web analytics

രണ്ടായിരം രൂപക്കു വേണ്ടി വിഷപ്പാമ്പുകളോടൊപ്പം നൃത്തം; കടിയേറ്റിട്ടും നാ​ഗനൃത്തം തുടർന്നു…ഒടുവിൽ സംഭവിച്ചത്…വീഡിയോ കാണാം

പാട്‌ന: രണ്ടായിരം രൂപക്കു വേണ്ടി വിഷപ്പാമ്പുകളോടൊപ്പം നൃത്തം ചെയ്ത കലാകാരന് പാമ്പ് കടിയേറ്റു. ബിഹാറിലെ സഹർസയിലാണ് സംഭവം. ലൈവ് സ്റ്റേജ് ഷോയിൽ പാമ്പുകളെ മുന്നിൽ വച്ചും ഒരു പാമ്പിനെ കയ്യിൽ ചുറ്റിയുമാണ്ഗൗരവ് കുമാർ നൃത്തം ചെയ്തിരുന്നത്. നൃത്തത്തിനിടെ പാമ്പ് കടിച്ചത് അറിഞ്ഞെങ്കിലും അത് കാര്യമാക്കാതെ നൃത്തം തുടരുകയായിരുന്നു. പക്ഷെ അധികം വൈകാതെ തന്നെ ഇയാൾ കുഴഞ്ഞുണു. dance with poisonous snakes

ഇതിന്റെ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഛഠ് പൂജ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിക്കിടെയാണ് സംഭവം. കയ്യിൽ ചുറ്റിയിരുന്ന പാമ്പാണ് യുവാവിനെ കടിച്ചത്. പാമ്പ് കടിച്ചതിന് പിന്നാലെ യുവാവ് കൈ കുടയുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപത്തുണ്ടായിരുന്ന ആളുടെ സഹായത്തോടെ പാമ്പിനെ വലിച്ച് നിലത്തിട്ടു.

തളർന്ന് വീണതിന് പിന്നാലെ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് കൊണ്ടാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറയുന്നു. വർഷങ്ങളായി ഇത്തരത്തിലുള്ള ഷോകൾ സംഘടിപ്പിക്കാറുണ്ടെന്നും, ആദ്യമായിട്ടാണ് ഇത്തരത്തിൽ പാമ്പ് കടിയേൽക്കുന്നതെന്നും ഗൗരവ് പറയുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img