web analytics

നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എങ്ങനെ വാങ്ങുമെന്നതായിരുന്നു ഇന്നലെ വരെ മനു മോഹനന്റെ ചിന്ത; മലയാളി നഴ്സിന് സമ്മാനമായി ലഭിച്ചത് 70 കോടി

അബുദാബി: മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത. മലയാളി നഴ്സിന് സമ്മാനമായി ലഭിച്ചത് 70 കോടി. അബു​​ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിയായ നഴ്സിന് മൂന്നു കോടി ദിർഹത്തിന്റെ ജാക്ക്പോട്ട് അടിച്ചത്. ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു മോഹനാണ് അപ്രതീക്ഷിത ഭാ​ഗ്യം തേടിയെത്തിയത്.

ഏഴു വർഷത്തോളമായി ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുകയാണ് മനു മോഹൻ. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി അബുദബി ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇത്തവണ 16 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. രണ്ട് ബിഗ് ടിക്കറ്റുകൾ വാങ്ങുമ്പോൾ, ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഇങ്ങനെ ലഭിച്ച ടിക്കറ്റിലായിരുന്നു മനുവിന്റെ ഭാഗ്യം വന്നത്. സമ്മാന തുക സുഹൃത്തുക്കളുമായി പങ്കിടുമെന്ന് മനു പറഞ്ഞു.

ഡിസംബർ 26ന് വാങ്ങിയ 535948 എന്ന നമ്പർ ടിക്കറ്റിലാണ് 70 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. തന്റെ കുടുംബത്തിന് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എങ്ങനെ വാങ്ങുമെന്നതായിരുന്നു ഇന്നലെ വരെ മനു മോഹനന്റെ ഏറ്റവും വലിയ ആശങ്ക. ഡ്യൂട്ടിക്കിടെയാണ് മനുവിനെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം എത്തുന്നത്. മറ്റ് 16 പേരുമായി വിഡിയോ കോളിലൂടെ ഈ സന്തോഷവാർത്ത പങ്കുവച്ചു. വാർത്ത അറിഞ്ഞപ്പോൾ സുഹൃത്തുക്കളിൽ ചിലരുടെ കണ്ണുകൾ നിറഞ്ഞു. തങ്ങളുടെ എല്ലാവരുടെയും കടങ്ങൾ വീട്ടാനും ഒരു വീട് പണിയാനും ഇതിലൂടെ സാധിക്കുമെന്ന് മനു പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img