web analytics

കൈഫോസ്കോളിയോസിസ് എന്ന മാരക രോഗത്തിനും തകർക്കാനായില്ല ഈ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തെ; കടുത്ത വേദനകൾക്കിടയിലും ഷെറിൻ പഠിച്ചു നേടിയ എംബിബിഎസ്സിന് പൊൻതിളക്കമാണ് …!

കൊച്ചി: ജീവിതത്തിൽ കടമ്പകൾ സാധാരണമാണ്. എന്നാൽ ജന്മനാ കൈഫോസ്കോളിയോസിസ് ബാധിച്ച കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജിൻ്റെ ജീവിതത്തിലെ കടമ്പകളും വെല്ലുവിളികളും അത്ര സാധാരണമായിരുന്നില്ല. Kyphoscoliosis could not break this girl’s determination story

തൊറാസിക് സ്പൈനിന്റെ കശേരുക്കൾ പൂർണമായി രൂപപ്പെടാതെയാണ് ഷെറിൻ ജനിച്ചത്. ഈ അവസ്ഥ നട്ടെല്ലിൽ അസാധാരണമായ ഒരു വളവിന് കാരണമായി. വളരുന്തോറും ഈ വളവ് ഷെറിന്റെ നട്ടെല്ലിൻ്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും സുഷുമ്നാ നാഡിയെ ഞെരുക്കുന്ന അവസ്ഥയിലേക്കും നയിച്ചു. ഒടുവിൽ കൗമാരപ്രായത്തിന്റെ തുടക്കത്തിൽതന്നെ വീൽചെയറിൽ. പരിമിതികൾക്കിടയിലും പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു ഷെറിന്റെ ആഗ്രഹം.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ആശുപത്രികളിൽ ചികിത്സ തേടിയ ഷെറിൻ 2017 ജൂലൈയിൽ പതിമൂന്നാം വയസ്സിലാണ് വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ എത്തുന്നത്. നട്ടെല്ല് ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ആർ.കൃഷ്ണകുമാറിൻ്റെ വിദഗ്ധ മാർഗനിർദേശപ്രകാരം ഷെറിൻ പുതിയ ചികിത്സ ആരംഭിച്ചു.

“രണ്ടു കാലുകളും പൂർണമായി തളരുന്നതിൻ്റെ അവസാന ഘട്ടത്തിലായിരുന്നു ഷെറിൻ. സുഷുമ്നാ നാഡിയുടെ ഞെരുക്കം ഒഴിവാക്കാൻ അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിരുന്നു. അത് ചെയ്തില്ലായിരുന്നുവെങ്കിൽ ജീവിതകാലം മുഴുവനും വീൽചെയറിൽ കഴിയേണ്ടി വന്നേനെ,” ഡോ. കൃഷ്ണകുമാർ ഏഴ് വർഷം മുമ്പത്തെ ഓർമ പങ്കുവച്ചു.

സുഷുമ്നാ നാഡിയെ ഞെരുക്കുന്ന അസ്ഥി നീക്കം ചെയ്യുന്നതിനോടൊപ്പം, വളവ് നിവർത്തുന്ന സങ്കീർണ്ണമായ കൈഫോസ്കോളിയോസിസ് കറക്ടീവ് ശസ്ത്രക്രിയ ഡോ. കൃഷ്ണകുമാർ നടത്തി.

നൂതന ന്യൂറോ മോണിറ്ററിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയിൽ നട്ടെല്ലിൻ്റെ വളവ് നിവർത്താൻ ടൈറ്റാനിയം സ്ക്രൂകളും കോബാൾട്ട്-ക്രോമിയം റോഡും സ്ഥാപിച്ചു. എംആർഐ കംപാറ്റിബിൾ ആയ ഇംപ്ലാൻ്റുകൾ ജീവിതകാലം മുഴുവൻ നിലനിൽക്കും. ഇത് ഷെറിന് ഒടുവിൽ വേദനയില്ലാത്ത ഒരു ജീവിതം നൽകി.

ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ കുറഞ്ഞപ്പോൾ ഷെറിൻ തൻ്റെ ശ്രദ്ധ പഠനത്തിലേക്ക് തിരിച്ചു. ഒടുവിൽ സ്വപ്നം കണ്ടതുപോലെ ഡോക്ടറാകാനുള്ള ഒരുക്കത്തിലാണ് ഷെറിൻ. എംബിബിഎസ്‌ ബിരുദ പഠനം തുടങ്ങാനൊരുങ്ങുകയാണ് ഈ മിടുക്കി.

“ഈ ശസ്‌ത്രക്രിയ എനിക്ക് വീണ്ടും സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം നൽകി,” ഷെറിൻ പറഞ്ഞു. “എനിക്ക് ഒരു ഡോക്ടറാകാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോൾ, ഞാൻ എൻ്റെ എംബിബിഎസ്‌ ബിരുദ പഠനം ആരംഭിക്കുകയാണ്, ഡോ. കൃഷ്ണകുമാർ എന്നെ സഹായിച്ചതു പോലെ മറ്റുള്ളവരെ എനിക്കും സഹായിക്കണം” ഷെറിൻ പറഞ്ഞു. മെഡിക്കൽ വിദ്യാർത്ഥിനിയായി ഷെറിൻ തൻ്റെ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്.

വഴിയിൽ തടസ്സങ്ങൾ നേരിടുന്ന എല്ലാവരിലും ഷെറിന്റെ കഥ പ്രത്യാശ പകരും, ”മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.എച്ച്.രമേഷ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയേഷ് വി നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു നെയ്യാറ്റിൻകര: മെഡിക്കൽ കോളജ്...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

Related Articles

Popular Categories

spot_imgspot_img