends അടിമാലി സബ് ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ദീപുവും സുഹൃത്തുക്കളും ചേര്‍ന്നാണ് പാര്‍ക്കിംഗ് ബ്രേക്ക് എന്ന നൂതന സംവിധാനം വികസിപ്പിച്ചത്. ചരിവുള്ള റോഡില്‍ വാഹനം നിര്‍ത്തിയിടുകയും ഡ്രൈവറുടെ അശ്രദ്ധകൊണ്ട് ഹാന്‍ഡ് ബ്രേക്ക് ഇടാതെയാണ് പുറത്തിറങ്ങുന്നതെങ്കില്‍ വലിയ അപകടം തന്നെ […]
ലോകമാകമാനം ശ്രദ്ധയാകർഷിച്ച ഒന്നാണ് ദുബായ് പോലീസിന്റെ പെട്രോൾ ഫ്ലീറ്റ്. ലോകത്തിലെ ഏറ്റവും സുരക്ഷയുള്ളതും വേഗതയേറിയ വാഹനങ്ങൾ ഉൾപ്പെടുന്ന സൂപ്പർ കാർ സംഘമാണ് ദുബായ് പോലീസിന്റെത്. ഇപ്പോൾ അതിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ്.ടെസ്‌ല സൈബർ ട്രക്ക്. സൈബർ ട്രക്ക് തങ്ങളുടെ ശൃംഖലയിൽ ചേർക്കാനുള്ള തീരുമാനം അറിയിച്ചുള്ള ദുബായ് പോലീസിന്റെ എക്സ് പോസ്റ്റിനു താഴെ ‘കൂൾ’ എന്ന പ്രതികരണവുമായി ടെസ്‌ല സിഇഒ ഈലോൺ മസ്ക് എത്തിയിട്ടുണ്ട്. സൈബർ ട്രക്കിന്റെ രൂപകല്പനയും ഹൈടെക് സവിശേഷതകളും ദുബായ് പോലീസിന് മുതൽക്കൂട്ടാവും. […]
ആദ്യകാഴ്ചയിൽത്തന്നെ ആരുടേയും മനം കവരും. ഒരെണ്ണം എന്തായാലും വാങ്ങണം എന്നു തോന്നിപ്പിക്കുന്ന വടിവൊത്ത വാഹനം. മുന്നഴകും പിന്നഴകും കണ്ടാൽ കണ്ണെടുക്കില്ല. അകത്തേക്ക് കയറിയാൽ അന്തംവിടും. അത്രക്ക് പ്രീമിയം ലുക്കാണ്. പറഞ്ഞു വരുന്നത് A5 സെലക്‌ട് എന്നു പേരിട്ടിരിക്കുന്ന മഹീന്ദ്ര XUV700-യുടെ പുതിയ മോഡലിനെ പറ്റിയാണ്. കാഴ്ചയിൽ മാത്രമല്ല കരുത്തിലും കേമനാണ് പുതിയ മോഡൽ. അത്യുഗ്രൻ സേഫ്റ്റിയാണ് ഒരുക്കിയിരിക്കുന്നത്. താങ്ങാനാവുന്ന വിലയും. കിടിലോൽകിടിലൻ ഫീച്ചറുകളുമായി എത്തുന്ന പുത്തൻ മോഡൽ വാങ്ങാൻ ആളുകൾ ഇരച്ചെത്തുമെന്നുറപ്പാണ്. മാനുവൽ വേണ്ടവർക്ക് മാനുവൽ, […]
ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും വലിയ എസ്യുവി നിർമ്മാതാക്കളാണ് മഹീന്ദ്ര. എക്സ്. യു. വി 3XO, എക്സ്. യു. വി 700, ഥാർ, സ്കോർപിയോ തുടങ്ങി മഹീന്ദ്ര കൈവച്ചതെല്ലാം പൊന്നായിട്ടുണ്ട്. എന്നാൽ 16 പുതുപുത്തൻ വാഹനങ്ങൾ ഇന്ത്യൻ നിരത്തിലേക്ക് ഇറക്കാൻ ഒരുങ്ങി മഹീന്ദ്ര വീണ്ടും വാഹന പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. പെട്രോൾ-ഡീസൽ വേരിയന്റുകളിലെ 9 എസ്‌യുവി കളും 7 ബോൺ ഇലക്ട്രിക് മോഡലുകളും ആണ് മഹേന്ദ്ര പുതുതായി പുറത്തിറക്കുന്നത്. 2030 നുള്ളിൽ ഈ വാഹനങ്ങളെല്ലാം പുറത്തിറക്കാൻ ആണ് മഹീന്ദ്ര […]
ഐഐടി മദ്രാസിലെ ഒരു കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്‌സിയുടെ വിശദാംശങ്ങള്‍ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച്മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയർപേഴ്‌സണായ ആനന്ദ് മഹിന്ദ്ര. വരാനിരിക്കുന്ന ഇലക്ട്രിക് ഇ പ്ലെയിനിന്റെ ചിത്രങ്ങളും വിശദാംശങ്ങളും വിശദമായി തന്നെ മഹിന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഒറ്റച്ചാർജിൽ 200 കിലോമീറ്റർ വരെയായിരിക്കും ദൂരപരിധി. ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും സാധിക്കും എന്നതാണ് വലിയ പ്രത്യേകത. 200 കിലോഗ്രാം വരെയായിരിക്കും ഈ ടാക്സിയുടെ പേലോഡ് ശേഷി. രണ്ട് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനും കഴിയും. […]
