കൊല്ലം: പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്നും വീണു മരിച്ചു. കൊട്ടിയം ഗോകുലത്തിൽ ഷാജി – ബിനി ദമ്പതികളുടെ മകൾ ഗൗരി ബി ഷാജി (16) ആണ് മരിച്ചത്.A plus one student fell from the train and died
വേണാട് എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ ട്രെയിനിന്റെ ഡോർ തട്ടി ഗൗരി പുറത്തേക്ക് വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഇടവയിലായിരുന്നു സംഭവമുണ്ടായത്.
മാതാപിതാക്കളോടൊപ്പം തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു ഗൗരി. കോട്ടയം മാന്നാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.
ഗൗരിയെ സ്കൂളിൽ കൊണ്ടാക്കുവാൻ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ ഗോകുൽ ബി.ഷാജി.