News4media TOP NEWS
മുന്നറിയിപ്പെത്തി, കേരളത്തിൽ കാലവർഷം ഞായറാഴ്ചയെത്തും ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്; തൃശൂരിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപകനാശം ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയത് കമ്മൽ കവരാനല്ല; കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം, അഞ്ച് പേർക്ക് ഗുരുതര പരിക്ക് പെരുമഴ വരുന്നുണ്ട്, ആകെയുള്ളത് 327 ഹോട്ട്സ്പോട്ടുകൾ; ജാഗ്രതാ പ്രവർത്തനങ്ങൾ തകൃതി

കറുപ്പിന്റെ കണ്ണഞ്ചും സൗന്ദര്യവുമായി ടാറ്റ നെക്സോൺ; ഈ ഡാർക്ക് എഡിഷൻ വിപണി പിടിക്കും

കറുപ്പിന്റെ കണ്ണഞ്ചും സൗന്ദര്യവുമായി   ടാറ്റ നെക്സോൺ;  ഈ ഡാർക്ക് എഡിഷൻ വിപണി പിടിക്കും
February 21, 2024

കാർ ആരാധകർ ഏറെയുള്ള ഈ നാട്ടിൽ ഓരോ പുത്തൻ വണ്ടികളും ഏറെ പ്രതീക്ഷയോടെയാണ് വിപണിയിൽ എത്തുന്നത് . അത്തരത്തിൽ നെക്‌സോൺ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ടാറ്റ മോഡലാണ്, അതിൽ തന്നെ ടാറ്റ തങ്ങളുടെ മോഡലുകൾക്ക് സ്പെഷ്യലായി വാഗ്ദാനം ചെയ്യുന്ന ഡാർക്ക് എഡിഷനുകൾ ജനശ്രദ്ധ ആകർഷിക്കുന്ന കാര്യത്തിൽ ഒരുപടി മുകളിലാണ്.അപ്പ്ഡേറ്റഡ് നെക്സോണിന്റെ ഡാർക്ക് എഡിഷൻ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. വരാനിരിക്കുന്ന ഈ റിലീസ്, ഹ്യുണ്ടായി വെന്യു N -ലൈൻ, കിയ സോനെറ്റ് X -ലൈൻ തുടങ്ങിയ എതിരാളികൾക്ക് നേരെ ഇന്ത്യൻ എസ്‌യുവി വിപണിയിൽ ടാറ്റയുടെ സ്വാധീനം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ്.

അടുത്തിടെ പുറത്തിറക്കിയ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം വരും എന്ന് വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്‌സോൺ ഡാർക്ക് എഡിഷൻ്റെ വേരിയൻ്റ് വിവരങ്ങൾ ഔദ്യോഗിക അവതരണത്തിന് മുമ്പായി ചോർന്നിരിക്കുകയാണ്.പെട്രോൾ, ഡീസൽ പവർട്രെയിനുകളുമായി ക്രിയേറ്റീവ് ട്രിം ലെവൽ മുതൽ ലഭ്യമാകുന്ന നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം മൊത്തം പതിനാല് വേരിയൻ്റുകളാണ് നെക്‌സോൺ ഡാർക്ക് എഡിഷൻ ടാറ്റ മോട്ടോർസ് അവതരിപ്പിക്കുന്നത്. സ്‌മാർട്ട്, പ്യുവർ ട്രിം ലെവലുകൾ ഡാർക്ക് എഡിഷൻ ട്രീറ്റ്‌മെൻ്റ് ഫീച്ചർ ചെയ്യില്ല എന്നതും ശ്രദ്ധേയമാണ്.പതിനാല് വേരിയൻ്റുകളിൽ എട്ട് പെട്രോൾ ഡാർക്ക് എഡിഷൻ ഓപ്ഷനുകളും ആറ് ഡീസൽ ഡാർക്ക് എഡിഷൻ ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ പെട്രോൾ മാനുവൽ, പെട്രോൾ AMT, പെട്രോൾ DCA, ഡീസൽ മാനുവൽ, ഡീസൽ AMT ഡാർക്ക് എഡിഷൻ എന്നിങ്ങനെ വിവിധ കോൺഫിഗറേഷനുകൾ ഉൾപ്പെടുന്നു.

2024 നെക്സോൺ ഡാർക്കിൻ്റെ വിലകൾ അനുബന്ധ വേരിയൻ്റപകളേക്കാൾ ഏകദേശം 20,000 മുതൽ 30,000 രൂപ വരെ കൂടുതൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള നെക്‌സോണിന് 8.15 ലക്ഷം മുതൽ 15.60 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. ഡാർക്ക് എഡിഷന്റെ ബുക്കിംഗ് നിർമ്മാതാക്കൾ അധികം താമസിയാതെ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

Read Also : ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത; ഡീസൽ ഓട്ടോറിക്ഷകൾക്ക് ഇനി 22 വർഷം ആയുസ്സ്, ഉത്തരവിറക്കി സർക്കാർ

Related Articles
News4media
  • Automobile
  • India
  • News
  • News4 Special

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ പറ പറക്കും; അതിവേഗ ഇലക്ട്രിക് ഇ പ്ലെയിൻ ഇന്ത്യയിലും

News4media
  • Automobile
  • Kerala
  • News

പുക പരിശോധനയിൽ തുടർച്ചയായി പരാജയപ്പെട്ട് ഇരുചക്രവാഹനങ്ങൾ; ഷെഡിൽ കയറിയത് ആയിരക്കണക്കിന് വാഹനങ്ങൾ ; സാ...

News4media
  • Automobile

ഇലക്ട്രിക് വാഹന പ്രേമികൾക്ക് ഇത് സുവർണ്ണാവസരം : ഒല സ്കൂട്ടറിന്‍റെ വില 25000 രൂപ വരെ കുറച്ചു

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.