web analytics

രണ്ടാം പകുതിയിൽ ഇരട്ട റെഡ് കാർഡ്, എണ്ണം കുറഞ്ഞിട്ടും പതറിയില്ല; ഡൽഹിയിലെ കൊടും തണുപ്പിൽ പഞ്ചാബിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

ന്യൂഡൽഹി: ഐഎസ്എലിൽ അഞ്ചാം വിജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. എതിരാളികളായ പഞ്ചാബ് എഫ്സിയെ മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. കളിയുടെ രണ്ടാം പകുതിയിലെ രണ്ടു റെഡ് കാർഡുകൾക്കും ഡൽഹിയിൽ കൊടും തണുപ്പിനും ബ്ലാസ്‌റ്റേഴ്‌സിനെ തളർത്താനായില്ല.(Kerala blasters beat Punjab FC)

മത്സരത്തിന്റെ ഒന്നാം പകുതിയിൽ തന്നെ ഗോളടിച്ച് ബ്ലാസ്റ്റേഴ്‌സ് ആധിപത്യം ഉറപ്പിച്ചിരുന്നു. 42ാം മിനിറ്റിൽ സദൂയിയെ പഞ്ചാബ് താരം സുരേഷ് മെയ്തെയ് ഫൗൾ ചെയ്തതിനു പിന്നാലെ പെനാൽറ്റി ലഭിക്കുകയായിരുന്നു. സദൂയിയുടെ കിക്ക് വല കുലുക്കിയപ്പോൾ പഞ്ചാബിനെതിരായ ആദ്യഗോൾ പിറന്നു.

രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. 9 പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടില്ല. 57ാം മിനിറ്റിൽ ചുവപ്പ് കാർഡ് മിലോസ് ഡ്രിൻകിചാണ് കണ്ടു ആദ്യം പുറത്തായത്. പഞ്ചാബിന്റെ മലയാളി താരം ലിയോൺ അദസ്റ്റിനെ വീഴ്ത്തിയതിനാണ് ചുവപ്പ് കാർഡ് ലഭിച്ചത്. 74ാം മിനിറ്റിൽ ലിയോൺ അ​ഗസ്റ്റിനെ തന്നെ അപകടകരമായി ഫൗൾ ചെയ്തതിനു ബ്ലാസ്റ്റേഴ്സിന്റെ അയ്ബൻബ ഡോലിങിനും ചുവപ്പുകാർഡ് ലഭിച്ചു.

കളിയുടെ അവസാന 16 മിനിറ്റുകളും ഇഞ്ച്വറി ടൈമായ 7 മിനിറ്റും ​ഗോൾ വല കാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. പിന്നാലെ അഞ്ചാം ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img