പലതരത്തിലുള്ള ഉപ്പുമാവുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. പലർക്കും ഇഷ്ടപ്പെട്ട എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവം കൂടിയാണ് ഉപ്പുമാവ്. ചെറിയ കുട്ടികൾക്ക് പോലും വളരെയധികം പ്രിയപ്പെട്ട അവൽ കൊണ്ടൊരു ഉപ്പുമാവ് ആയാലോ.
ആവശ്യമായ ചേരുവകൾ
*വെള്ള അവൽ – ഒരു കപ്പ്
*സവാള – 1 എണ്ണം (വലുത്)
*പച്ചമുളക് – 2 എണ്ണം
*ഇഞ്ചി – കാൽ ടീസ്പൂൺ
*കടുക് – ഒരു ടീസ്പൂൺ
*നിലക്കടല – രണ്ട് ടേബ്ൾ സ്പൂൺ
*നാരങ്ങ നീര് – 1 ടീസ്പൂൺ
*കറിവേപ്പില – ഒരു തണ്ട്
*മഞ്ഞൾപൊടി – ഒരു നുള്ള്
*ഉപ്പ് – ആവശ്യത്തിന്
*എണ്ണ – ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം അവൽ വെള്ളത്തിൽ നന്നായി കഴുകി അരിപ്പയിൽ വാരാൻ വയ്ക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാള, പച്ചമുളക്, ഇഞ്ചി നിലക്കടല, കറിവേപ്പില എന്നിവയിട്ട് നന്നായി വഴറ്റി എടുക്കുക. ശേഷം അവലും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം നാരങ്ങ നീര് ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് നേരം മൂടിവച്ച് വേവിക്കുക. (തേങ്ങ ചിരവിയത് കൂടി ചേർത്താൽ കൂടുതൽ രുചികരമാവും). ശേഷം ചൂടോടെ വിളമ്പാം.
Read Also:കിടിലന്‍ ടേസ്റ്റില്‍ ഇടിച്ചക്ക 65