web analytics

നടത്തം നല്ല നടത്തമാവണം; അതിലും നല്ലത് വ്യായാമമാണ്; ഈ നാല് മാർഗങ്ങൾ പരീക്ഷിക്കു, ജീവിത ശൈലി രോഗങ്ങൾ പമ്പ കടക്കും

പ്രായഭേദമില്ലാതെ പലരെയും അലട്ടുന്ന ജീവിത ശൈലീ രോഗങ്ങൾ നിരവധിയാണ്. വർഷങ്ങളായി മരുന്ന് കഴിച്ച് മടുത്ത് വ്യായാമങ്ങളിലൂടെയും മറ്റും ഇത്തരം രോഗങ്ങളെ ചെറുത്തു നിർത്താൻ ബുദ്ധിമുട്ടുന്നവരാണ് മിക്കവരും. എന്നാൽ കൃത്യമായ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ചിട്ടയായ വ്യായാമ ശീലങ്ങളിലൂടെയും ജീവിത ശൈലീ രോഗങ്ങൾക്ക് തടയിടാനും നമുക്ക് കഴിയും.(Try these four exercise for good health)

ശരിയായ രീതിയിലുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക എന്നതാണ് ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഏറ്റവും പ്രധാന ഘടകം. ഏതെങ്കിലും രീതിയുള്ള പോഷക ഘടകത്തിന്റെ കുറവ് ശരീരത്തിൽ ഉണ്ടാവുകയെങ്കിൽ അതിനു വേണ്ട ചികിത്സ ചെയ്യുക എന്നതാണ് രണ്ടാമത്തേത്. എന്നാൽ ‘അധികമായാൽ അമൃതും വിഷം എന്ന ചൊല്ല്’ പോലെ ആവശ്യത്തിലധികം പോഷകങ്ങൾ ശരീരത്തിന് നൽകി ഗുരുതരമായ രോഗങ്ങളെ വിളിച്ചു വരുത്താതിരിക്കാനും ശ്രദ്ധിക്കണം.

എന്നാൽ ഇവ രണ്ടും വഴി പൂർണ ആരോഗ്യവാനായിരിക്കാം എന്ന് കരുതിയാൽ നടക്കില്ല. ആരോഗ്യപൂർണമായ ജീവിതത്തിന് കൃത്യമായ വ്യായാമവും പ്രധാന ഘടകം തന്നെയാണ്. രാവിലെയോ വൈകിട്ടോ കിലോമീറ്ററുകളോളം നടന്നു കഴിഞ്ഞാൽ രോഗങ്ങൾ വരില്ലെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇത് വെറും മിഥ്യാധാരണയാണ്. വെറുതെ നടന്നാൽ പോരാ, മറിച്ച് അതിനും ചില രീതികളുണ്ട്. ഉദാഹരണമായി, ഒരാൾ 10000 അടി നടക്കാൻ എടുക്കേണ്ട സമയം ഒന്നര മണിക്കൂർ ആയിരിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ഏകദേശം 500 കലോറി ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്നതിന് ഇത് സഹായകമാകും.

ഹൃദയത്തിന്റെ മിടിപ്പ് വർധിപ്പിക്കുന്നത് വഴി മാത്രമേ നടത്തം എന്ന വ്യായാമം നിങ്ങൾക്ക് ഗുണം ചെയ്യുകയുള്ളൂ. ഉദാഹരണമായി 220 ൽ നിന്ന് നിങ്ങളുടെ പ്രായം കുറച്ചു കിട്ടുന്ന സംഖ്യയിലേക്ക് നിങ്ങളുടെ ഹൃദയ മിടിപ്പ് എത്തണം. എന്നാൽ ഹൃദയസംബന്ധമായ അസുഖമുള്ളവർ ഈ രീതി പിന്തുടരാൻ പാടില്ല. എന്നാൽ വെറുതെ നടത്തം കൊണ്ട് മാത്രം സമ്പൂർണ ആരോഗ്യം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് മറ്റു വ്യായാമ മുറകളുടെ പ്രാധാന്യത്തെ പറ്റി മനസിലാക്കേണ്ടത്. എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന നാലു വ്യായാമ മുറകൾ നോക്കാം.

