News4media TOP NEWS
തിരുവനന്തപുരം വെള്ളറടയില്‍ നടുറോഡിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: 3 ബൈക്കുകൾ തകർത്തു : പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിച്ചു ആദ്യം ലൈറ്റ് മെട്രോ, പിന്നീട് മെട്രോ, ഇപ്പോഴിതാ ലൈറ്റ് ട്രാം മെട്രോയും; തിരുവനന്തപുരത്ത് വേണ്ടെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ജൂലൈ 1 മുതൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; വിദ്യാർത്ഥികളുടെ പ്രതീക്ഷയായി പുതിയ പരിഷ്‌കാരം വരും തെറ്റില്ല, തെറ്റില്ല; കേരളത്തിൽ അടുത്ത 4 ദിവസം മഴ ഉറപ്പ് ! ഇന്ന് 3 ജില്ലയിൽ യെല്ലോ അലേർട്ട്

ഇലക്ട്രിക് വാഹനങ്ങളുടെ വില 1.2 ലക്ഷം വരെ കുറച്ച് ടാറ്റ

ഇലക്ട്രിക് വാഹനങ്ങളുടെ വില  1.2 ലക്ഷം വരെ  കുറച്ച് ടാറ്റ
February 14, 2024

ഇലക്ട്രിക് വാഹന വിപണിയിൽ ഏറെ മുന്നിലാണ് ടാറ്റ. ഇപ്പോഴിതാ ബാറ്ററിയുടെ വില കുറയുന്ന പശ്ചാതലത്തിൽ വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോർസ് രംഗത്ത് എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . 1.2 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. നിലവിലും ഭാവിയിലും ബാറ്ററികളുടെ വില കുറയുന്നതിനാൽ അതിന്റെ പ്രയോജനം ഉപഭോക്താൾക്ക് കൂടി ലഭിക്കേണ്ടതിനാലാണ് വിലകുറക്കുന്നതെന്ന് ടാറ്റ വ്യക്തമാക്കി.

ഇത് പ്രകാരം എസ്.യു.വി. മോഡലായ നെക്‌സോൺ ഇ.വിക്ക് 25,000 രൂപയും ഹാച്ച്ബാക്ക് മോഡലായ ടിയാഗോ ഇ.വിക്ക് 70,000 രൂപയുമാണ് വില കുറച്ചിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.അതേസമയം ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയിൽ ഏറ്റവും ഒടുവിലെത്തിയ മോഡലായ പഞ്ച് ഇ.വിയുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

വിലകുറയുന്നത് വിപണിക്ക് ഉണർവേകുമെന്നും ഇലക്ട്രിക് വാഹനങ്ങളെ ഒന്നുകൂടി സാധാരണക്കാരിലേക്ക് അടുപ്പിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന് 70 ശതമാനത്തിലധികം വിഹിതമുണ്ട്. നിലവിൽ ഇന്ത്യയിലെ കാർ വിൽപ്പനയുടെ 2 ശതമാനം മാത്രമാണ് ഇലക്‌ട്രിക് വേരിയൻ്റുകൾ.ഇലക്ട്രിക് വാഹനങ്ങളുടെ കുറഞ്ഞ വേരിയൻ്റുകളാണ് ഇപ്പോൾ കൂടുതൽ ആളുകളും വാങ്ങുന്നത്.

Read Also : വാഹന രംഗത്ത് പുത്തൻ വിപ്ലവം : 7-സീറ്റർ എസ്‌യുവിയുമായി മാരുതി

Related Articles
News4media
  • Automobile
  • India
  • News
  • News4 Special

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ പറ പറക്കും; അതിവേഗ ഇലക്ട്രിക് ഇ പ്ലെയിൻ ഇന്ത്യയിലും

News4media
  • Automobile
  • Kerala
  • News

പുക പരിശോധനയിൽ തുടർച്ചയായി പരാജയപ്പെട്ട് ഇരുചക്രവാഹനങ്ങൾ; ഷെഡിൽ കയറിയത് ആയിരക്കണക്കിന് വാഹനങ്ങൾ ; സാ...

News4media
  • Automobile

കറുപ്പിന്റെ കണ്ണഞ്ചും സൗന്ദര്യവുമായി ടാറ്റ നെക്സോൺ; ഈ ഡാർക്ക് എഡിഷൻ വിപണി പിടിക്കും

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.