News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

പച്ച ഇഞ്ചി ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ; ഇങ്ങനെ കഴിക്കണം:

പച്ച ഇഞ്ചി ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ; ഇങ്ങനെ കഴിക്കണം:
November 4, 2023

ഇഞ്ചി മിഠായി, ഇഞ്ചിയിട്ട് തിളപ്പിച്ച്‌ ചായ, ഇഞ്ചിക്കറി,എന്നിങ്ങനെ ഇഞ്ചി കൊണ്ട് നമ്മൾ ഉണ്ടാക്കാത്ത വിഭവങ്ങളില്ല. ഭക്ഷ്യവസ്തുക്കളിലും അല്ലെങ്കില്‍ ഇഞ്ചി തിളപ്പിച്ചും മറ്റും ദിവസേന കഴിക്കുന്നതുകൊണ്ട് നമ്മളുടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അവയെക്കുറിച്ച അറിയാം:

ഇഞ്ചിയില്‍ നിരവധി ആൻറി ഓക്സിഡൻറുകള്‍ അടങ്ങിയിട്ടുണ്ട് അതിനാല്‍ ദിവസേന ഇഞ്ചി തിളപ്പിച്ച്‌ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുന്നതിനും സഹായിക്കുന്നു. ഇഞ്ചി കഴിക്കുന്നത് കാൻസര്‍ വരാനുള്ള സാധ്യത കുറക്കുന്നു എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. ദിവസേന ഇഞ്ചി പച്ചയ്ക്ക് കഴിക്കുന്നത് വൻകുടലിലെ കാൻസര്‍, അണ്ഡാശയത്തിലെ കാൻസര്‍, സ്തനാര്‍ബുദം, സ്കിൻ കാൻസര്‍ തുടങ്ങിയ കാൻസറുകളുടെ വളര്‍ച്ച തടയാൻ നല്ലൊരു മരുന്നാണ്. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ ഗുണഫലങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടന്നുവരികയാണ്.

Also read: പയ്യന്നൂരിൽ എഐ ക്യാമറ പകർത്തിയ ചിത്രത്തിൽ കാറിനുള്ളിൽ ‘അജ്ഞാത സ്ത്രീ’; കുട്ടികൾ അപ്രത്യക്ഷം !

കൂടാതെ സ്‌ട്രെസ്സ് കുറയ്ക്കുന്നതിനും ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും നീര് പോലുള്ള അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഹൃദ്രോഗം,രക്തസമ്മര്‍ദം, ശ്വാസകോശ സംബന്ധമായ ആസുഖങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇഞ്ചി നല്ലൊരു പരിഹാരമാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍സ് എന്ന സംയുക്തം നമ്മുടെ വായയിലുണ്ടാവുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടയുകയും വായസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും പുതുതായി അരിഞ്ഞ ഇഞ്ചി വായിലിട്ട് ചവയ്ക്കുക, അല്ലെങ്കില്‍ ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുക. ഇങ്ങനെ ചെയ്യുന്നത് വായിലുണ്ടാവുന്ന വരള്‍ച്ച ഇല്ലാതാക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു.

ഛര്‍ദിയുള്ളപ്പോഴോ ഓക്കാനിക്കാൻ വരുമ്ബോഴോ ഇഞ്ചിനീര് കഴിക്കുന്നത് നല്ലതാണ്. പ്രധാനമായും ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ചില ഗര്‍ഭിണികള്‍ക്ക് കടുത്ത ഓക്കാനമായിരിക്കും. ആ സമയങ്ങളില്‍ഇഞ്ചി കഴിക്കുന്നത് ഓക്കാനം ശമിപ്പിക്കാൻ സഹായിക്കുന്നു.ദഹനപ്രശ്നത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വസ്തുവാണ് ഇഞ്ചി. ഇഞ്ചിനീരില്‍ അടങ്ങിയിട്ടുള്ള വിവിധങ്ങളായ ധാതുക്കള്‍ ദഹന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. ഭക്ഷണത്തിന് മുമ്ബ് ഇഞ്ചി കഴിക്കുന്നത് നിങ്ങളുടെ ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്നു.

മലബന്ധം തടയാനും ഇഞ്ചി സഹായിക്കുന്നു. നമ്മുടെ ശരീരത്തില്‍ നല്ലൊരു ഇൻസുലിനായി പ്രവര്‍ത്തിക്കാൻ ഇഞ്ചി സഹായിക്കുന്നു എന്നാണ് ഈയിടെ നടന്ന പഠനം പറയുന്നത്. നല്ല ഉയര്‍ന്ന ബ്ലഡ് ഷുഗര്‍ ഉള്ള വ്യക്തി ദിവസേന ഇഞ്ചി കഴിച്ചാല്‍ അയാളുടെ ഷുഗര്‍ ലെവല്‍ നോര്‍മല്‍ ലെവലില്‍ എത്തുന്നു. രാവിലെ തന്നെ വെറും വയറ്റില്‍ ഇഞ്ചിയും നെല്ലിക്കയും ചേര്‍ത്ത് ജ്യൂസായോ അല്ലെങ്കില്‍ ഇഞ്ചി നീര് തേനില്‍ ചാലിച്ചോ കഴിക്കാവുന്നതാണ്.

Also read: മധുവിധു മായും മുൻപേ അരുംകൊല: വിവാഹത്തിന്റെ മൂന്നാം ദിവസം ദമ്പതികളെ വീട്ടിൽക്കയറി വെട്ടിക്കൊന്നു

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • Health
  • Top News

നടത്തം നല്ല നടത്തമാവണം; അതിലും നല്ലത് വ്യായാമമാണ്; ഈ നാല് മാർഗങ്ങൾ പരീക്ഷിക്കു, ജീവിത ശൈലി രോഗങ്ങൾ പ...

News4media
  • Health

സന്ധിവേദനകൾക്ക് ഒരുഗ്രൻ മരുന്ന്; ഇതൊരെണ്ണം മാത്രം മതി, വേദന പമ്പ കടക്കും!

News4media
  • Health

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും; ഈ ലക്ഷണങ്ങൾ തള്ളികളയല്ലേ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]