web analytics

മദ്യലഹരിയിൽ സൈനികരായ ഇരട്ട സഹോദരങ്ങളുടെ പരാക്രമം: ആശുപത്രി ജീവനക്കാർക്കും പൊലീസിനും മർദ്ദനം

മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സൈനികർ ആശുപത്രിയിൽ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം . ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് ഇന്നലെ രാത്രിയിൽ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചത്. മദ്യലഹരിയിലായിരുന്നു ഇരുവരും. അക്രമാസക്തരായ ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് കീഴ്പ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ച സഹോദരങ്ങൾ, ആശുപത്രിയുടെ വാതിലും തകർത്തു.

നങ്ങ്യാർകുളങ്ങര കവലയിൽ ഇവർ ഓടിച്ച കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. തുടർന്ന് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്.തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുവർക്കുമെതിരെ ‍ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും പൊലീസുകാരെയും മർദ്ദിച്ചതിനും ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചതിനും ആശുപത്രിയിൽ നാശനഷ്ടം ഉണ്ടാക്കിയതിനുമെല്ലാം വിവിധ വകുപ്പുകൾ ചേർത്ത് ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തതായി ഹരിപ്പാട് പൊലീസ് അറിയിച്ചു.

Read Also : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ റീൽസ് ചിത്രീകരണം ; ‍പുലിവാല് പിടിച്ച് യാത്രിക

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img