web analytics

ഗ്യാ​സ് ക​ട്ട​ർ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, ഗ്യാ​സ് സി​ലി​ണ്ട​ർ, ഡ്രി​ല്ലി​ങ് മെ​ഷീ​ൻ, മാ​ര​കാ​യു​ധ​ങ്ങ​ൾ….സംസ്ഥാനത്ത് വ​ൻ ക​വ​ർച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ അ​ന്ത​ർസം​സ്ഥാ​ന മോഷ്ടാക്കൾ പിടിയിൽ

കാ​സ​ർ​കോ​ട്: സംസ്ഥാനത്ത് വ​ൻ ക​വ​ർച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ അ​ന്ത​ർസം​സ്ഥാ​ന ക​വ​ർച്ച​സം​ഘം പിടിയിൽ. ക​ർണാ​ട​ക കോ​ടി ഉ​ള്ളാ​ൽ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (36), തു​മ​കൂ​രു മേ​ലേ​ക്കോ​ട്ടെ സ്വ​ദേ​ശി സ​യ്യി​ദ് അ​മാ​ൻ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സംഘത്തിൽപെട്ട നാ​ലു​പേ​ർ ക​ട​ന്നു​ക​ള​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കാ​സ​ർ​കോ​ട് ഡി​വൈ.​എ​സ്.​പി സി.​കെ. സു​നി​ൽകു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മ​ഞ്ചേ​ശ്വ​രം മ​ജീ​ർപ​ള്ള​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ നി​ർത്താ​തെ​പോ​യ ന​മ്പ​ർ ​പ്ലേ​റ്റി​ല്ലാ​ത്ത സ്വി​ഫ്റ്റ് കാ​ർ പി​ന്തു​ട​ർന്നാണ് ഇവരെ പിടികൂടിയത്. ദൈ​ഗോ​ളി​ക്ക​ടു​ത്ത് ത​ട​ഞ്ഞു​നി​ർത്തി​യപ്പോൾ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആദ്യം നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പിന്നീട് അ​തി​ൽ ര​ണ്ടു​പേ​രെ വീ​ണ് പ​രി​ക്കേ​റ്റ​നി​ല​യി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു.

ക​വ​ർച്ച​സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ൽനി​ന്ന് ഗ്യാ​സ് ക​ട്ട​ർ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, ഗ്യാ​സ് സി​ലി​ണ്ട​ർ, ഡ്രി​ല്ലി​ങ് മെ​ഷീ​ൻ, മാ​ര​കാ​യു​ധ​ങ്ങ​ൾ എ​ന്നി​വ​ക്ക് പു​റ​മെ കൈ​യു​റ​ക​ൾ, മ​ങ്കി ക്യാ​പ്പു​ക​ൾ, ബാ​ഗു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

മു​ഹ​മ്മ​ദ് ഫൈ​സ​ൽ ക​ർണാ​ട​ക​യി​ലെ ഉ​ള്ളാ​ൾ, ഉ​ഡു​പ്പി, മം​ഗ​ളൂ​രു സൗ​ത്ത്, ഉ​ഡു​പ്പി ടൗ​ൺ, കൊ​ണാ​ജെ, മു​ൽകി എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കു​മ്പ​ള, മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള​വു​കേ​സു​ക​ളി​ലും ക​ർണാ​ട​ക​യി​ലെ ബേ​രി​കെ സ്റ്റേ​ഷ​നി​ലെ ഒ​രു കൊ​ല​പാ​ത​ക കേ​സി​ലും ഉ​ൾപ്പെ​ടെ 16 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

സ​യ്യി​ദ് അ​മാ​ൻ ക​ർണാ​ട​ക​യി​ലെ തു​മ​കൂ​രു പോ​ക്സോ കേ​സി​ലും പ്ര​തി​യാ​ണ്. ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​രെ പി​ന്നീ​ട് റി​മാ​ൻ​ഡ് ചെ​യ്തു.

മ​ഞ്ചേ​ശ്വ​രം ഇ​ൻസ്പെ​ക്ട​ർ അ​നൂ​പ്കു​മാ​ർ, എ​സ്.​ഐ ര​തീ​ഷ്, എ.​എ​സ്.​ഐ സ​ദ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർമാ​രാ​യ സ​ച്ചി​ൻദേ​വ്, നി​ഷാ​ന്ത്, ഡ്രൈ​വ​ർ ഷു​ക്കൂ​ർ, പ്ര​ശോ​ഭ് എ​ന്നി​വ​ർ പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​വ​ർ​ച്ച​സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ പി​ടി​യി​ലാ​യ​തോ​ടെ ജി​ല്ല​യി​ൽ ന​ട​ന്ന പ​ല ക​വ​ർ​ച്ച​യു​ടെ​യും തെ​ളി​വു​ക​ൾ കി​ട്ടു​മെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ വ്യാ​പ​ക ക​വ​ർ​ച്ച​യാ​യി​രു​ന്നു.

അ​ന്ത​ർസം​സ്ഥാ​ന ക​വ​ർച്ച​സം​ഘം കേ​ര​ള​ത്തി​ൽ വ​ൻ ക​വ​ർച്ച ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽപ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി​യി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

ചുട്ടുപഴുക്കുന്നു; കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു!

ചുട്ടുപഴുക്കുന്നു; കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു! പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷമാകുന്നതിനിടെ...

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി മലപ്പുറം: വിഷു...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് തിരുവനന്തപുരം: ജോലിക്കിടെ...

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര...

Related Articles

Popular Categories

spot_imgspot_img