കേന്ദ്രം പുതിയ ചട്ട ഭേദഗതി കൊണ്ടുവന്നതോടെ ഇരുചക്രവാഹനങ്ങൾ പുക പരിശോധനയിൽ പരാജയപ്പെടുന്നതായി പരാതി. അഞ്ചും ആറും തവണ പരിശോധന നടത്തി പരാജയപ്പെട്ട് ഇരുചക്രവാഹനങ്ങള്‍ വീട്ടില്‍ തന്നെ വച്ചിരിക്കുകയാണു പലരും. ചില പുക പരിശോധനാ കേന്ദ്രങ്ങളില്‍ പരാജയപ്പെട്ട പരിശോധനയ്ക്കും ഫീസ് വാങ്ങുന്നതു തര്‍ക്കത്തിന് ഇടയാക്കുന്നു. ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങള്‍. സാങ്കേതികപ്പിഴവു മൂലം പുക പരിശോധനയില്‍ പരാജയപ്പെടുന്നതിലാണ് ഇതെന്നാണ് ആക്ഷേപം. വാഹന ഉടമകളും പുക പരിശോധനാകേന്ദ്രം ഉടമകളും തുടര്‍ച്ചയായി ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് […]
കാർ ആരാധകർ ഏറെയുള്ള ഈ നാട്ടിൽ ഓരോ പുത്തൻ വണ്ടികളും ഏറെ പ്രതീക്ഷയോടെയാണ് വിപണിയിൽ എത്തുന്നത് . അത്തരത്തിൽ നെക്‌സോൺ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ടാറ്റ മോഡലാണ്, അതിൽ തന്നെ ടാറ്റ തങ്ങളുടെ മോഡലുകൾക്ക് സ്പെഷ്യലായി വാഗ്ദാനം ചെയ്യുന്ന ഡാർക്ക് എഡിഷനുകൾ ജനശ്രദ്ധ ആകർഷിക്കുന്ന കാര്യത്തിൽ ഒരുപടി മുകളിലാണ്.അപ്പ്ഡേറ്റഡ് നെക്സോണിന്റെ ഡാർക്ക് എഡിഷൻ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. വരാനിരിക്കുന്ന ഈ റിലീസ്, ഹ്യുണ്ടായി വെന്യു N -ലൈൻ, കിയ സോനെറ്റ് X -ലൈൻ […]
പ്രമുഖ വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ വില കുറച്ചു. എസ്1 എക്സ് പ്ലസ്, എസ്1 എയർ, എസ്1 പ്രോ എന്നീ മോഡലുകളുടെ വിലയില്‍ 25,000 രൂപ വരെയാണ് കുറച്ചത്. 1.10 ലക്ഷം രൂപ വിലയുണ്ടായിരുന്ന എസ്1 എക്സ് പ്ലസിന്റെ വില 84,999 രൂപയായിരിക്കും. എസ്1 പ്രോ 1,47,499 രൂപയില്‍നിന്ന് 1,29,999 രൂപയായും എസ്1 എയര്‍ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായും കുറയും. വില കുറയുമെങ്കിലും സൗകര്യങ്ങളിലും രൂപത്തിലും യാതൊരു വ്യത്യാസവുമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. ഒല എസ്1 […]
ഇലക്ട്രിക് വാഹന വിപണിയിൽ ഏറെ മുന്നിലാണ് ടാറ്റ. ഇപ്പോഴിതാ ബാറ്ററിയുടെ വില കുറയുന്ന പശ്ചാതലത്തിൽ വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോർസ് രംഗത്ത് എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . 1.2 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. നിലവിലും ഭാവിയിലും ബാറ്ററികളുടെ വില കുറയുന്നതിനാൽ അതിന്റെ പ്രയോജനം ഉപഭോക്താൾക്ക് കൂടി ലഭിക്കേണ്ടതിനാലാണ് വിലകുറക്കുന്നതെന്ന് ടാറ്റ വ്യക്തമാക്കി. ഇത് പ്രകാരം എസ്.യു.വി. മോഡലായ നെക്‌സോൺ ഇ.വിക്ക് 25,000 രൂപയും ഹാച്ച്ബാക്ക് മോഡലായ ടിയാഗോ ഇ.വിക്ക് 70,000 രൂപയുമാണ് വില […]
വാഹനവിപണിയിൽ പുത്തൻ ചുവടുവെപ്പാവാൻ ഒരുങ്ങുന്ന റേഞ്ച് റോവർ ഇലക്ട്രിക്കിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. ഏറെ സവിശേഷതകൾ ഉള്ള ഈ വാഹനത്തിന്റെ വില വരും മുൻപ് തന്നെ വിൽപനയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഡിസംബറിൽ ആരംഭിച്ച റേഞ്ച് റോവർ ഇലക്ട്രിക്കിന്റെ ബുക്കിങ് ഇതോടെ 16,000 കടന്നു. ഒത്തിരി പ്രേത്യകതകൾ വാഹനത്തിനുണ്ട് .റേഞ്ച് റോവർ ഇലക്ട്രിക് മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരുപോലെ അനായാസം ഓടിക്കാം. റേഞ്ച് റോവറിന്റെ പൊതു സ്വഭാവങ്ങളായ ആഡംബര സൗകര്യങ്ങളും മിനിമലിസ്റ്റ് ഡിസൈനും ഓഫ്‌റോഡ് ശേഷിയുമെല്ലാമുള്ള വാഹനമായിരിക്കും ഇതിന്റെ ഇലക്ട്രിക്. […]
© Copyright News4media 2024. Designed and Developed by Horizon Digital