ആലുവ മുട്ടത്ത് കെഎസ്ആർടിസി ഡ്രൈവറെ സ്കൂട്ടർ യാത്രികൻ മർദിച്ചു. സ്കൂട്ടർ ഇടതുവശത്തുകൂടി ഓവർടേക് ചെയ്തത് ചോദ്യംചെയ്തതായിരുന്നു പ്രകോപനം. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ എം.എച്ച്.ജയകുമാറിനാണ് മർദനമേറ്റത്. ജയകുമാർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത വന്ന സ്‌കൂട്ടർ യാത്രികൻ ബസിന് മുന്നിൽ വട്ടം നിർത്തുകയും അതിന് ശേഷം ഡോർ തുറന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഡ്രൈവർ പൊലീസിൽ മൊഴി നൽകി. കൈക്കുഞ്ഞുമായി വന്ന് ഇങ്ങനെ വട്ടം നിർത്തിയാൽ അപകടമുണ്ടാകില്ലേ എന്ന് ചോദിച്ചതാണ് ബൈക്ക് യാത്രികനെ പ്രകോപിപ്പിച്ചതെന്നും തുടർന്ന് നേരെ ആക്രമിക്കുകയായിരുന്നുവെന്നും കെഎസ്ആർടിസി ഡ്രൈവർ പറയുന്നു.
‘
ഡ്യൂട്ടി തടസപ്പെടുത്തിയതും മർദിച്ചതുമടക്കമുള്ള വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂന്നാറിൽ നിന്ന് ആലുവയിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർക്കാണ് മർദനമേറ്റത്. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Read Also : നവകേരള സദസ്സിന് വീണ്ടും ബോംബ് ഭീഷണി; സന്ദേശം പോലീസിന്റെ എമർജൻസി നമ്പറിലേക്ക്