  1. പേശികളുടെ ബലം, ശരീരത്തിനു വഴക്കം ലഭിയ്ക്കുക, തടി കുറയുക തുടങ്ങിയ ധാരാളം പ്രയോജനങ്ങള്‍ ഉള്ള വ്യായാമങ്ങള്‍ ആണ് ഏറോബിക്‌സ്. സ്‌പോട്ട് ജോഗിംഗ് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ് ഏറോബിക്‌സ് വ്യായാമമാണ്. നടത്തം തന്നെയാണ് ഇതിൽ പ്രധാനം. കയ്യും കാലും വീശിയുള്ള നടത്തമെല്ലാം ഇതിൽപ്പെടുന്നു.
  1. മറ്റൊരു വിഭാഗത്തിൽപ്പെടുന്ന വ്യായാമമാണ് അനേറോബിക്. കുറച്ചു കൂടി സമ്മർദ്ദം കൊടുത്ത് ചെയ്യുന്ന വ്യായാമങ്ങൾ ഇതിൽപ്പെടുന്നു. പുഷ്അപ്പ്, ഭാരം എടുത്തുകൊണ്ടുള്ള വ്യായാമങ്ങൾ, സ്‌കിപ്പിംഗ് തുടങ്ങിയവയെല്ലാം പേശികളെ ബലപ്പെടുത്തുന്നതിന് സഹായിക്കുന്നു.
  1. പ്രായം കൂടും തോറും ശരീരത്തിന്റെ അയവും വഴക്കവും കുറഞ്ഞ് വരും. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകാറുണ്ട്. അതിനാൽ ശരീരത്തിന്റെ അയവ് വർധിപ്പിക്കാനുള്ള വ്യായാമങ്ങൾ ചെയ്യുന്നത് ഏറെ ഗുണകരമാണ്.
  1. ബാലൻസ് ക്രമീകരിക്കുന്നതിനായി നിരവധി വ്യായാമങ്ങൾ ഉണ്ട്. ഇത് ചെയ്യുന്നത് വഴി തലച്ചോറിന്റെ പ്രവർത്തനം ഉദ്ധീപിപ്പിക്കാനും, സമ്മർദ്ദങ്ങളെ മറികടക്കാനും, പേശികളുടെ ആരോഗ്യത്തിനും സഹായിക്കും. ആദ്യ കാലങ്ങളിൽ ഭിത്തിയുടെ സഹായത്തോടെയും പിന്നീട് അല്ലാതെയും ഇത്തരം വ്യായാമങ്ങൾ ചെയ്യാം. യോഗ ചെയ്യുന്നതും ബാലൻസ് ക്രമീകരിക്കുന്നതിന് സഹായകരമാണ്.

കൃത്യമായ ഭക്ഷണക്രമീകരണം, പോഷക ഘടകങ്ങളുടെ കൃത്യമായ ഉപയോഗം, ചിട്ടയോടെയുള്ള വ്യായാമം എന്നിവ വഴി ജീവിത ശൈലി രോഗങ്ങളോട് വിടപറയാൻ കഴിയും.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന്

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് Sabarimala Temple: ശബരിമല യുവതിപ്രവേശനവുമായി...

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം...

പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ; ആശങ്കയോടെ തലസ്ഥാനം

പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ; ആശങ്കയോടെ തലസ്ഥാനം Thiruvananthapuram: തലസ്ഥാനത്തെ പേട്ടയിലെ റെയിൽവേ...

വെടിക്കെട്ടിന് പകരം ‘കോൾഡ് സ്പാർക്ക്’; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം

വെടിക്കെട്ടിന് പകരം 'കോൾഡ് സ്പാർക്ക്'; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം പരമ്പരാഗത വെടിക്കെട്ടുകൾക്ക്...

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 22-ാം തീയതിയായ...

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത Thrissur:...

Related Articles

Popular Categories

spot_imgspot_img