News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

റോബിൻ ബസ് വീണ്ടും നിരത്തിൽ; മിനിറ്റുകൾക്കുള്ളിൽ തടഞ്ഞ് എംവിഡി, പരിശോധന

റോബിൻ ബസ് വീണ്ടും നിരത്തിൽ; മിനിറ്റുകൾക്കുള്ളിൽ തടഞ്ഞ് എംവിഡി, പരിശോധന
December 26, 2023

കൊച്ചി: സർവ്വീസ് പുനഃരാരംഭിച്ച റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹനവകുപ്പ്. പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ 5 മണിക്ക് കോയമ്പത്തൂരിലേക്ക് ആരംഭിച്ച സർവീസ് മൈലപ്രയിൽ വെച്ച് എംവിഡി തടയുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം റോബിൻ സർവീസ് തുടർന്നു. പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ്‌ പിടിച്ചെടുത്ത റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് ഉടമ ഗിരീഷിന് തിരികെ കിട്ടിയത്.

പിഴ അടച്ചതിനാൽ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 82,000 രൂപയാണ് പിഴയായി റോബിൻ ബസ് ഉടമ ഗിരീഷ് അടച്ചത്. ചൊവ്വാഴ്ച പുലർച്ചെ ബസ് പത്തനംതിട്ടയിൽ നിന്നും വീണ്ടും കോയമ്പത്തൂരിലേക്ക് സർവ്വീസ് തുടങ്ങുമെന്ന് ഉടമ പറഞ്ഞിരുന്നു. സർവ്വീസ് തടസപ്പെടുത്താനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് ഗിരീഷ് ആരോപിച്ചിരുന്നു.

കോയമ്പത്തൂരിൽ നിന്ന് മടങ്ങി വരും വഴി തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചു കഴിഞ്ഞ മാസമാണ് എംവിഡി ബസ് പിടിച്ചെടുത്തത്. അതിനുമുമ്പുള്ള ദിവസവും മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 7,500 രൂപ പിഴ ചുമത്തിയത്. പിഴ അടച്ച് ബസ് വീണ്ടും സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തിരുന്നു. തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് എംവിഡി അന്ന് പിഴ ചുമത്തിയത്. പെർമിറ്റ് ലംഘിച്ചതിനായിരുന്നു കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. തുടർന്ന് പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തത്.

 

Read Also: ഓസ്ട്രേലിയക്കെതിരായ ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു; ടീമിൽ ഇടം നേടി മലയാളി താരം മിന്നു മണി

 

 

 

Related Articles
News4media
  • Kerala
  • News
  • News4 Special

പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; ...

News4media
  • Kerala
  • News

ബസ് കാത്തുനിന്ന യുവാവിൻ്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമം; തടയാനെത്തിയ വയോധികനെ ഉന്തി തള്ളി താഴെ ഇട്ടു;...

News4media
  • Featured News
  • Kerala
  • News

സ്ഥിരമായി റേഷൻ വാങ്ങാത്തവരാണോ? പണി വരുന്നുണ്ട്; 5 വർഷത്തിനിടെ റേഷൻ മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത...

News4media
  • Kerala
  • News
  • Top News

മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; ...

News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണം; ഹൈക്കോടതി

News4media
  • Kerala
  • News
  • Top News

‘മത്സരമല്ല’ ; കെഎസ്ആർടിസിയുടെ മുൻപിലോടാൻ തീരുമാനിച്ച് റോബിൻ ബസ്

News4media
  • Top News

റോബിൻ ബസ് വിട്ടുകൊടുക്കാൻ കോടതി ഉത്തരവ്; തകരാറുകള്‍ പരിഹരിച്ച് വീണ്ടും സര്‍വീസ് തുടങ്ങുമെന്ന് ഉടമ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]