കുതിച്ചുയരുന്ന പെട്രോൾ വില മൂലം ഇലക്‌ട്രിക് വാഹനങ്ങളോടുള്ള ജനങ്ങളുടെ പ്രിയം കൂടി വരികയാണ്. നിലവിൽ ഓല സ്കൂട്ടറുകൾ വിപണി അടക്കി വാഴുന്നുണ്ടെങ്കിലും ഭാവിയിൽ ഈ സ്ഥാനം തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് മറ്റു കമ്പനികൾ. അത്തരത്തിൽ ആളുകളുടെ പ്രിയം പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ആതർ എനർജി. ഇപ്പോഴിതാ ഒരു പെർഫോൻസ് ഇലക്‌ട്രിക് സ്‌കൂട്ടർ കൂടി നിരയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
450X അപെകസ് എന്ന പുത്തൻ സ്‌കൂട്ടറിനെയാണ് കമ്പനി നിരത്തിലിറക്കുന്നത്. സ്‌കൂട്ടറിനെ അവതരിപ്പിക്കുന്ന തീയതിയും പുറത്തുവിട്ടിട്ടുണ്ട്. ജനുവരി ആറിന് പെർഫോമൻസ് ഇവി മോഡലിനെ രാജ്യത്തിനായി സമർപ്പിക്കും. ബെംഗളൂരു ബ്രാൻഡിന്റെ മുൻനിര മോഡലായാവും വരാനിരിക്കുന്ന സ്‌കൂട്ടർ ഇടംപിടിക്കുക. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്കായി ഇതിനോടകം തന്നെ കമ്പനി പ്രീ-ബുക്കിംഗും ആരംഭിച്ചിരുന്നു. 2,500 രൂപ ടോക്കൺ തുകയ്‌ക്ക് നൽകി ഇവി ഇപ്പോൾ റിസർവ് ചെയ്‌തിടാം.
ഇതിനായി ആതർ എനർജിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉപഭോക്താക്കൾക്ക് പുതിയ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാം. അവതരണം ജനുവരിയിൽ ഉണ്ടാവുമെങ്കിലും 450X അപെക്‌സിന്റെ ഡെലിവറികൾ 2024 മാർച്ച് മാസത്തോടെയാവും ആരംഭിക്കുക. വരാനിരിക്കുന്ന ഇലക്ട്രിക് പെർഫോമൻസ് പതിപ്പ് 450X മോഡലിൽ നിലവിൽ ലഭ്യമായ വാർപ്പ് മോഡിന് പകരമായി വാർപ്പ് പ്ലസ് എന്ന പുതിയ റൈഡിംഗ് മോഡുമായി വരും എന്നതാണ് പ്രത്യേകത.
സവിശേഷതകൾ
>ആതറിന്റെ നിരയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും 450X അപെക്‌സ്. നിലവിലെ 450X 3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ഇതിലും മിന്നുന്ന പ്രകടനമായിരിക്കും പുത്തൻ ഇവിക്ക് മുന്നോട്ടുവെക്കാൻ കഴിയുക.
>450X അപെക്‌സ് മൾട്ടി-ലെവൽ ബ്രേക്ക് റീജനറേഷനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ ടീസറുകൾ വെളിപ്പെടുത്തുന്നുണ്ട്. അതിനാൽ റൈഡർക്ക് ബ്രേക്ക് അധികം ഉപയോഗിക്കേണ്ടി വരില്ല. പകരം റൈഡർ ത്രോട്ടിൽ വിടുമ്പോഴേക്കും സ്കൂട്ടർ ബ്രേക്ക് റീജനറേറ്റ് ചെയ്യാൻ തുടങ്ങും. അതായത് ബ്രേക്ക് റീജനറേഷന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് റൈഡര്‍ക്ക് ത്രോട്ടില്‍ മറുവശത്തേക്ക് ട്വിസ്റ്റ് ചെയ്യാന്‍ കഴിയും.
ഇതുവഴി ഇലക്ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് വര്‍ധിക്കുകയും ചെയ്യും. 450X അപെക്‌സിന്റെ ബാറ്ററി പായ്ക്കിലും ഇലക്ട്രിക് മോട്ടോറിലും ആതർ എനർജി മാറ്റങ്ങൾ വരുത്തുമോ ഇല്ലയോ എന്നത് വ്യക്തമല്ല. ലുക്ക് വർധിപ്പിക്കാനായി ചിലപ്പോൾ ട്രാൻസ്പരൻ്റ് പാനലുകളും മോഡിലേക്ക് അവതരിപ്പിച്ചേക്കും. അല്ലെങ്കിൽ വ്യത്യസ്ത വർണ്ണ സ്കീമുകളുടെ രൂപത്തിൽ ചില കോസ്മെറ്റിക് മാറ്റങ്ങൾ ഇവിക്ക് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
>ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ആതർ ഇയർ എണഡ് ഓഫറിന്റെ ഭാഗമായി 2023 ഡിസംബർ 31 വരെ 450X, 450S മോഡലുകളിൽ 24,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് 6,500 രൂപ ക്യാഷ് ബെനഫിറ്റുകൾ ഉൾപ്പെടെ 24,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഡിസംബറിലേക്കായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 5,000 രൂപയോടൊപ്പം കോർപ്പറേറ്റ് ആനുകൂല്യമായി 1,500 രൂപയും അധികമായും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Also: ഈ വർഷം വിറ്റത് 2.5 ലക്ഷത്തിലധികം വണ്ടികൾ, എന്നിട്ടും ഓല നഷ്ടത്തിൽ; കാരണം വെളിപ്പെടുത്തി കമ്പനി