web analytics

എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ്, ഇവർ നിരപരാധികൾ! പീഡന ആരോപണത്തിൽ കേസെടുക്കണമെന്ന പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പൊന്നാനി പീഡന ആരോപണത്തിൽ എസ്പിയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കണമെന്ന പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ആരോപണ വിധേയനായ സി ഐ വിനോദ് വലിയാറ്റൂർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.

എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ് തുടങ്ങിയവർക്കെതിരേ കേസെടുക്കണമെന്ന വിധിയാണ് റദ്ദാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നായിരുന്നു വാദം. വീടിന്റെ അവകാശ തർക്കത്തിന് പരിഹാരം തേടി ചെന്ന തന്നെ പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

ആദ്യം പരാതി നൽകിയ പൊന്നാനി സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയപ്പോൾ ബെന്നിയും തന്നെ ഉപദ്രവിച്ചതായും വീട്ടമ്മ പറയുന്നു. പിന്നീട് മലപ്പുറം എസ്പിയെ സുജിത് ദാസിനെ കണ്ടപ്പോൾ അദ്ദേഹവും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിലുണ്ട്.

എന്നാലിത് പൊലീസ് ഉദ്യോ​ഗസ്ഥരെ ചതിയിൽപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാ​ഗമായി കെട്ടിച്ചമച്ച പരാതിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സപെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ എന്ന പേരിൽ റിപ്പോർട്ടർ ചാനലാണ് വീട്ടമ്മയുടെ അഭിമുഖമടക്കം ആദ്യം വാർത്ത പ്രസിദ്ധീകരിച്ചതും പരാതി നൽകുന്നതായി പുറത്തുവിട്ടതും. ഇതുമായി ബന്ധപ്പെട്ട ​ഗൂഡോലോചനയിൽ പി വി അൻവർ എംഎൽഎ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് ഉയർന്നുവരുന്ന ആരോപണം. ഡിവൈഎസ്പി ബെന്നി മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്നു.

2022-ലെ സംഭവത്തിൽ ഇനിയും കേസെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജിയിൽ നേരത്തേ സിംഗിൾ ബെഞ്ച് മജിസ്ട്രേറ്റിനോട് അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശിച്ചിരുന്നു. പരാതി പരിഗണിച്ച മജിസ്ട്രേറ്റിന്റെ റിപ്പോർട്ടടക്കം കണക്കിലെടുത്തായിരുന്നു ഇത്. ഇതിനെതിരേയാണ് സിഐ അപ്പീൽ നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

Other news

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ 'കോസ്റ്റ് ഡൗൺ...

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് പൂനെ: ഭാര്യയ്ക്ക്...

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടാൻ പോകുകയാണോ? ആരാധകരെ കണ്ണീരിലാഴ്ത്തി താരങ്ങളുടെ ‘താങ്ക്യൂ കേരളം’ പോസ്റ്റർ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച! 

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടാൻ പോകുകയാണോ? ആരാധകരെ കണ്ണീരിലാഴ്ത്തി താരങ്ങളുടെ ‘താങ്ക്യൂ കേരളം’ പോസ്റ്റർ;...

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന...

Related Articles

Popular Categories

spot_imgspot_img