web analytics

മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു

മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ സ്വദേശി തോമസ് (77), ഭാര്യ ഓമന (55) എന്നിവർക്കാണ് വെട്ടേറ്റത്. തോമസിനു തലയിലും ഓമനയ്ക്ക് മുഖത്തുമാണ് വെട്ടേറ്റത്. അയൽവാസിയാണ് ആക്രമിച്ചതെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി.അതിർത്തി തർക്കമാണ് ആക്രമണത്തിന് കാരണമായത്. രാവിലെ പത്തുമണിയോട് കൂടിയാണ് സംഘർഷമുണ്ടായത്. ഏറെ കാലമായി അയൽവാസിയായ കുഞ്ഞുമോനുമായി ഇവർക്ക് അതിർത്തി തർക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ഇരുവരും കുളിക്കാനായി പോകുന്നതിനിടെ കുഞ്ഞുമോൻ ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുവർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആരോ​ഗ്യ നില മോശമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുഞ്ഞുമോന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

Read Also ; വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img